Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർക്ക് ഭൂമിയും വാഹനവും വാങ്ങാൻ യോഗം; കലാരംഗത്ത് ശോഭിക്കും, ശമ്പളം കുതിച്ചുയരും!

വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം ഒരു വ്യക്തിയുടെ ജീവിതത്തിലെ സംഭവങ്ങളെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാണ്. ഗ്രഹങ്ങൾ ഓരോ രാശിയിലൂടെ സഞ്ചരിക്കുമ്പോൾ, അവയുടെ സ്ഥാനം ഒരു വ്യക്തിയുടെ ജന്മകുണ്ഡലിയിലെ ഗ്രഹങ്ങളുടെ സ്ഥാനവുമായി താരതമ്യം ചെയ്‌ത്‌ ഫലങ്ങൾ പ്രവചിക്കുന്നു.

ഇക്കാര്യത്തിൽ എല്ലാ ഗ്രഹങ്ങളും സവിശേഷമായ സ്ഥാനം തന്നെയാണ് കൈക്കൊള്ളുന്നത്. എന്തെന്നാൽ അവർ രാശി മാറുമ്പോൾ അവയിൽ എല്ലാവിധ മാറ്റങ്ങളും വ്യക്തികളിൽ പ്രകടമാക്കാൻ സാധിക്കാറുണ്ട്. അത്തരത്തിൽ വ്യക്തികളുടെ ജീവിതത്തെ സ്വാധീനിക്കാൻ ഇവയ്ക്ക് കഴിയാറുണ്ട് എന്നതാണ് പ്രധാന കാര്യം.

ketutransit2025

കേതുവിനെ നിഴൽ ഗ്രഹമായാണ് പൊതുവെ അറിയപ്പെടുന്നത്. ഒരു വ്യക്തിയുടെ മാനസിക പോരാട്ടമായും ആത്മീയ അവബോധവുമായും ബന്ധപ്പെട്ടിരിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. പൊതുവെ ജാതകത്തിൽ പാപഗ്രഹത്തിന്റെ ശക്തമായ സ്ഥാനം ആ വ്യക്തിക്ക് മാനസിക സമാധാനവും സമൃദ്ധിയും ലഭിക്കാൻ ഇടയാക്കുന്ന കാര്യമാണെന്നും പറയപ്പെടുന്നു. കേതു സാധാരണ ഗ്രഹങ്ങളെ പോലെയല്ലെന്ന് ഇതിൽ നിന്ന് നമുക്ക് മനസിലാക്കാം.

കേതുവിന് ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ 18 മാസമാണ് എടുക്കാറുള്ളത്. കേതുവും രാഹുവും ചന്ദ്രന്റെ ഭ്രമണപഥവും സൂര്യന്റെ ഭ്രമണപഥവും തമ്മിൽ ഛേദിക്കുന്ന രണ്ട് ബിന്ദുക്കളാണ് എന്ന് പറയപ്പെടുന്നു. അതിനാൽ ഇവയെ നോഡുകൾ എന്ന് വിളിക്കുന്നു. ഇവ സാധാരണ ഗ്രഹങ്ങൾ അല്ലെന്ന് സാരം. ഇതിൽ കേതു തെക്കൻ നോഡിനെ സൂചിപ്പിക്കുന്നു.

കേതുവിന്റെ സ്വാധീനം പലപ്പോഴും ജീവിതത്തിൽ അപ്രതീക്ഷിതവും നാടകീയവുമായ മാറ്റങ്ങൾ കൊണ്ടുവരാമെന്നുള്ള പ്രതീക്ഷയും പലർക്കുമുണ്ട്. ദോഷകരമായ സ്ഥാനത്ത് കേതു ആയിരിക്കുമ്പോൾ, അത് ആശയക്കുഴപ്പം, വേർപിരിയൽ, മാനസിക അസ്വസ്ഥത, അല്ലെങ്കിൽ ശാരീരിക പ്രശ്‌നങ്ങൾ എന്നിവ ഉണ്ടാക്കാം.

കേതു ഒരു വ്യക്തിയുടെ ജന്മകുണ്ഡലിയിൽ ഏത് രാശിയിലോ ഭാവത്തിലോ ആണോ അവിടെ അതിന്റെ സ്വാധീനം പ്രകടമാകും. ഇത് മുൻ ജന്മങ്ങളുമായി ബന്ധപ്പെട്ട കർമ്മഫലങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. കേതുവിന് പ്രത്യേക രാശികളുമായി ബന്ധമില്ലെന്ന കാര്യം പ്രത്യേകം ഓർക്കണം. എങ്കിലും ചില ഘട്ടങ്ങളിൽ ഗ്രഹ സംക്രമത്തിലൂടെ അത് പല രാശിക്കാർക്കും വലിയ നേട്ടങ്ങൾ പ്രദാനം ചെയ്യുന്നു.

നിലവിലെ കണക്കുകൂട്ടൽ അനുസരിച്ച് ജൂലൈ 6ന് കേതു രാശിമാറ്റം നടത്തും. ഇത് 12 രാശികളിലും സ്വാധീനം ചെലുത്തും എന്നതാണ് പ്രത്യേകത. എന്നാൽ, കേതുവിന്റെ സംക്രമത്തിലൂടെ മൂന്ന് രാശിക്കാർക്ക് വലിയ ഭാഗ്യം വന്നുചേരും. അതിൽ സാമ്പത്തികവും സാമൂഹികവും അതിലേറെ ജീവിതത്തെ മാറ്റിമറിക്കുന്നതുമായി കാര്യങ്ങൾ ഉൾപ്പെടുന്നു. അവ എന്തൊക്കെയാണ് എന്ന് നോക്കാം.

വൃശ്ചികം രാശി: ഇക്കൂട്ടർക്ക് കേതുവിന്റെ രാശിമാറ്റത്തോടെ ജോലിയിൽ വലിയ ഉയർച്ചയുണ്ടാകും. ജോലി സ്ഥലത്ത് കാര്യമായ ബഹുമാനം വർധിക്കും. പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയമുണ്ടാകും എന്നതാണ് മറ്റൊരു നേട്ടം. ഇവരുടെ കുടുംബ ജീവിതത്തിൽ സമാധാനം വന്നുചേരും. സാമ്പത്തിക സ്ഥിരതയുണ്ടാകും ഈ സമയത്ത്. സാധാരണഗതിയിൽ ഉള്ളതിനേക്കാൾ കഠിനാധ്വാനത്തിന് കാര്യമായ ഫലം ലഭിക്കും.

തുലാം രാശി: ജോലിയിൽ ഇക്കൂട്ടർക്ക് സ്ഥാനക്കയറ്റം ഉണ്ടാകും. കൂടാതെ നല്ല ശമ്പള വർധനവും ഉണ്ടാകും. വാണിജ്യപരമായ കാര്യങ്ങളിൽ വലിയ ലാഭം ഉണ്ടാകും. പുതിയ പദ്ധതികൾ ആരംഭിക്കാൻ ഇത് ഏറ്റവും അനുകൂല സമയമായിരിക്കും. ബന്ധങ്ങളിൽ സ്നേഹവും സന്തോഷവും നിറയും. ഭൂമി, വാഹനം എന്നിവ വാങ്ങാനും പുതിയ ആസ്തികൾ രൂപപ്പെടാനും യോഗമുണ്ടാവും.

കുംഭം രാശി: കേതുവിന്റെ സ്വാധീനത്താൽ ജീവിതത്തിൽ വലിയ പുരോഗതിയുണ്ടാകും. കല, സാഹിത്യം എന്നിവയിൽ ഇക്കൂട്ടർക്ക് ശോഭിക്കാനാകും. സാമ്പത്തികമായി വലിയ വളർച്ചയും കടങ്ങൾ വീട്ടാനും സാധിക്കും. ആത്മീയ കാര്യങ്ങളിൽ താൽപര്യം വർധിക്കും. ജീവിതത്തിൽ എല്ലാവിധ അനുകൂല മാറ്റങ്ങളുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+