പുതുവർഷത്തിൽ തന്നെ എട്ടിന്റെ പണി! ഈ രാശിക്കാർ സൂക്ഷിച്ചോളൂ, ധനനഷ്‌ടവും രോഗവും കാത്തിരിക്കുന്നു
വേദ ജ്യോതിഷം പറയുന്നത് അനുസരിച്ച് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ നമ്മളുടെ ജീവിതത്തെ സ്വാധീനിക്കുന്ന കാര്യങ്ങളിൽ ഒന്നാണ്. അതിപ്പോൾ ഏത് രീതിയിലും ആവാം എന്ന് മാത്രമാണ് കാര്യം. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാവും ഉണ്ടാവുക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ മാറ്റമൊന്നുമില്ല.
പലപ്പോഴും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കാര്യമാണ് മാറ്റങ്ങൾ ഒക്കെ. എല്ലാ ഗ്രഹങ്ങൾക്കും ഇത്തരത്തിൽ ഓരോ രീതികളും മാറ്റങ്ങളും സ്വാഭാവികമായും ഉണ്ടാവുമെന്നതാണ് പ്രധാന കാര്യം. അതിലേക്ക് നയിക്കുന്നത് കാലഗണന മാത്രമാണ് എന്നതാണ് വേറൊരു പ്രത്യേകത. കൃത്യമായ ഇടവേളകളിൽ ഗ്രഹങ്ങൾ രാശി മാറ്റം നടത്തുകയും മാറി സഞ്ചരിക്കുകയും ഒക്കെ ചെയ്യുകയാണ് സാധാരണയുള്ള പതിവ്. ഈ ഇടവേളകൾ നമ്മൾ അറിയേണ്ടത് നിർബന്ധമാണ്.

അവിടം കൊണ്ട് തീർന്നില്ല. ഗ്രഹങ്ങളുടെ കൂടിച്ചേരലും ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്. ചില ഗ്രഹങ്ങൾ പ്രത്യേക ദിശയിൽ സഞ്ചരിക്കുമ്പോൾ കൂടിച്ചേരുകയും അതുവഴി ചില രാശിക്കാർക്കും നക്ഷത്രക്കാർക്കും വലിയ മുന്നേറ്റം കൊണ്ട് നൽകുകയും ചെയ്യുന്ന പതിവുണ്ട്. അത്തരത്തിൽ വളരെ പ്രധാനപ്പെട്ട ഒരു മാറ്റമാണ് അടുത്ത ദിവസങ്ങളിൽ വരാനിരിക്കുന്നത്. എന്നാൽ അത് നല്ല രീതിയിൽ ഗുണമാവുമോ എന്നതാണ് കാര്യം.
കേതുവിനെ നിഴൽ ഗ്രഹമായിട്ടാണ് പൊതുവെ അറിയപ്പെടുന്നത്. ഇത് ഒരു വ്യക്തിയുടെ മാനസിക പോരാട്ടമായും ആത്മീയ അവബോധവുമായും ബന്ധപ്പെട്ടിരിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. പൊതുവെ ജാതകത്തിൽ പാപഗ്രഹത്തിന്റെ ശക്തമായ സ്ഥാനം ആ വ്യക്തിക്ക് മാനസിക സമാധാനവും സമൃദ്ധിയും ലഭിക്കാൻ ഇടയാക്കുന്ന കാര്യമാണ്. കേതു സാധാരണ ഗ്രഹങ്ങളെ പോലെയല്ലെന്ന് ഇതിൽ നിന്ന് മനസിലാക്കാം.
കേതു 2026 മാർച്ച് 29ന് മകം നക്ഷത്രത്തിൽ പ്രവേശിക്കുകയും നവംബർ 25ന് ആയില്യം നക്ഷത്രത്തിലേക്കും ഡിസംബർ അഞ്ചിന് കർക്കടകത്തിലേക്കും മാറുന്നു എന്നതാണ് പ്രത്യേകത. ഈ സമയം രാഹു ഓഗസ്‌റ്റ് രണ്ടിന് കുഭം രാശയിലെ അവിട്ടം നക്ഷത്രത്തിൽ പ്രവേശിച്ച് ഡിസംബർ അഞ്ചിന് മകരം രാശിയിലേക്കും നീങ്ങും. ഈ മാറ്റങ്ങൾ ചില രാശിക്കാർക്ക് കനത്ത നഷ്‌ടങ്ങൾ ആയിരിക്കും ജീവിതത്തിൽ നൽകുക എന്നതാണ് പ്രശ്‌നം.
മേടം രാശി: ഇവർക്ക് കേതുവിൻറെ രാശിമാറ്റം അപ്രതീക്ഷിത ബുദ്ധിമുട്ടുകൾ ആയിരിക്കും ഉണ്ടാവുക. മാനസിക പിരിമുറുക്കം കൂടി വരും. ഇക്കൂട്ടരുടെ ഉത്കണ്ഠ വർധിക്കും. ജീവിതത്തിൽ പ്രതിസന്ധികൾ താനേ ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ വെല്ലുവിളി ഉറപ്പാണ്. മാനസികാരോഗ്യം മോശമായി മാറുകയും ജീവിതം കൈവിട്ടു പോയതായി തോന്നുകയും ചെയ്യും.
ഇടവം രാശി: ഇവരുടെ കുടുംബത്തിൽ പല പ്രശ്‌നങ്ങളും ഉണ്ടാകും. പലപ്പോഴും ജീവിതത്തിൽ പ്രശ്‌നങ്ങൾ വർധിക്കുമെന്നതാണ് കാര്യം. ബിസിനസിൽ കൂടുതൽ ശ്രദ്ധ വേണം. ധനനഷ്‍ടം ഒഴിവാക്കാൻ കരുതലോടെ പ്രവർത്തിക്കേണ്ടതുണ്ട്. ഇവരുടെ ജീവിതത്തിൽ കടുത്ത വെല്ലുവിളികൾ ഉയർന്നുവരും. ജോലിയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാവും.
കന്നി രാശി: ജീവിതത്തിൽ ഓരോ വെല്ലുവിളികൾ ഉണ്ടാകും. പല കാര്യങ്ങളിലും പ്രതിസന്ധിയുണ്ടാക്കും. ദാമ്പത്യ ജീവിതത്തിൽ ഒന്നിനുപുറകേ ഒന്നായി പ്രതിസന്ധികൾ ഒഴിയാതെ വരും. ക്ഷീണവും തളർച്ചയുമുണ്ടാകും. സാമ്പത്തി സ്ഥിതി മോശമാവുകയും അതിന് പുറമേ ഓരോ ബുദ്ധിമുട്ടുകൾ തേടി വരികയും ചെയ്യും. ശമ്പളം കൃത്യ സമയത്ത് കിട്ടാതെ വരികയും പലവിധ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരികയും ചെയ്യും.












Click it and Unblock the Notifications