ഭയപ്പെടുത്തുന്ന ഖപ്പർ യോഗം; ഈ രാശിക്കാരുടെ ജീവിതം പടുകുഴിയിലേക്ക്, മാനസിക സമ്മർദ്ദവും കടവും
ജ്യോതിഷത്തിലെ വെല്ലുവിളി നിറഞ്ഞ ഖപ്പർ യോഗം മെയ് 1-ന് തുടങ്ങിയിരിക്കുകയാണ്. എന്നാൽ അത് അത്ര പെട്ടെന്ന് വിട്ടുപോവില്ല. ജൂൺ 29 വരെ ഇത് സജീവമായിരിക്കും. ഈ ഘട്ടം മിഥുനം, കന്നി, മകരം, മീനം എന്നീ രാശികളിൽപ്പെട്ടവരെ ജോലി, ആരോഗ്യം, സാമ്പത്തികം, ബന്ധങ്ങൾ എന്നിവയിൽ പരീക്ഷിച്ചേക്കാമെന്ന് വേദ ജ്യോതിഷികൾ പറയുന്നു.
ചൊവ്വ, ശനി, സൂര്യൻ, രാഹു എന്നിവയുടെ ശക്തമായ സ്വാധീനങ്ങളാണ് ഖപ്പർ യോഗയുടെ കാരണം. സമ്മർദ്ദം വർധിപ്പിക്കുന്ന പ്രയാസകരമായ ഗ്രഹ വിന്യാസമാണിതെന്ന് വിദഗ്‌ധർ പറയുന്നു. 2026 മെയ് 1 മുതൽ ജൂൺ 29 വരെ ഏകദേശം രണ്ട് മാസത്തോളം ഇതിന്റെ പ്രഭാവം നിലനിൽക്കുന്നതിനാൽ ഇത് അത്രയധികം ശ്രദ്ധിക്കേണ്ട കാലയളവ് കൂടിയാണ്.

അഞ്ചു ചൊവ്വാഴ്‌ചകളോ ശനിയാഴ്‌ചകളോ ഞായറാഴ്‌ചകളോ വരുന്ന മാസങ്ങളിൽ ഖപ്പർ യോഗ ശക്തമാകാമെന്ന് ജ്യോതിഷികൾ പൊതുവെ പറയുന്നു. പ്രധാന ഗ്രഹസംഭവങ്ങൾ ഒരേ തീയതിയിൽ വരുമ്പോൾ ഇതിന്റെ തീവ്രത കൂടാനുള്ള സാഹചര്യവും ഒരുങ്ങും, ഇത് പലർക്കും കഠിനമായ ഗ്രഹ സമ്മർദ്ദങ്ങൾ സൃഷ്‌ടിക്കും.
2026 ജൂൺ പകുതിയോടെ ഖപ്പർ യോഗയുടെ സ്വാധീനം ഉച്ചസ്ഥായിലെത്തും. ജൂൺ 15-ന് സോമവതി അമാവാസിയും മിഥുന സംക്രാന്തിയും ഒരുമിച്ചുവരുന്നത് അപൂർവ ജ്യോതിഷ സംഭവമാണ്. ഇത് തീരുമാനങ്ങളിലും ഉത്തരവാദിത്തങ്ങളിലും കൂടുതൽ സൂക്ഷ്‌മത ആവശ്യപ്പെടുന്നു. ഇല്ലെങ്കിൽ ചില രാശിക്കാരുടെ കാര്യം കഠിനമായി മാറും.
മിഥുനം രാശി
ഇക്കൂട്ടരുടെ മാനസിക സമ്മർദ്ദം വർദ്ധിക്കാമെന്ന് ജ്യോതിഷികൾ മുന്നറിയിപ്പ് നൽകുന്നു. ചെറിയ കാര്യങ്ങൾ പോലും വലിയ ആശങ്കകളാവാം. സാമ്പത്തിക കാര്യങ്ങളിൽ ധൃതിപിടിച്ച തീരുമാനങ്ങൾ ഒഴിവാക്കുക. നഷ്‌ടം കുറയ്ക്കാൻ രേഖകളും ഓൺലൈൻ ഇടപാടുകളും ശ്രദ്ധാപൂർവ്വം പരിശോധിക്കുകയാണ് വേണ്ടത്.
കന്നി രാശി
ഈ രാശിക്കാർ ആരോഗ്യത്തിന് മുൻഗണന നൽകണം. പതിവായുള്ള വൈദ്യപരിശോധനകളും ദിനചര്യകളും പിന്തുടരുക. രഹസ്യപരമായ കാര്യങ്ങൾ പങ്കുവെക്കുന്നത് സുഹൃത്തുക്കൾ, സഹപ്രവർത്തകർ, ബന്ധുക്കൾ എന്നിവരുമായി ശത്രുത, ഗോസിപ്പുകൾ, തെറ്റിദ്ധാരണകൾ ഉണ്ടാക്കാമെന്നും മുന്നറിയിപ്പുമുണ്ട് എന്നതാണ് കാര്യം.
മകരം രാശി
ജോലിസ്ഥലത്ത് സമ്മർദ്ദം പ്രതീക്ഷിക്കാം. മേലുദ്യോഗസ്ഥരുമായോ സഹപ്രവർത്തകരുമായോ അഭിപ്രായവ്യത്യാസങ്ങളും ചുമതലകളിൽ ആശയക്കുഴപ്പങ്ങളും വരാം. മീറ്റിംഗുകളിൽ ക്ഷമ പാലിക്കുക, വസ്‌തുതകൾ നിരത്തി വാദിക്കുക, തർക്കങ്ങൾ ഒഴിവാക്കുക. ഇത് കരിയർ പുരോഗതിയെ ബാധിക്കാതെ സഹായിക്കും.
മീനം രാശി
വ്യക്തിപരമായതും കുടുംബബന്ധങ്ങളിലും സസൂക്ഷ്‌മം ശ്രദ്ധിക്കുക. വികാരങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ വീട്ടിലെ ചെറിയ പ്രശ്‌നങ്ങൾ വലുതാവാം. ചർച്ചകളിൽ ശ്രദ്ധയോടെ കേൾക്കുക, കഠിനമായ വാക്കുകൾ ഒഴിവാക്കുക, കോപം കൂടുമ്പോൾ ഇടം നൽകുക. ഇത് ഖപ്പർ യോഗ തീരുന്നതുവരെ ഐക്യം നിലനിർത്താൻ സഹായിക്കും.
ഇത്രയൊക്കെ ആണെങ്കിലും ഖപ്പർ യോഗം എല്ലാവരെയും ഒരുപോലെ ബാധിക്കില്ലെന്ന് ജ്യോതിഷികൾ പറയുന്നു. വ്യക്തിഗത ജനന ചാർട്ടും ഗ്രഹ ദശകളും പ്രധാനമാണ്. ഈ തീയതികളെ പൊതു കാലാവസ്ഥാ റിപ്പോർട്ടായി മാത്രം കണക്കാക്കുക, ഉറപ്പായ വിധി ലിഖിതമായിട്ടല്ല. പ്രവചനങ്ങൾ വ്യാഖ്യാനാത്മകമാണെന്നും സ്ഥിരീകരിച്ച ഫലങ്ങളല്ലെന്നും അവർ ഓർമ്മിപ്പിക്കുന്നു.














Click it and Unblock the Notifications