നിങ്ങളീ 5 നാളുകാരാണോ? ഈ പുതുവര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഈ ശുഭ കാര്യങ്ങള്‍
പുതുവർഷം പിറന്നിരിക്കുകയാണ്. വരാനിരിക്കുന്ന ദിവസങ്ങൾ നല്ലതാവണേ എന്ന പ്രാർത്ഥനിയിലാണ് ഭൂരിഭാഗം പേരും. വിവിധ കൂറുകാർക്കും നക്ഷത്രക്കാർക്കും ഈ പുതുവർഷത്തിൽ ഫലം വ്യത്യസ്തമാണ്. ചിലർക്ക് ജോലിയിൽ ഉയർച്ചയും പുതിയ സംരംഭങ്ങളിൽ ഏർപ്പെടാനുള്ള സാധ്യതകളുണ്ട്.
ചില നാളുകാർക്ക് വരാനിരിക്കുന്നത് വളരെ നല്ല കാലം ആണ്. അതേസമയം ചില നാളുകാർക്ക് ഈ പുതുവർഷത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം. വരാനിരിക്കുന്ന ദിവസങ്ങൾ അഞ്ച് നാളുകാർക്ക് ഗുണകരമാണ്. കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം എന്നീ 5 നാളുകാർക്ക് ഏറെ ഗുണകരമാണ്.

ഇടവക്കൂറിന് (കാർത്തിക 2,3,4 , രോഹിണി, മകയിരം1,2 പാദങ്ങൾ): ഗുണഫലങ്ങൾ കൂടുതലും ചിങ്ങം തൊട്ട് മീനം വരെയുള്ള മാസങ്ങളിലാവും. തൊഴിലിൽ ഉയർച്ച വരും. പ്രൊഫഷണലുകൾക്ക് അംഗീകാരവും ആദരവും ലഭിക്കും. രാശിയിലെ ചൊവ്വയും പന്ത്രണ്ടിലെ രാഹുവും വഴക്കിനും വക്കാണത്തിനും സന്ദർഭം സൃഷ്ടിച്ചേക്കും.

ചിലർക്ക് അന്യദേശത്തേക്ക് മാറിത്താമസിക്കേണ്ടി വരാം. പുതിയ സംരംഭങ്ങളിലേർപ്പെടും. അതിന് വർഷത്തിന്റെ ആദ്യപകുതിയിലാവും സാധ്യത. കലാകായിക രംഗത്തുള്ളവർക്ക് കഴിവ് തെളിയിക്കാൻ ധാരാളം അവസരങ്ങളുണ്ടാകും. രാഷ്ട്രീയത്തിലുള്ളവർക്ക് ജനപിന്തുണ വർദ്ധിക്കും. അവിവാഹിതർക്ക് വിവാഹ ജീവിതത്തിൽ പ്രവേശിക്കാനാവും. സൗഹൃദ ബന്ധങ്ങൾ ദൃഢമാകും. ബാദ്ധ്യതയിൽ നിന്നും മുക്തി നേടും.
ഓണമെത്തി...ലക്ഷ്മി പ്രിയയും; സാരിയില്‍ തിളങ്ങി താരം..കമന്റോട് കമന്റും

മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ): പൈതൃക സ്വത്തിൽ അവകാശം ഭവിക്കും. ഉപരിപഠനത്തിന് വിദേശത്ത് പോകും. തൊഴിൽ തേടുന്നവർക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ / ഏജൻസികളിൽ അവസരം ലഭിക്കും. വിദേശത്ത് നിന്ന് ശുഭവാർത്തയുണ്ടാകും. കമിതാക്കൾക്കിടയിൽ സ്നേഹം ദൃഢമാകും.
Recommended Video

കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളെ നയോപായത്തിലൂടെ പരിഹരിക്കും. പുതുവാഹനം വാങ്ങും. സർക്കാരിൽ നിന്നും സഹായധനം വന്നുചേരും. സഹപ്രവർത്തകരെ വിശ്വാസത്തിലെടുത്തു കൊണ്ട് തൊഴിൽ സ്ഥാപനം നവീകരിക്കും. ഉദരരോഗം വിഷമിപ്പിച്ചേക്കാം. എതിർപ്പുകളെ തന്ത്രപരമായി തുരത്തും.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു












Click it and Unblock the Notifications