കാത്തിരുന്ന കുബേര യോഗം വരവായി; സകല സൗഭാഗ്യങ്ങളും കിട്ടും, പൊന്നും പണവും വിഷയമല്ല, ഈ രാശിക്കാരാണോ?
വേദ ജ്യോതിഷത്തിൽ വ്യക്തിക്ക് സമ്പത്തും സമൃദ്ധിയും സാമ്പത്തിക വിജയവും നൽകുമെന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന ഒരു പ്രത്യേക ജ്യോതിഷ സംയോജനമാണ് കുബേര യോഗം. ഹൈന്ദവ വിശ്വാസ പ്രകാരം ദേവന്മാരുടെ ഭണ്ഡാരപതിയുമായ കുബേരന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. സാമ്പത്തിക സ്ഥിരതയും സമൃദ്ധിയും ആഗ്രഹിക്കുന്നവർക്ക് ഈ യോഗം വളരെ ശുഭകരമായിട്ടാണ് കണക്കാക്കി വരുന്നത്.
കുബേരന് തുല്യമായി മനുഷ്യൻ മാറുന്ന അവസ്ഥയെന്ന് ഇതിനെ നമുക്ക് പറയാം. എല്ലാ നക്ഷത്രക്കാർക്കും എപ്പോഴും ലഭിക്കുന്നൊരു ഭാഗ്യമല്ല ഇത് എന്നതാണ് പ്രത്യേകത. ഇത് അതിവിശിഷ്‌ടമായ യോഗമാണ് എന്ന കാര്യത്തിൽ തർക്കമില്ല. ഈ യോഗത്തിൽ സാമ്പത്തികമായ നേട്ടം മാത്രമല്ല, അതിനൊപ്പം തന്നെ സമൃദ്ധിയും വിജയവുമുണ്ടാകും. തൊഴിൽ വിജയവും കുടുംബ ജീവിതത്തിൽ സന്തോഷവും കൈവരും എന്നതാണ് മറ്റൊരു പ്രധാന കാര്യം.

പല തരത്തിലുള്ള യോഗങ്ങളെ കുറിച്ച് ജ്യോതിഷത്തിൽ പറഞ്ഞിട്ടുണ്ടെങ്കിലും കുബേര യോഗം അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. എല്ലാ നാളുകാരേയും അനൂകുലമായോ പ്രതികൂലമായോ ബാധിക്കുമെങ്കിലും ചില നാളുകാർക്ക് കുബേര യോഗം അക്ഷരാർത്ഥത്തിൽ കുബേരന്റെ ജീവിതം തന്നെയാണ് ലഭിക്കുക. അതുകൊണ്ട് തന്നെ എല്ലാവരും ഒരുപോലെ കിട്ടണമെന്ന് ആഗ്രഹിക്കുന്ന ഒരു യോഗം കൂടിയാണിത്.
നിലവില്‍ വ്യാഴവും ചൊവ്വയും ഒന്നിച്ചിരിക്കുന്നതുകൊണ്ട് തന്നെ സുപ്രധാനമായ അര്‍ദ്ധ കേന്ദ്ര യോഗം രൂപപ്പെട്ടിട്ടുണ്ട്. ഈ സമയം ചില രാശിക്കാരില്‍ കുബേര യോഗവും കൂടി രൂപപ്പെട്ടു എന്നതാണ് സവിശേഷമായ കാര്യം. ഈ യോഗത്തിൽ പലവിധത്തിലുള്ള നല്ല കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ നടക്കും. ഏതൊക്കെ രാശിക്കാർക്ക് ഇക്കുറി ഭാഗ്യം വരുമെന്ന് നോക്കാം.
മേടം രാശി: കുബേര യോഗത്താൽ കാര്യമായ നേട്ടം കാത്തിരിക്കുന്ന രാശിക്കാരാണ് മേടം. ഇവരുടെ പ്രയാസങ്ങൾ അവസാനിക്കും, കഷ്‌ടകാലം പൂർണമായും മാറി. മാതാപിതാക്കൾക്ക് ആഗ്രഹിച്ച രീതിയില്‍ മക്കളുടെ വിവാഹം നടത്താന്‍ കഴിയും. ബിസിനസിൽ മുന്നേറ്റത്തിനുള്ള സാഹചര്യം ഉണ്ടാവും. സാമ്പത്തിക മേഖലയില്‍ പുരോഗതി ഉറപ്പായും വരും. ജീവിതത്തിൽ എല്ലാ പ്രയാസങ്ങളും ഇത് മാറി മാറിയും.
കര്‍ക്കിടകം രാശി: കുബേര യോഗത്താൽ സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതാവും. ആഗ്രഹിച്ച രീതിയില്‍ ഇവർക്ക് സമ്പാദിക്കാൻ കഴിയും. ഇവർക്ക് ബിസിനസിൽ കാര്യമായ മുന്നേറ്റം തന്നെ ഉണ്ടാവും. ഇവരുടെ ജീവിത നിലവാരം ഉയരും. ആഗ്രഹിക്കുന്ന പല കാര്യങ്ങളും സാധിക്കാൻ ഈ യോഗത്തിന്റെ വേളയിൽ സാധിച്ചേക്കും. ഇവർക്ക് പൊന്നും പണവും കാര്യമായി വന്നുചേരും. ജോലിയിലും കരിയറിലും കാര്യമായ മുന്നേറ്റം തന്നെ പ്രതീക്ഷിക്കാം.
ചിങ്ങം രാശി: ഇതവണത്തെ കുബേര യോഗത്താൽ ഒട്ടനവധി നേട്ടങ്ങള്‍ ലഭിക്കുന്ന രാശികളിൽ ഒന്നാണ് ചിങ്ങം. ഇവര്‍ക്ക് ആഗ്രഹിച്ച കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ സാധിക്കുമെന്നതും ഒരു പ്രത്യേകതയാണ്. സുഹൃദ് ബന്ധത്തിൽ നിന്നും കുടുംബത്തിൽ നിന്നും നല്ല പിന്തുണ ഇവർക്ക് ലഭിക്കും. മക്കളിൽ നിന്നും ഭാര്യയിൽ നിന്നും സന്തോഷവും സമാധാനവും ലഭിക്കും. സാമ്പത്തികമായി നല്ല ഉയർച്ച തന്നെ ഈ രാശിക്കാർക്ക് വരും.












Click it and Unblock the Notifications