വരുന്നത് സാക്ഷാൽ ലാഭ ദൃഷ്‌ടി യോഗം; ഈ രാശിക്കാർ സമ്പത്തിൽ ആറാടും, പുതിയ വാഹനവും ഭൂമിയും സ്വന്തം!
ഗ്രഹങ്ങളുടെ രാശിമാറ്റം എല്ലായ്പോഴും സംഭവിക്കുന്നൊരു സംഗതി മാത്രമാണ്. എന്തെങ്കിലും ബാഹ്യമായ കാരണങ്ങൾ കൊണ്ടല്ല ഇത് ഉണ്ടാവുന്നതെന്ന് സാരം. എന്നാൽ ഇത്തരം രാശിമാറ്റങ്ങൾ മൂലം ഉണ്ടാവുന്ന സംഭവ വികാസങ്ങൾ അത്ര ചെറുതല്ലെന്ന് നമ്മൾ ഓർക്കണം. കാരണം അത്രയധികം പുതുകാര്യങ്ങൾക്ക് അവസരം ഉണ്ടാവുകയും പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ തേടി വരികയും ഒക്കെ ചെയ്യുന്നത് ഈ ഗ്രഹ സംയോഗം പോലെയുള്ളവ മൂലമാണ്. അല്ലെങ്കിൽ ഇത്തരം ഗ്രഹങ്ങളുടെ സംക്രമണം മൂലമാണെന്നും പറയാം.
പ്രധാനമായും ഇക്കാര്യത്തിൽ നവഗ്രഹങ്ങൾ എല്ലാം തന്നെ ഒറ്റക്കെട്ടാണെന്ന് നോക്കിയാൽ നിങ്ങൾക്ക് തന്നെ മനസിലാക്കാൻ സാധിക്കും. സാധാരണക്കാരായ നമ്മൾ ഇവയുടെ മാറ്റത്തിനായി കാത്തിരിക്കുന്നത് വേറൊന്നും കൊണ്ടല്ല താനും. അത് നമ്മളിൽ ഉണ്ടാക്കുന്ന പ്രധാന ഗുണഫലങ്ങൾ ഓർത്തിട്ട് തന്നെയാണ്. അങ്ങനെ ഗജകേസരി യോഗവും വിവിധ ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരിക സ്വാഭാവികമായ കാര്യമാണ്.

വേദ ജ്യോതിഷം പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിന്റെ രാശി മാറ്റുന്ന പതിവുണ്ട്. അതിന്റെ ഫലം 12 രാശികളിലും കാണാൻ കഴിയുകയും ചെയ്യും. അത് പക്ഷേ ഓരോരുത്തർക്കും ഓരോ രീതിയിൽ ആയിരിക്കും വന്ന് ഭാവിക്കുക. അങ്ങനെ വരുമ്പോൾ നമ്മൾ ഓരോ രാജയോഗത്തെയും വ്യത്യസ്‌ത രീതിയിൽ വേണം നോക്കികാണുവാൻ. കാരണം അവയുടെ ഗുണങ്ങളും അതിന് അനുസരിച്ചുള്ളത് ആയിരിക്കുമല്ലോ.
അത്തരത്തിൽ സുപ്രധാനമായ ഒരു യോഗമാണ് ഇനി വരാനിരിക്കുന്നത്. പലപ്പോഴും നമ്മുടെ ജീവിതം മാറ്റി മറിക്കാൻ പോലും ശേഷിയുള്ള യോഗങ്ങൾ ജ്യോതിഷത്തിൽ ഉണ്ടെന്ന് പറഞ്ഞാൽ ചിലർക്കൊക്കെ അത് വിശ്വസിക്കാൻ പ്രയാസമായിരിക്കും. അതായത് സാമ്പത്തികമായി നിങ്ങളെ ഉന്നതിയിൽ എത്തിക്കുന്ന, സാമൂഹികമായി നിങ്ങളെ ഉയരങ്ങളിൽ എത്തിക്കുന്ന ചില രാജയോഗങ്ങളുടെ കാര്യമാണ് പറഞ്ഞത്. അത്തരത്തിൽ ഒന്നാണ് ഇനി വരുന്നത്.
10 വർഷത്തിനു ശേഷം പ്രധാന ഗ്രഹങ്ങളായ ശനി-ബുധൻ എന്നിവയുടെ സംയോഗം മൂലമാണ് ഈ രാജയോഗം ഉണ്ടാവുന്നത്. ബുധനും ശനിയും പരസ്‌പരം 60 ഡിഗ്രിയിൽ എത്തുന്നതോടെയാണ് സവിശേഷമായ ലാഭ ദൃഷ്‌ടി യോഗം രൂപപ്പെടുന്നത്. അതുവഴി ചില രാശിക്കാർക്ക് നല്ല നേട്ടങ്ങൾ ആയിരിക്കും ലഭിക്കുക. കാരണം ഒന്ന് ചേരുന്നത് ഗ്രഹങ്ങളുടെ രാജാവായ ബുധനും നീതി ദാതാവായ ശനിയുമാണ്.
ധനു രാശി: ലാഭ ദൃഷ്‌ടി യോഗം ഇവർക്ക് എന്തുകൊണ്ടും ഗുണകരമാകും. ഈ സമയത്ത് ധനു രാശിക്കാരുടെ വരുമാനം ഇരട്ടിയാവാനാണ് സാധ്യത. മാത്രമല്ല ബിസിനസ് ചെയ്യുന്നവർക്ക് ലാഭത്തിന് സാധ്യത. ഒപ്പം സുഹൃത്തുക്കളിൽ നിന്ന് പൂർണ പിന്തുണയും ഇക്കൂട്ടർക്ക് ലഭിക്കാനിടയുണ്ട്. ക്ഷമയോടെ ഏറ്റെടുക്കുന്ന എല്ലാ ജോലികളിലും ഇവർ ജയിക്കും. സമൂഹത്തിൽ നിന്ന് ഇവർ ആഗ്രഹിക്കുന്ന ബഹുമാനവും ആദരവും ലഭിക്കും.
കുംഭം രാശി: സവിശേഷമായ ലാഭ ദൃഷ്‌ടി യോഗത്തിന്റെ രൂപീകരണം കുംഭ രാശിക്കാർക്ക് നല്ല ദിവസങ്ങളാവും നൽകുക. ഈ സമയത്ത് നിങ്ങളുടെ ജോലിയിലും ബിസിനസിലും നല്ല പുരോഗതി കാണാൻ തന്നെ കഴിയും. വരുമാന ഉയർച്ചയും ജോലിയിൽ സ്ഥാനക്കയറ്റവും ഒക്കെ തേടിവരാം. ഈ സമയത്ത് തൊഴിൽ പുരോഗതിക്കുള്ള പുതിയ അവസരങ്ങളും മറ്റൊരു നല്ല ജോലി കിട്ടാനും ഇടയുണ്ട്.
കന്നി രാശി: സുപ്രധാനമായ ലാഭ ദൃഷ്‌ടി യോഗം ഇവർക്ക് ശുഭകരമായി മാറും. ഈ സമയത്ത് ധൈര്യവും ശക്തിയും കൂടും. ചില അപകടകരമായ സംരംഭങ്ങളിൽ ഏർപ്പെടുന്നതിലൂടെയും ഇവർ കൂടുതൽ പണം സമ്പാദിക്കും. ഏറെനാളായി ഉണ്ടായിരുന്ന രോഗം മാറും, ആരോഗ്യം മെച്ചപ്പെടും. ഓഫീസ് ജോലി ചെയ്യുന്നവർക്ക് ശമ്പള വർധനവിന് സാധ്യത. ഈ സമയത്ത് ഇവർ ഒരു വാഹനമോ വസ്‌തുവോ ഭൂമിയോ വാങ്ങുന്നതും പരിഗണിക്കാം.












Click it and Unblock the Notifications