Get Updates
Get notified of breaking news, exclusive insights, and must-see stories!

60 വർഷത്തെ കാത്തിരിപ്പിന് വിരാമം, പണം ഒഴുക്കുന്ന യോഗം ഇതാ; വിദേശ യാത്രയ്ക്ക് അവസരം, ഈ രാശിക്കാരാണോ?

മഹാശിവരാത്രിയാണ് ഇനി വരാനുള്ളത്. കേവലം ദിവസങ്ങൾ മാത്രമാണ് ഇതിന് ശേഷിക്കുന്നത്. ഈ ശിവരാത്രി കാലത്ത് പക്ഷേ ചില വലിയ നേട്ടങ്ങളാണ് മൂന്നോളം രാശിക്കാർക്ക് കാത്തിരിക്കുന്നത്. ജീവിതത്തിൽ പല അപ്രതീക്ഷിത നേട്ടങ്ങളും ഉണ്ടാക്കാൻ കെൽപ്പുള്ള ഈ മാറ്റങ്ങൾ ജ്യോതിഷപരമായ ചില മാറ്റങ്ങൾ മൂലമാണ് വന്നുചേരുക.

ഈ വർഷം ഫെബ്രുവരി 26 അഥവാ മഹശിവരാത്രി ദിവസം ശനിയും ചന്ദ്രനും കൂടിച്ചേർന്ന് അത്യപൂർവ്വമായ യോ​ഗമാണ് ഉണ്ടാവുന്നത്. അപൂർവമെന്ന് വെറുതെ പറയുന്നതല്ല. 60 വർഷത്തിന് ശേഷമാണ് ഈ പ്രത്യേക സംയോ​ഗം സംഭവിക്കുന്നത്. ഈ ആറ് പതിറ്റാണ്ടുകൾക്ക് ശേഷം വരുന്ന യോഗത്തിലൂടെ ചില രാശിക്കാർക്ക് വമ്പൻ നേട്ടങ്ങൾ കൈവരും.

astrologynew

പൊതുവെ അശുഭകരമായ ഗ്രഹങ്ങളിൽ ഒന്നായാണ് ശനിയെ കണക്കാക്കുന്നത്. എങ്കിലും ശനി, കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം നിലനിർത്തിയ ഒന്ന് തന്നെയാണ്. പെട്ടെന്നുള്ള അനുഗ്രഹങ്ങളോ സ്വതസിദ്ധമായ മാറ്റങ്ങളോ നൽകുന്ന മറ്റ് ഗ്രഹ സ്വാധീനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ശനി സ്ഥിരമായ പരിശ്രമം നടത്തുന്നവർക്ക് നല്ല ഗുണങ്ങളാണ് കൊണ്ട് തരിക.

നേരെ മറിച്ച് ചന്ദ്രൻ നമ്മുടെ വികാരങ്ങൾ, സഹജാവബോധം, നമ്മുടെ ഉള്ളിൽ ആഴത്തിലുള്ള കാര്യങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ്. പറഞ്ഞുവന്നത് ഇത്തരത്തിൽ ഒട്ടേറെ പ്രത്യേകതകൾ സ്വന്തമായുള്ള ചന്ദ്രന്റെയും ശനിയുടെയും കൂടിച്ചേരാൻ വലിയ രീതിയിൽ നമ്മെ സ്വാധീനിക്കുന്ന കാര്യങ്ങളിൽ ഒന്നാണ്. ഇതിന്റെ ഫലമായി ഉണ്ടാവുന്ന ലക്ഷാധിപതി യോഗം ഏതൊക്കെ രാശിക്കാർക്ക് ഗുണമാവും എന്ന് നമുക്ക് നോക്കാം.

മേടം രാശി: ആറ് പതിറ്റാണ്ടിന് ശേഷം വരുന്ന ഈ അപൂര്‍വ്വ സംയോഗത്തിലൂടെഇവരുടെ ജീവിതത്തിൽ സൗഭാഗ്യങ്ങൾ വന്നുചേരുകയും നേട്ടങ്ങൾ ഉണ്ടാവുകയും ചെയ്യും. ഈ രാശിക്കാർക്ക് ഇനി സുവർണകാലമാണ് എന്ന് പറയുന്നതാവും കൂടുതൽ ശരി. ജോലിയിലും കരിയറിലും നല്ല നേട്ടങ്ങളാണ് ഇവർക്ക് കിട്ടുക. സമൂഹത്തിൽ ഉയർന്ന പദവിയാണ് ഇവരെ കാത്തിരിക്കുന്നത്. ഇവരുടെ സാമ്പത്തിക സാഹചര്യം മെച്ചപ്പെടുകയും ബിസിനസിൽ നല്ല മുന്നേറ്റം സാധ്യമാവുകയും ചെയ്യും.

മിഥുനം രാശി: ഈ കാലയളവിൽ ഇവർക്ക് സാമ്പത്തിക നേട്ടമുണ്ടാകും എന്നതാണ് പ്രധാന കാര്യം. മിഥുനം രാശിക്കാരുടെ ദാമ്പത്യ ജീവിതം സന്തോഷകരമാവുകയും നേട്ടങ്ങളാൽ നിറയുകയും ചെയ്യും. ജീവിതത്തിൽ ധാരാളം നല്ല കാര്യങ്ങൾ സംഭവിക്കും. ജോലിയിൽ പ്രമോഷൻ പോലെയുള്ളവയ്ക്ക് സാധ്യത തെളിയുന്നുണ്ട്. പുതിയ ജോലിക്കും അവസരം വന്നുചേരാം. ബിസിനസിൽ ലാഭമുറപ്പ്, ഒപ്പം വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്.

ചിങ്ങം രാശി: ഇവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും വന്ന് നിറയും. ഇവർക്ക് നിക്ഷേപങ്ങൾ നടത്താൻ അനുകൂല സമയമാണിത്. ബിസിനസിൽ പുതിയ ഉയരങ്ങൾ ഇവർ താണ്ടും. ജോലിയിൽ സ്ഥാനക്കയറ്റത്തിനുള്ള സാധ്യത തെളിയുന്നുണ്ട്. ലക്ഷാധിപതി യോഗത്തിലൂടെ ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മാത്രമല്ല ഇവരുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിറയുകയും സമാധാനം ഉണ്ടാവുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+