ഈ രാശിക്കാരെ ലക്ഷ്‌മി ദേവി ചേർത്തുനിർത്തും; സമ്പത്ത് ഇവരെ തേടി വരും, സന്തോഷവും സമാധാനവും ബോണസ്!
ലക്ഷ്‌മി ദേവി എന്നാൽ ഹിന്ദുമതത്തിലെ ധനം , ഐശ്വര്യം, സമൃദ്ധി, സൗഭാഗ്യം, സൗന്ദര്യം, സന്താന ഭാഗ്യം, അന്നം, അറിവ്, ധൈര്യം തുടങ്ങിയ കാര്യങ്ങളുടെ ദേവതയായാണ് വിശേഷിപ്പിക്കപ്പെടുന്നത്. മഹാവിഷ്‌ണുവിന്റെ പത്നിയും, ത്രിദേവികളായ പാർവതി, സരസ്വതി എന്നിവരോടൊപ്പം ത്രിദേവികളിലെ പ്രധാന അംഗവുമാണ്.
നാല് കൈകൾ, ഇരുവശത്തായി വെളുത്ത ആനകൾ, താമരപ്പൂവ്, സ്വർണ്ണക്കുടം എന്നിവയാണ് ലക്ഷ്‌മി ദേവിയുടെ യഥാർത്ഥ സ്വരൂപത്തിൽ അടങ്ങിയിട്ടുള്ളത്. ദേവിയുടെ കൈകളിൽ ഒരു കൈയിൽ താമര, മറ്റൊന്ന് വരദമുദ്ര, അഭയമുദ്ര എന്നിവയും പ്രധാനമായും കണ്ടുവരുന്നു. സമുദ്രമഥനത്തിൽ നിന്നാണ് ലക്ഷ്‌മി ദേവി പ്രത്യക്ഷപ്പെട്ടതെന്നതാണ് പരക്കെയുള്ള വിശ്വാസം.

സാധാരണയായി ഭവനത്തിൽ ലക്ഷ്‌മി ദേവിയുടെ അനുഗ്രഹം ലഭിക്കുന്നവർക്ക് സമ്പത്ത്, ഐശ്വര്യം, സന്താനം, സുഖസൗകര്യങ്ങൾ എന്നിവ എപ്പോഴും ലഭ്യമാകുന്നതായാണ് വിശ്വാസം. പല രൂപത്തിൽ ലക്ഷ്‌മി ദേവിയെ ആരാധിക്കുന്നവർ ഉണ്ട്. അന്നപൂർണയായും സമ്പത്തിന്റെ ദേവിയായും ഐശ്വര്യത്തിന്റെ പ്രതീകമായും ഒക്കെ ദേവി ആരാധിക്കപ്പെടുന്നു.
ഭാഗ്യരാശികളായ ചില കൂട്ടർക്ക് എപ്പോഴും ലക്ഷ്‌മി ദേവിയുടെ അനുഗ്രഹമുണ്ടായിരിക്കും എന്നതാണ് പ്രത്യേകത. 12 രാശികളിൽ ഈ 5 രാശികൾ ദേവിക്ക് എന്നും വളരെ പ്രിയപ്പെട്ടതും ഒരിക്കലും ദേവി കൈവിടാത്തതുമായ രാശികളാണ്. ഇവർ എല്ലാ മേഖലകളിലും ഉയരങ്ങൾ തൊടുകയും വിജയം കൈവരിക്കുകയും ചെയ്യുക പതിവാണ്.
വൃശ്ചികം രാശി: ലക്ഷ്‌മി ദേവിയുടെ പ്രിയ രാശികളിൽ പ്രധാനികളാണ് വൃശ്ചികം. ഇവർക്ക് ഇപ്പോഴും എപ്പോഴും ദേവിയുടെ അനുഗ്രഹം കൂടെയുണ്ടാവും. ഈ രാശിയുടെ അധിപൻ ചൊവ്വയാണ്. ചൊവ്വയെ ഗ്രഹങ്ങളുടെ അധിപൻ എന്നാണ് വിശേഷിപ്പിക്കുന്നത്. ധീരത, ശക്തി, ധൈര്യം എന്നിവയുടെ ഘടകമാണ് ചൊവ്വയെന്ന് പറയപ്പെടുന്നു. അതുകൊണ്ട് തന്നെ ഈ രാശിക്കാർ എല്ലാ മേഖലയിലും തിളങ്ങുകയും നല്ല നിലയിൽ എത്തുകയും ചെയ്യും.
ചിങ്ങം രാശി: ഈ രാശിക്കാരിലും ലക്ഷ്‌മിയുടെ അനുഗ്രഹം എപ്പോഴും നിറയുക പതിവാണ്. ദേവിയുടെ കൃപയാൽ ഇവർ ഒരിക്കലും സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരില്ലെന്നതാണ് പ്രധാന കാര്യം. ഗ്രഹങ്ങളുടെ രാജാവായ സൂര്യനാണ് ഈ രാശിയുടെ അധിപൻ. അതിനാൽ തന്നെ അവർ ഉത്സാഹമുള്ളവരും ദൃഢനിശ്ചയമുള്ളവരും കഠിനാധ്വാനികളും കുശാഗ്ര ബുദ്ധിയുള്ളവരുമായിരിക്കും. സാമ്പത്തികമായും ജോലിയിലും ഒക്കെ ഇവർക്ക് നേട്ടം ഉറപ്പാണ്.
ഇടവം രാശി: ജ്യോതിഷികൾ പറയുന്നത് അനുസരിച്ച് ഈ രാശിക്കാർക്ക് ലക്ഷ്‌മി ദേവിയുടെ അനുഗ്രഹം എക്കാലവും കൂടെയുണ്ടാവും. ഇത്തരക്കാർ ജോലിയിലും ബിസിനസിലും വിജയത്തിന്റെ പതാക നാട്ടുകയും മുന്നേറുകയും ചെയ്യുന്നവരാണ്. സമ്പത്ത്, ഐശ്വര്യം, പ്രശസ്‌തി എന്നിവയുടെ ഘടകമായ ശുക്രനാണ് ഈ രാശിയുടെ അധിപൻ. അതിനാൽ ഇവർക്ക് എല്ലാ കാര്യങ്ങളിലും വിജയം തീർച്ചയാണ്. സാമ്പത്തികമായും നല്ല സ്ഥിതി കൈവരും.
തുലാം രാശി: ലക്ഷ്‌മി ദേവിയുടെ പ്രിയ രാശികളിൽപെട്ട ഒന്നാണ് തുലാം. ദേവിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് സമ്പത്തും ഐശ്വര്യവും ധാരാളമായി ലഭിക്കും. ഈ രാശിയുടെ അധിപൻ സന്തോഷവും ഐശ്വര്യവും നൽകുന്ന ശുക്രനാണ്. അതിനാൽ തന്നെ ഇവരെ സംബന്ധിച്ച് നേട്ടങ്ങൾക്ക് ഒരു ക്ഷാമവും ജീവിതത്തിൽ ഉണ്ടാവുകയില്ല.
കർക്കിടകം രാശി: ഇവർക്കും ലക്ഷ്‌മി ദേവിയുടെ പ്രിയ രാശി പട്ടികയിൽ സ്ഥാനമുണ്ട്. സന്തോഷം, സമാധാനം, ധ്യാനം, യോഗ, ആരോഗ്യം, സമ്പത്ത്, ഐശ്വര്യം എന്നിവയുടെ പ്രതീകമായിട്ടാണ് ദേവിയെ കണക്കാക്കുന്നതെന്ന് അറിയാമല്ലോ. ഈ രാശിയുടെ അധിപൻ ചന്ദ്രനാണ്. ദേവിയുടെ അനുഗ്രഹത്താൽ സാമ്പത്തികമായും തൊഴിൽപരമായും ഒക്കെ ഇവർക്ക് നല്ല രീതിയിലുള്ള മുന്നേറ്റം സാധ്യമാവുകയും അത് ഉറപ്പാവുകയും ചെയ്യും.












Click it and Unblock the Notifications