ലക്ഷ്‌മീദേവി കനിയും ഇക്കൂട്ടരെ, സമ്പൽസമൃദ്ധി വന്നുചേരും; പുതിയ കാറ് വാങ്ങാം, ഈ രാശിക്കാരാണോ?
ഹിന്ദു മതത്തിലെ പ്രധാന ദേവതയാണ് ലക്ഷമീദേവി. സമ്പത്ത്, ഭാഗ്യം, സമൃദ്ധി, സൗന്ദര്യം, ഐശ്വര്യം എന്നിവയുടെ ദേവതയായി ആരാധിക്കപ്പെടുന്ന ദേവി കൂടിയാണ് ലക്ഷ്‌മി. ത്രിദേവിയിലെ മൂന്ന് പ്രധാന ദേവതകളിൽ ഒരാളാണ് അവർ. പാർവതി, സരസ്വതി എന്നിവർക്കൊപ്പം ശക്തമായ സ്ഥാനം തന്നെ വഹിക്കുന്നു. വൈഷ്‌ണവമതത്തിലും ലക്ഷ്‌മിയെ പരമോന്നത ദേവതയായാണ് കണക്കാക്കി വരുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
സാധാരണയായി വിശുദ്ധിയുടെയും പ്രബുദ്ധതയുടെയും പ്രതീകമായ താമരപ്പൂവിൽ നിൽക്കുന്നതോ ഇരിക്കുന്നതോ ആയിട്ടാണ് ലക്ഷ്‌മീദേവിയെ ചിത്രീകരിക്കാറുള്ളത്. സമ്പത്ത്, സമൃദ്ധി, ഭാഗ്യം എന്നിവയുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാൽ തന്നെ എല്ലാവരും സാമ്പത്തികമായ മുന്നേറ്റത്തിനും ഭാഗ്യം വന്നുചേരാനുമൊക്കെ കൂടുതലായി പ്രാർത്ഥിക്കാറുള്ളത് ലക്ഷ്‌മീദേവിയെയാണ് എന്നത് മറക്കരുത്.

അഷ്‌ട ലക്ഷ്‌മി (എട്ട് ലക്ഷ്‌മിമാർ) എന്നും ദേവി അറിയപ്പെടുന്നു, ഓരോരുത്തരും ലക്ഷ്‌മിയുടെ ശക്തിയുടെയും അനുഗ്രഹങ്ങളുടെയും വ്യത്യസ്‌ത വശങ്ങളെ പ്രതിനിധീകരിക്കുന്നതാണ്. 8 എന്ന സംഖ്യ സമ്പത്തുമായും ഭൗതിക വിജയവുമായും സംഖ്യാശാസ്ത്രപരമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ലക്ഷ്‌മീദേവിയുടെ ആരാധനയിൽ ഇതിന് കാര്യമായ പങ്കുണ്ട്. നവരാത്രി ഉത്സവങ്ങൾ ഉൾപ്പെടെ ലക്ഷ്‌മീദേവി കൂടി ഉൾപ്പെടുന്നതാണ്.
സ്വർണ നൂലുകൾ കൊണ്ട് നെയ്തെടുത്ത ചുവന്ന വസ്ത്രമാണ് ലക്ഷ്‌മി സാധാരണയായി ധരിക്കുന്നത്, ഇത് ഭാഗ്യത്തെയും സമ്പത്തിനെയും അടയാളപ്പെടുത്തുന്നു. മനുഷ്യജീവിതം നീതിയും സമാധാനവും കൊണ്ട് നിറഞ്ഞിരിക്കുന്നു എന്ന് ഉറപ്പാക്കുവാനാണ് ലക്ഷ്‌മിയെ ഭർത്താവ് വിഷ്‌ണുവിനോപ്പം ചിത്രീകരിക്കുന്നത്. ഈ പ്രതീകാത്മകത സൂചിപ്പിക്കുന്നത് സമ്പത്തും സമൃദ്ധിയും ജീവിതം, നീതി, സമാധാനം എന്നിവയുടെ പരിപാലനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്.
ഇത്തരത്തിലുള്ള ലക്ഷ്‌മീദേവിക്ക് പ്രിയപ്പെട്ട രാശികളുണ്ട്. അതായത് എല്ലാ രാശികളിലും ഒരുപോലെ ദേവി കൃപ ചൊരിയണമെന്നില്ല എന്നർത്ഥം. 12 രാശികളിൽ ഈ 5 രാശികൾ ദേവിക്ക് വളരെ പ്രിയപ്പെട്ടതും ഒരിക്കലും ദേവി കൈവിടാത്തതുമായ രാശികളായി കണക്കാക്കുന്നു. ഇവർ എല്ലാ മേഖലകളിലും ഉയരങ്ങൾ കീഴടക്കുകയും വിജയം കൈവരിക്കുകയും ചെയ്യും. ഏതൊക്കെ രാശികളാണ് ഇതെന്ന് നോക്കാം.
വൃശ്ചികം രാശി: ലക്ഷ്‌മിയുടെ പ്രിയ രാശികളിൽ ഒന്നാണ് വൃശ്ചികം. ഇവർക്ക് എപ്പോഴും ദേവിയുടെ അനുഗ്രഹം ഉണ്ടാകുമെന്ന് പറയപ്പെടുന്നു. ധീരത, ശക്തി, ധൈര്യം എന്നിവയുടെ ഘടകമാണ് ഈ രാശിയുടെ അധിപനായ ചൊവ്വ. ഇക്കാരണത്താൽ ഈ രാശിക്കാർ എല്ലാ മേഖലയിലും തിളങ്ങുകയും ദേവിയുടെ അനുഗ്രഹത്താൽ സാമ്പത്തികമായി മുന്നേറുകയും ചെയ്യും.
ചിങ്ങം രാശി: ഇവർക്ക് ലക്ഷ്‌മിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. സാമ്പത്തിക പ്രതിസന്ധിയ്ക്ക് ഒരിക്കലും ഇരയാകില്ല. ഈ രാശിക്കാർ പൊതുവെ ഉത്സാഹമുള്ളവരും ദൃഢനിശ്ചയമുള്ളവരും കഠിനാധ്വാനികളും കുശാഗ്ര ബുദ്ധിയുള്ളവരുമായിരിക്കും. ഇവർക്ക് സമ്പത്തും പ്രശസ്‌തിയും ഒക്കെ കൈവരും. പുതിയ ഭൂമിയും വാഹനവും വാങ്ങാനും യോഗമുണ്ട്.
ഇടവം രാശി: ലക്ഷ്‌മീദേവിയുടെ അനുഗ്രഹമുള്ളവരാണ് ഇക്കൂട്ടർ. ഇത്തരക്കാർ ജോലിയിലും ബിസിനസിലും തങ്ങളുടെ വിജയത്തിന്റെ പാതയിലേക്ക് നടന്നടുക്കും. സമ്പത്ത്, ഐശ്വര്യം, പ്രശസ്‌തി എന്നിവയുടെ ഘടകമായ ശുക്രനാണ് ഈ രാശിയുടെ അധിപൻ. അതിനാൽ ഇവർക്ക് എല്ലാ കാര്യങ്ങളിലും വിജയം ഉറപ്പാണ്.
തുലാം രാശി: ലക്ഷ്‌മീദേവിയുടെ അനുഗ്രഹത്താൽ ഇവർക്ക് സമ്പൽ സമൃദ്ധി വന്നുചേരും. ഈ രാശിക്കാർക്ക് സമ്പത്തും ഐശ്വര്യവും പ്രശസ്‌തിയും ലഭിക്കും. ഈ രാശിയുടെ അധിപൻ സന്തോഷവും ഐശ്വര്യവും നൽകുന്ന ശുക്രനാണ്. ലക്ഷ്‌മിയുടെ അനുഗ്രഹത്താൽ ഇത്തരക്കാർ എല്ലാ മേഖലയിലും വിജയം കൈവരിക്കുകയും മുന്നേറുകയും ചെയ്യും.
കർക്കടകം രാശി: ലക്ഷ്‌മീദേവിയുടെ പ്രിയ രാശിയിൽ ഉൾപ്പെട്ട ഒന്നാണ് കർക്കടകം. സന്തോഷം, സമാധാനം, ധ്യാനം, യോഗ, ആരോഗ്യം, സമ്പത്ത്, ഐശ്വര്യം എന്നിവയുടെ പ്രതീകമായിട്ടാണ് ലക്ഷ്‌മീദേവിയെ കണക്കാക്കുന്നത്. ലക്ഷ്‌മീദേവിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർ എല്ലാ മേഖലയിലും വിജയം കൈവരിക്കുകയും സാമ്പത്തികമായി മുന്നേറുകയും ചെയ്യും.












Click it and Unblock the Notifications