ഇരട്ട രാജയോഗത്താൽ ഇരട്ടി പണം വാരാം; കുടുംബ സ്വത്ത് തിരികെ കിട്ടും, വിവാഹം നടക്കും, ഈ രാശിക്കാരാണോ?
ജ്യോതിഷത്തിൽ ഏറെ പ്രാധാന്യമുള്ള ഗ്രഹമാണ് ബുധൻ. പൊതുവെ മാതുല കാരകനും വിദ്യാ കാരകനും ആണ് ബുധൻ എന്നാണ് പറയപ്പെടുന്നത്. പ്രതിഭ, ബുദ്ധിശക്തി, വേഗ൦, കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവ്, യുക്തി, വിദേശ യാത്രയുടെ ആഗ്രഹം, വേദാന്ത ജ്ഞാനം എന്നിവയുടെ കാരകത്വം കൂടി ബുധനാണ് എന്നാണ് പറയപ്പെടുന്നത്. ഗ്രഹങ്ങളുടെ രാജകുമാരൻ എന്ന വിളിപ്പേര് കൂടി ബുധന് സ്വന്തമായുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.
ബുധൻ രാശി മാറുമ്പോൾ പല മാറ്റങ്ങളും നമ്മുടെ ജീവിതത്തിൽ ഉണ്ടാവുക പതിവാണ്. ഗ്രഹങ്ങളുടെ രാശിമാറ്റം നിരന്തരമായി നടന്നു കൊണ്ടിരിക്കുന്ന പ്രക്രിയകളിൽ ഒന്നാണ്. ഈ മാറ്റമാവട്ടെ ഓരോരിക്കലും ഓരോ രാശിക്കാർക്ക് വലിയ നേട്ടങ്ങളാണ് പ്രദാനം ചെയ്യുക. ഗ്രഹങ്ങൾ മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുകയും സംക്രമണം നടത്തുകയും ഒക്കെ ചെയ്യുമ്പോഴും ജാതകക്കാർക്ക് പലവിധ നേട്ടങ്ങൾ ഉണ്ടാവുക പതിവാണ്.

ജ്യോതിഷത്തിലെ മറ്റൊരു പ്രധാന ഗ്രഹമാണ് ശുക്രൻ. ശുഭനായ ഗ്രഹങ്ങളിൽ ഒന്ന് കൂടിയാണ് ശുക്ര൯. അതുകൊണ്ട് തന്നെ ശുക്രനാല്‍ ഭരിക്കപ്പെടുന്ന ജീവിത മണ്ഡലങ്ങള്‍ ഒരുപാടാണ്. ലൈംഗികത, വിഷയാസക്തി, സ്നേഹം, പ്രേമം, വിവാഹം, ലൗകിക സുഖ സൗകര്യങ്ങള്‍, ആഡംബര വസ്‌തുക്കൾ എന്നിങ്ങനെ ഒരു മനുഷ്യൻ ജീവിതത്തിൽ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ അധികവും ഈ വിദ്വാന്റെ പ്രവർത്തികളാണ്.
പക്ഷേ കർമ്മം കൊണ്ട് വ്യത്യസ്‌തരായ ഈ രണ്ട് ഗ്രഹങ്ങൾ തമ്മിൽ എന്താണ് ബന്ധം എന്നല്ലേ നിങ്ങൾ ആലോചിക്കുന്നത്. ഇവ രണ്ടും ഒരു മാറ്റത്തിന്റെ വലിയ ശംഖൊലി മുഴക്കുകയാണ്. ബുധൻ മീനരാശിയിലെത്തി ശുക്രനുമായി ചേർന്ന് നീചഭംഗ രാജയോഗവും ലക്ഷ്‌മി നാരായണ യോഗവും സൃഷ്‌ടിച്ചു ഈ ഇരട്ട രാജയോഗങ്ങൾ നിങ്ങൾക്ക് നൽകുന്ന നേട്ടങ്ങൾ ചില്ലറയല്ല.
ബുധൻ ഫെബ്രുവരി 27ന് രാശി മാറി വ്യാഴത്തിന്റെ രാശിയായ മീനത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞതാണ്. ഇനി മെയ് 7 വരെ ഇവിടെ തന്നെ തുടരും. ഇതുകൂടാതെ ബുധ-ശുക്ര സംഗമത്താൽ ലക്ഷ്‌മീ നാരായണ യോഗവും സൃഷ്‌ടിച്ചിട്ടുണ്ട്. 12 രാശിക്കാരെയും ഈ മാറ്റം സ്വാധീനിക്കുമെങ്കിലും അതൊരിക്കലും ഒരുപോലെ ആവില്ല. മൂൺ രാശിക്കാർക്ക് അധികമായി നേട്ടങ്ങൾ ലഭിക്കും.
മകരം രാശി: ബുധ ശുക്ര സംയോഗത്താൽ ഇത്തരമൊരു സാഹചര്യത്തിൽ മൂന്നാം ഭാവത്തിൽ ലക്ഷ്‌മീ നാരായണ യോഗവും നീചഭംഗ രാജയോഗവും രൂപപ്പെടുന്നു. ഇതിലൂടെ ഈ രാശിക്കാരുടെ ജീവിതത്തിൽ അനുകൂലമായ സ്വാധീനമാണ് ഉണ്ടാവുക. പല മേഖലകളിലും ഈ രാശിക്കാർക്ക് ജീവിതവിജയം കൈവരിക്കാൻ കഴിയും.
കുംഭം രാശി: ഇതിൽ ബുധൻ സമ്പത്തിന്റെ ഗൃഹത്തിലാണ് സംക്രമിക്കുന്നത്. ബുധന്റെ സംക്രമത്തിലൂടെ ഇരട്ട രാജയോഗം വരുമ്പോൾ അവർക്ക് നേട്ടങ്ങളുടെ പെരുമഴയായിരിക്കും. ഈ രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടം, ധനലാഭം, നഷ്ട്ടപ്പെട്ട പണം തിരികെ ലഭിക്കൽ എന്നിങ്ങനെയുള്ള ഭാഗ്യങ്ങളുണ്ടാവും. കൂടാതെ പൂർവ്വിക സ്വത്തിന്റെ ആനുകൂല്യം വന്നുചേരുകയും ചെയ്യും.
മീനം രാശി: ബുധനും ശുക്രനും കൂടിച്ചേരുന്നത് വഴി ലക്ഷ്‌മീ നാരായണ രാജയോഗവും നീചഭംഗ രാജയോഗവും ഉണ്ടാവുന്നത് ഇവർക്ക് വലിയ നേട്ടങ്ങൾ നൽകും. ഇവരുടെ ജീവിതത്തിൽ സമ്മർദ്ദം കുറയും, ബുദ്ധിശക്തി, ചിന്താശേഷി, യുക്തിചിന്ത, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവ നന്നായി ഉയർന്നു വരും. ഇതുവരെ നടക്കാത്ത ആഗ്രഹങ്ങൾ പലതും സഫലമായേക്കാം. അവിവാഹിതർക്ക് വിവാഹാലോചന വരാനും അത് നടക്കാനും സാധ്യതയുണ്ട്.












Click it and Unblock the Notifications