ഈ രാശിക്കാരുടെ ഭാഗ്യം ഇരട്ടിക്കും; വരുമാനം കുത്തനെ ഉയരും, കുടുംബജീവിതത്തിൽ പൂർണ സംതൃപ്‌തി ലഭിക്കും!
ഭാരതീയ ജ്യോതിഷത്തിൽ ഒരുപാട് രാജയോഗങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അതിൽ ഭൂരിഭാഗവും പല രാശിക്കാർക്കും നല്ല ഗുണങ്ങൾ നൽകുന്നതും സവിശേഷമായ ഗുണങ്ങൾ ഉള്ളവയുമാണ്. എന്തെന്നാൽ ഓരോ രാശിമാറ്റവും നമ്മുടെ ജീവിതത്തെ പല തരത്തിൽ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നതാണ് പ്രധാന വിഷയം. സാധാരണയായി പല കാലഗണനകൾക്കും അനുസൃതമായി ഗ്രഹങ്ങളുടെ രാശിമാറ്റത്തിനും അല്ലെങ്കിൽ അവയുടെ സംയോഗത്തിനും വിധേയമായാണ് ഇത്തരം യോഗങ്ങൾ സംഭവിക്കാറുള്ളത്.
ജ്യോതിഷ പ്രകാരം രാജയോഗങ്ങൾ ഉണ്ടാവുമ്പോൾ ആ വ്യക്തിയുടെ സാമ്പത്തിക സ്ഥിതി ശക്തമായി തുടരുകയും ജീവിതത്തിൽ എല്ലാ സന്തോഷവും ലഭിക്കുകയും ചെയ്യുമെന്നാണ് പൊതുവെ എല്ലാവരും കരുതുന്നത്. അത്തരത്തിലൊരു സവിശേഷ യോഗമാണ് ലക്ഷ്‌മി നാരായണ രാജയോഗം. ഈ രാജയോഗം വളരെ വേറിട്ട് നിൽക്കുന്ന ഒന്നല്ലെങ്കിൽ പോലും അത് ബാധിക്കുന്ന രാശിക്കാർക്ക് എല്ലാവിധ സൗഭാഗ്യങ്ങളും നൽകാനും ഭാഗ്യം കൂടാനും ഒക്കെ സഹായിക്കുന്ന ഒരു രാജയോഗമാണ്.

നമ്മുടെയൊക്കെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഒരു ഗ്രഹമാണ് ബുധൻ എന്ന് പൊതുവെ പറയപ്പെടുന്നു. ബൗദ്ധിക കാര്യങ്ങളുടെ ഗ്രഹം ബുധനാണെന്ന് സൂചന നൽകുന്ന ഒരു ചൊല്ല് തന്നെയുണ്ട് പണ്ട് മുതൽക്കേ. ബുധൻ സമം ബുദ്ധി എന്നാണ് ആ ചൊല്ല്. അത് മാത്രമല്ല നിത്യജീവിതത്തെ സ്വാധീനിക്കുന്ന പല മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന ഗ്രഹം കൂടിയാണ് ബുധൻ.
നമ്മുടെ വിശ്വാസപ്രകാരം ഗ്രഹങ്ങളുടെ അധികാരശ്രേണിയിൽ യുവരാജ പദവിയാണ് ബുധന് നൽകിയിട്ടുള്ളത്. ചന്ദ്രന്റെയും താരയുടേയും മകനാണ് ബുധനെന്ന് ചില പുരാണങ്ങളിൽ പറയുന്നു. എഴുത്ത്, ഗണിതം, വാക്ക്, ആശയ വിനിമയം, കളി, കൗശലം, എഞ്ചിനിയറിംഗ്, കമ്പ്യൂട്ടർ വിജ്ഞാനം, അനുകരണപരത, പ്രസംഗം എന്നിങ്ങനെയുള്ള കാര്യങ്ങളെ ബുധൻ പ്രതിനിധീകരിക്കുന്നു എന്നാണ് കരുതപ്പെടുന്നത്.
മറുവശത്ത് ബുധനോളം വലിയ പ്രാധാന്യമുള്ള മറ്റൊരു ഗ്രഹമാണ് ശുക്രൻ. ശുക്രനിലുണ്ടാകുന്ന ഓരോ മാറ്റങ്ങളും എല്ലാ രാശികളിലും സ്വാധീനം ചെലുത്തുന്ന കാര്യമാണ്. പൊതുവേ ഭാഗ്യദായകനായ ഗ്രഹമാണെന്നാണ് വിശ്വാസം. ജീവിതത്തിൽ ശുക്രൻ തെളിഞ്ഞുവെന്നാണ് നല്ല കാലം വരുമ്പോൾ നമ്മളൊക്കെ പറയാറുള്ളത്. മറ്റ് ഗ്രഹങ്ങളിൽ നിന്ന് ശുക്രനും ഒരിക്കലും വ്യത്യസ്‌തനല്ല.
ഭൂതങ്ങളുടെ ഗുരു എന്നറിയപ്പെടുന്ന ശുക്രനെ ശുഭഗ്രഹമായിട്ടാണ് കണക്കാക്കുന്നതെന്ന് നേരത്തെ പറഞ്ഞല്ലോ. ശുക്രൻ ജീവിതത്തിൽ സമ്പത്തും സന്തോഷവും നൽകുന്നു എന്നാണ് വിശ്വസിക്കുന്നത്. ഇതോടൊപ്പം, സുഖം, ആഡംബരം, സ്നേഹ-ആകർഷണം, വിവാഹം, ദാമ്പത്യ സന്തോഷം എന്നിവയും നൽകുമെന്ന് കരുതപ്പെടുന്നു.
പറഞ്ഞുവന്നത് ഈ രണ്ട് ഗ്രഹങ്ങളുടെ ഗുണഫലങ്ങളെ കുറിച്ചാണ്. ശുക്ര ബുധ കൂടിച്ചേരൽ മൂലമാണ് ഇക്കുറി സവിശേഷമായ ലക്ഷ്‌മി നാരായണ യോഗം രൂപപ്പെടുന്നത്. ഇത് ചെറിയ നേട്ടങ്ങൾ ആയിരിക്കില്ല നമുക്ക് പ്രദാനം ചെയ്യുക. സാമ്പത്തികമായും സാമൂഹികമായും മുന്നേറ്റത്തിനും ജീവിതത്തിലെ മറ്റ് ആഡംബരങ്ങളിൽ നല്ല ഗുണങ്ങൾക്കും ഇത് നമ്മെ സഹായിക്കും. ഏതൊക്കെ രാശികൾക്ക് എന്തൊക്കെ നേട്ടങ്ങൾ ഇവ നൽകുമെന്ന് നോക്കാം.
വൃശ്ചികം രാശി: ലക്ഷ്‌മി നാരായണ രാജയോഗത്തിന്റെ രൂപീകരണം ഇവർക്ക് വളരെയധികം ഗുണകരമായിരിക്കും. ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് സവിശേഷമായ രാജയോഗം രൂപപ്പെടാൻ പോകുന്നത്. ഇക്കൂട്ടരുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ ഇത് കാരണമാവും. ധൈര്യവും കൂടാൻ കാരണമാവും. സമൂഹത്തിൽ നിങ്ങൾക്കുള്ള ബഹുമാനം വർധിക്കും. ജോലിയിൽ നല്ല പുരോഗതിയും ഉണ്ടാവാം.
മകരം രാശി: ലക്ഷ്‌മി നാരായണ രാജയോഗത്തിന്റെ രൂപീകരണം മകരം രാശിക്കാർക്ക് നല്ല ഫലങ്ങൾ ആയിരിക്കും നൽകുക. നിങ്ങളുടെ രാശിയുടെ വരുമാനത്തിന്റെയും ലാഭത്തിന്റെയും ഭാവത്തിലാണ് ഈ രാജയോഗം ഉണ്ടാവുക. വരുമാനത്തിൽ ഗണ്യമായ വർധനവിന് കാരണമാകും. ഇവർക്ക് പുതിയ വരുമാന മാർഗ്ഗങ്ങൾ തുറക്കും, തൊഴിലിലുള്ളവർക്ക് ഒരിക്കലും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരില്ല. ഈ സമയത്ത് നിക്ഷേപങ്ങളിൽ നിന്നും ഇവർക്ക് നേട്ടങ്ങൾക്ക് സാധ്യത.
കുംഭം രാശി: ലക്ഷ്‌മി നാരായണ രാജയോഗം ഇവരുടെ കരിയറിനും ബിസിനസ് സാധ്യതകൾക്കും ഗുണകരമായി ഭവിക്കും. കാരണം ഈ രാജയോഗം ഇക്കൂട്ടരുടെ രാശിയിലെ കർമ്മഭാവത്തിൽ രൂപപ്പെടുന്നു. ഇവരുടെ മേലുദ്യോഗസ്ഥർ കഠിനാധ്വാനം ശ്രദ്ധിക്കുകയും ശ്രമങ്ങളെ വിലമതിക്കുകയും ചെയ്യും. കുടുംബ ജീവിതത്തിൽ ഇവർ പൂർണ്ണമായും സംതൃപ്‌തരായിരിക്കും.


Click it and Unblock the Notifications