സർക്കാർ ജോലിയെന്ന ആഗ്രഹം സഫലമാവും, പുതിയ വാഹനം സ്വന്തമാക്കിയേക്കും; ഈ രാശിക്കാരാണോ?
വേദ ജ്യോതിഷത്തിൽ ഒരുപാട് രാജയോഗങ്ങളെ കുറിച്ച് പരാമർശിക്കാറുണ്ട്. അതിൽ ഭൂരിഭാഗവും പല രാശിക്കാരുടെയും നല്ല ഗുണങ്ങൾ നൽകുന്നതാണ്. എന്തെന്നാൽ ഓരോ രാശിമാറ്റവും നമ്മുടെ ജീവിതത്തെ പല തരത്തിൽ സ്വാധീനിക്കാൻ സാധ്യതയുണ്ട്. സാധാരണയായി പല കാലഗണനകൾക്കും അനുസൃതമായി ഗ്രഹങ്ങളുടെ രാശിമാറ്റത്തിനും അല്ലെങ്കിൽ അവയുടെ സംയോഗത്തിനും വിധേയമായാണ് രാജയോഗങ്ങൾ ഉണ്ടാവാറുള്ളത്.
അങ്ങനെ രാജയോഗങ്ങൾ ഉണ്ടാവുമ്പോൾ ആ വ്യക്തിയുടെ സാമ്പത്തിക സ്ഥിതി ശക്തമായി തുടരുകയും ജീവിതത്തിൽ എല്ലാ സന്തോഷവും ലഭിക്കുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്. അത്തരത്തിലൊരു യോഗമാണ് ലക്ഷ്‌മി നാരായണ രാജയോഗം. ജൂലൈയിൽ ബുധനും ശുക്രനും സംഗമിക്കുന്നതിലൂടെയാണ് ഈ രാജയോഗം രൂപപ്പെടുന്നത്. കർക്കടക രാശിയിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്.

നമ്മുടെയൊക്കെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഒരു ഗ്രഹമാണ് ബുധൻ എന്ന് പറയപ്പെടുന്നു. ബൗദ്ധിക കാര്യങ്ങളുടെ ഗ്രഹം ബുധനാണെന്ന് സൂചന നൽകുന്ന ഒരു ചൊല്ല് തന്നെയുണ്ട് നമ്മുടെ നാട്ടിൽ. ബുധൻ സമം ബുദ്ധി എന്നാണ് ഇത്. അത് മാത്രമല്ല നിത്യജീവിതത്തെ സ്വാധീനിക്കുന്ന പല മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന ഗ്രഹം കൂടിയാണ് ഇത്.
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ അധികാരശ്രേണിയിൽ യുവരാജ പദവിയാണ് ബുധന്. ചന്ദ്രന്റെയും താരയുടേയും മകനാണ് ബുധനെന്ന് ചില പുരാണങ്ങളിൽ വ്യക്തമായി പറയുന്നു. എഴുത്ത്, ഗണിതം, വാക്ക്, ആശയ വിനിമയം, കളി, കൗശലം, എഞ്ചിനിയറിംഗ്, കമ്പ്യൂട്ടർ വിജ്ഞാനം, അനുകരണപരത, പ്രസംഗം എന്നിങ്ങനെയുള്ള കാര്യങ്ങളെയാണ് പൊതുവെ ബുധൻ പ്രതിനിധീകരിക്കുന്നത്.
ജ്യോതിഷത്തിൽ വലിയ പ്രാധാന്യമുള്ള ഗ്രഹമാണ് ശുക്രനെന്ന കാര്യത്തിൽ സംശയം വേണ്ട. ശുക്രനിലുണ്ടാകുന്ന ഓരോ മാറ്റങ്ങളും എല്ലാ രാശികളിലും സ്വാധീനം ചെലുത്തുന്ന കാര്യമാണ്. പൊതുവേ ഭാഗ്യദായകനായ ഗ്രഹമാണെന്നാണ് വിശ്വാസം. ജീവിതത്തിൽ ശുക്രൻ തെളിഞ്ഞുവെന്നാണ് നല്ല കാലം വരുമ്പോൾ നമ്മളൊക്കെ പറയുന്നത്. മറ്റ് ഗ്രഹങ്ങളിൽ നിന്ന് ശുക്രനും പക്ഷേ വ്യത്യസ്‌തനല്ല.
ഭൂതങ്ങളുടെ ഗുരു എന്നറിയപ്പെടുന്ന ശുക്രനെ ശുഭഗ്രഹമായിട്ടാണ് കണക്കാക്കുന്നതെന്ന് നേരത്തെ പറഞ്ഞല്ലോ. അതിന്റെ കാരണം ശുക്രൻ ജീവിതത്തിൽ സമ്പത്തും സന്തോഷവും നൽകുന്നു എന്നാണ് പറയപ്പെടുന്നത്. ഇതോടൊപ്പം, സുഖം, ആഡംബരം, സ്നേഹ-ആകർഷണം, വിവാഹം, ദാമ്പത്യ സന്തോഷം എന്നിവയും നൽകുമെന്നാണ് വിശ്വാസം.
കന്നി രാശി: ഈ രാജയോഗം കന്നി രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് രൂപപ്പെടുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങളുടെ ബുദ്ധിശക്തിയും നൈപുണ്യ നിലവാരവും വർധിക്കുകയും അധിക പണം സമ്പാദിക്കാനുള്ള അവസരം വന്നുചേരുകയും ചെയ്യും. നിങ്ങളുടെ കുട്ടിയുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ വന്നുചേരാനുള്ള സാധ്യതയുമുണ്ട്. സർക്കാർ ജോലിതേടുന്നവർക്ക് അവരുടെ ശ്രമങ്ങളിൽ വിജയം കൈവരിക്കാൻ സാധിച്ചേക്കും.
തുലാം രാശി: ലക്ഷ്‌മി നാരായണ രാജയോഗം ഇവർക്കും ഗുണകരമാവും. ഈ സമയം തൊഴിലില്ലാത്തവർക്ക് ജോലി കിട്ടും. ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ അവരുടെ ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും അവരുടെ കരിയറിൽ മുന്നേറുകയും ചെയ്യുമെന്ന പ്രത്യേകത കൂടിയുണ്ട്,നിങ്ങളുടെ ബിസിനസ് വികസിപ്പിക്കാനും അതിൽ കൂടുതൽ മുന്നേറാനും കഴിയും. വിവിധ ജോലികൾ ചെയ്യുന്നവർക്ക് അതിൽ സ്ഥാനക്കയറ്റം ലഭിച്ചേക്കാം.
മേടം രാശി: സവിശേഷമായ ലക്ഷ്‌മി നാരായണ രാജയോഗം ഇക്കൂട്ടർക്ക് ഗുണകരമായിരിക്കും. ഇവർക്കുള്ള ആഡംബരങ്ങളും സുഖസൗകര്യങ്ങളും വലിയ തോതിൽ വർധിക്കും. ഈ സമയത്ത് നിങ്ങൾക്ക് ഒരു വാഹനമോ മറ്റ് സ്വത്തോ വാങ്ങാം. ദമ്പതികൾഒരു പ്രണയ യാത്രയോ വിനോദയാത്രയോ ആസൂത്രണം ചെയ്യുകയും അത് നടക്കുകയും ചെയ്യും. പൂർവ്വിക സ്വത്തിന്റെ ആനുകൂല്യം ലഭിക്കും, അത് ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമായിരിക്കും.












Click it and Unblock the Notifications