Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യം കൊണ്ടുവരും ലക്ഷ്‌മി നാരായണ രാജയോഗം; ഈ രാശിക്കാർക്ക് സ്വർണവും വെള്ളിയും, വിവാഹം ഉറപ്പിക്കും!

ഭാരതീയ ജ്യോതിഷത്തിൽ നിരവധി രാജയോഗങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അതിൽ ഭൂരിഭാഗവും പല രാശിക്കാർക്കും നല്ല ഗുണങ്ങൾ നൽകുന്നവയാണ്. എന്തെന്നാൽ ഓരോ രാശിമാറ്റവും നമ്മുടെ ജീവിതത്തെ പല തരത്തിൽ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നതാണ് ഏറ്റവും പ്രധാന കാര്യം. സാധാരണയായി പല കാലഗണനകൾക്കും അനുസൃതമായി ഗ്രഹങ്ങളുടെ രാശിമാറ്റത്തിനും അല്ലെങ്കിൽ അവയുടെ സംയോഗത്തിനും വിധേയമായാണ് ഇത്തരം യോഗങ്ങൾ നിങ്ങളെ തേടി വരിക.

അങ്ങനെ രാജയോഗങ്ങൾ ഉണ്ടാവുമ്പോൾ ആ വ്യക്തിയുടെ സാമ്പത്തിക സ്ഥിതി ശക്തമായി തുടരുകയും ജീവിതത്തിൽ എല്ലാ സന്തോഷവും ലഭിക്കുകയും ചെയ്യുമെന്നാണ് പൊതുവെ പറയപ്പെടാറുള്ളത്. അത്തരത്തിലൊരു സവിശേഷ യോഗമാണ് ലക്ഷ്‌മി നാരായണ രാജയോഗം. ഈ രാജയോഗം വളരെ വേറിട്ട് നിൽക്കുന്ന ഒന്നല്ലെങ്കിൽ പോലും അത് ബാധിക്കുന്ന രാശിക്കാർക്ക് എല്ലാവിധ സൗഭാഗ്യങ്ങളും നൽകാനും ലഭിക്കാനും ഇടയാക്കുന്ന ഒന്ന് തന്നെയാണ്.

lakshminarayanayogam

നമ്മുടെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഒരു ഗ്രഹമാണ് ബുധൻ എന്ന് സാധാരണയായി പറയപ്പെടുന്നു. ബൗദ്ധിക കാര്യങ്ങളുടെ ഗ്രഹം ബുധനാണെന്ന് സൂചന നൽകുന്ന ഒരു ചൊല്ല് തന്നെയുണ്ട് നമുക്കിടയിൽ. ബുധൻ സമം ബുദ്ധി എന്നാണ് അതിനെ സൂചിപ്പിക്കാനായി പറയുന്നത്. അത് മാത്രമല്ല നിത്യജീവിതത്തെ സ്വാധീനിക്കുന്ന പല മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന ഗ്രഹം കൂടിയാണ് ബുധൻ എന്നതും മറക്കരുത്.

ശുക്രനും ബുധനും തമ്മിലുള്ള സംയോജനം മകരത്തിൽ രൂപം കൊള്ളുമെന്നാണ് കരുതുന്നത്. ജനുവരി 13ന് സമ്പത്തിന്റെ ദാതാവായ ശുക്രൻ കർമ്മദാതാവായ ശനിയുടെ രാശിയായ മകരത്തിൽ പ്രവേശിച്ചു കഴിഞ്ഞു. ജനുവരി 17ന് ആവട്ടെ ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ മകരത്തിൽ പ്രവേശിക്കുമ്പോൾ ഇവർ തമ്മിൽ കൂടിച്ചേരുകയാണ് ചെയ്യുക.

ഇത്തവണ വർഷം തുടങ്ങുന്ന വേളയിലാണ് ലക്ഷ്‌മി നാരായണ യോഗം ചില രാശിക്കാരെ തേടി എത്തുന്നത്. ലക്ഷ്‌മി നാരായണ രാജയോഗത്തിലൂടെ മൂന്ന് രാശിക്കാർക്ക് ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് വരാനിരിക്കുന്നത്. ഈ മാസത്തെ ലക്ഷ്‌മി നാരായണ രാജയോഗം ഏതെല്ലാം രാശിക്കാർക്കാണ് ഗുണകരമാവുക എന്നും എന്തൊക്കെ നേട്ടങ്ങൾ ആയിരിക്കും അവർക്ക് ലഭിക്കുകയെന്നും നോക്കാം.

തുലാം രാശി: സവിശേഷമായ ലക്ഷ്‌മി നാരായണ രാജയോഗം ഇവർക്ക് എന്തുകൊണ്ടും ഗുണകരമായിരിക്കും. ഈ രാശിയുടെ നാലാമത്തെ ഭാവത്തിലാണ് രാജയോഗം ഉണ്ടാവുക. ഇത് ഇക്കൂട്ടർക്ക് ഭൗതിക സുഖങ്ങൾ കൊണ്ടുവരും. സ്വർണം, വെള്ളി അല്ലെങ്കിൽ സ്വത്ത് എന്നിവയിൽ നിക്ഷേപിക്കാനുള്ള സാധ്യത ഏറെയാണ്. ഈ സമയത്ത് ഭാവിയെ കുറിച്ച് ചിന്തിക്കുകയും കാര്യമായ നിക്ഷേപങ്ങൾ ഇവർ നടത്തുകയും ചെയ്യും.

ഇടവം രാശി: ഇവർക്ക് ലക്ഷ്‌മി നാരായണ രാജയോഗത്തിന്റെ രൂപീകരണം അനുകൂലമായി ഭവിക്കും. നിങ്ങളുടെ രാശിയുടെ വരുമാന-ലാഭ ഭാവത്തിൽ ഈ രാജയോഗം രൂപം കൊള്ളുമെന്നതാണ് പ്രത്യേകത. അതിനാൽ ഈ സമയത്ത് നിങ്ങൾക്ക് വരുമാനത്തിൽ ഗണ്യമായ നേട്ടങ്ങൾ ഉണ്ടാവും. ഈ സമയത്ത് പുതിയ വരുമാന മാർഗങ്ങളും തുറന്നേക്കും. വരുമാനം ഫലപ്രദമായി ഉപയോഗിക്കാൻ നിങ്ങൾക്ക് സാധിക്കും. ഉത്സാഹവും ഊർജവും ഒക്കെ നിറയും. മാത്രമല്ല ഈ സമയത്ത് നിങ്ങൾ നടത്തുന്ന നിക്ഷേപങ്ങൾ ഗുണം ചെയ്യും.

മകരം രാശി: ലക്ഷ്‌മി നാരായണ രാജയോഗം ഇവർക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ ലഗ്ന ഭാവത്തിൽ രാജയോഗം ഉണ്ടാവും. ഇത് നിങ്ങളുടെ വ്യക്തിത്വം വർധിപ്പിക്കുകയും ആത്മവിശ്വാസം ഉയർത്തുകയും ചെയ്യും. വിവാഹിതരായ ദമ്പതികൾക്ക് അതിശയകരമായ ദാമ്പത്യ ജീവിതം ആയിരിക്കും ആസ്വദിക്കുക. പഈ സമയത്ത് നിങ്ങൾക്ക് ഒരു ആഡംബര വസ്‌തു വാങ്ങാൻ യോഗമുണ്ടാകും. അവിവാഹിതർക്ക് വിവാഹാലോചനകൾ വരികയും ഉറപ്പിക്കുകയും ചെയ്യുന്ന സാഹചര്യവും ഉണ്ടാവാൻ ഇടയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+