Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷ്‌മി നാരായണ യോഗം ചെറിയ കാര്യമല്ല; 2026ൽ ഈ രാശിക്കാർ സമ്പത്തിൽ ആറാടും, ദാമ്പത്യം സുഖകരം!

ജ്യോതിഷത്തിൽ ഒരുപാട് രാജയോഗങ്ങളെ കുറിച്ച് പറയുന്നുണ്ട്. അതിൽ ഭൂരിഭാഗവും പല രാശിക്കാർക്കും നല്ല ഗുണങ്ങൾ നൽകുന്നവയാണ്. എന്തെന്നാൽ ഓരോ രാശിമാറ്റവും നമ്മുടെ ജീവിതത്തെ പല തരത്തിൽ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നതാണ് ഏറ്റവും പ്രധാന കാര്യം. സാധാരണയായി പല കാലഗണനകൾക്കും അനുസൃതമായി ഗ്രഹങ്ങളുടെ രാശിമാറ്റത്തിനും അല്ലെങ്കിൽ അവയുടെ സംയോഗത്തിനും വിധേയമായാണ് ഇത്തരം യോഗങ്ങൾ വരാറുള്ളത്.

പ്രധാനമായും ഇക്കാര്യത്തിൽ നവഗ്രഹങ്ങൾ എല്ലാം തന്നെ ഒറ്റക്കെട്ടാണ്. സാധാരണക്കാരായ നമ്മൾ ഇവയുടെ മാറ്റത്തിനായി കാത്തിരിക്കുന്നത് വേറൊന്നും കൊണ്ടല്ല. അത് നമ്മളിൽ ഉണ്ടാക്കുന്ന പ്രധാന ഗുണഫലങ്ങൾ ഓർത്തിട്ടാണ്. അങ്ങനെ ഗജകേസരി യോഗവും വിവിധ ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരിക സ്വാഭാവികമായ കാര്യമാണ്.

lakshminarayana

ജ്യോതിഷപ്രകാരം 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

വേദ ജ്യോതിഷം പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിന്റെ രാശി മാറ്റുന്ന പതിവുണ്ട്. അതിന്റെ ഫലം 12 രാശികളിലും കാണാൻ കഴിയുകയും ചെയ്യും. അത് പക്ഷേ ഓരോരുത്തർക്കും ഓരോ രീതിയിൽ ആയിരിക്കും വന്ന് ഭാവിക്കുക. അങ്ങനെ വരുമ്പോൾ നമ്മൾ ഓരോ രാജയോഗത്തെയും വ്യത്യസ്‌ത രീതിയിൽ വേണം നോക്കികാണുവാൻ. കാരണം അവയുടെ ഗുണങ്ങളും അതിന് അനുസരിച്ചുള്ളത് ആയിരിക്കുമല്ലോ.

അത്തരം രാജയോഗങ്ങൾ ഉണ്ടാവുമ്പോൾ ആ വ്യക്തിയുടെ സാമ്പത്തിക സ്ഥിതി ശക്തമായി തുടരുകയും ജീവിതത്തിൽ എല്ലാ സന്തോഷവും ലഭിക്കുകയും ചെയ്യുമെന്നാണ് പൊതുവെ പറയപ്പെടാറുള്ളത്. അത്തരത്തിലൊരു സവിശേഷ യോഗമാണ് ലക്ഷ്‌മി നാരായണ രാജയോഗം. ഈ രാജയോഗം വളരെ വേറിട്ട് നിൽക്കുന്ന ഒന്നല്ലെങ്കിൽ പോലും അത് ബാധിക്കുന്ന രാശിക്കാർക്ക് എല്ലാവിധ സൗഭാഗ്യങ്ങളും നൽകാനും കൊണ്ടുവരാനും ഇടയാക്കും. ആർക്കൊക്കെ ഇത് ഗുണമാവുമെന്ന് നോക്കാം.

കര്‍ക്കിടകം രാശി: പുതുവര്‍ഷത്തില്‍ ഇവർക്ക് ഒട്ടേറെ നല്ല മാറ്റങ്ങൾ തേടി എത്തും. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അതിലൂടെ ഇവരുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങളും തേടി എത്തുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ക്കെല്ലാം തന്നെ പൂര്‍ണമായും പരിഹാരം കാണാന്‍ സാധിക്കും. യാത്രകളെല്ലാം തന്നെ സാമ്പത്തിക സ്ഥിതിയുടെ നല്ല ഇന്ധനം പകരും. സന്തോഷകരമായ ദാമ്പത്യ ജീവിതം ഈ വർഷം നിങ്ങളെ കാത്തിരിക്കുന്നു.

ചിങ്ങം രാശി: ഇവരുടെ കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി വരും. കുടുംബത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കുകയും കാര്യങ്ങളെല്ലാം സുഗമമായി കൈകാര്യം ചെയ്യുന്നതിനും സാധിക്കും. ഇവരുടെ സാമ്പത്തിക ചിലവുകള്‍ വര്‍ധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ തേടി എത്തുന്നു. പ്രതികൂല സാഹചര്യങ്ങളെ പൂര്‍ണമായും പരിഹരിക്കാൻ കഴിയും. അപ്രതീക്ഷിത ധനലാഭം ഉറപ്പാണ്.

കന്നി രാശി: ഇവർക്ക് ധനലാഭത്തിനുള്ള അവസരങ്ങള്‍ ധാരാളം തേടി എത്തും. അത് കൂടാതെ ബുദ്ധിപൂര്‍വ്വമായി നടത്തുന്ന നിക്ഷേപങ്ങള്‍ ശുഭകരമായ പല മാറ്റങ്ങള്‍ക്കും കാരണമാവും. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാൻ കഴിയും. പങ്കാളിയുടെ ഉപദേശം കേട്ടാൽ ജീവിതത്തില്‍ നേട്ടങ്ങള്‍ ഉറപ്പാണ്. ഈ കാലയളവിൽ ഇവരുടെ സാമ്പത്തികസ്ഥിതി ഇരട്ടിയാവുന്നു. പ്രധാനപ്പെട്ട പല കാര്യങ്ങള്‍ക്ക് അനുകൂല സാഹചര്യമാണ്, വിവാഹം ഉൾപ്പെടെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+