ഈ രാശിക്കാരുടെ വരുമാനം ഇരട്ടിയാവും; മംഗള കർമ്മങ്ങൾക്ക് അനുയോജ്യമായ സമയം, സർക്കാർ ജോലി ഉറപ്പ്!
ഭാരതീയ ജ്യോതിഷത്തിൽ ഒരുപാട് രാജയോഗങ്ങളെ കുറിച്ച് പറയുന്നുണ്ട്. അതിൽ ഭൂരിഭാഗവും പല രാശിക്കാർക്കും നല്ല ഗുണങ്ങൾ നൽകുന്നതാണ്. എന്തെന്നാൽ ഓരോ രാശിമാറ്റവും നമ്മുടെ ജീവിതത്തെ പല തരത്തിൽ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നതാണ് പ്രധാന കാര്യം. സാധാരണയായി പല കാലഗണനകൾക്കും അനുസൃതമായി ഗ്രഹങ്ങളുടെ രാശിമാറ്റത്തിനും അല്ലെങ്കിൽ അവയുടെ സംയോഗത്തിനും വിധേയമായാണ് ഇത്തരം യോഗങ്ങൾ തേടി വരിക.
അങ്ങനെ രാജയോഗങ്ങൾ ഉണ്ടാവുമ്പോൾ ആ വ്യക്തിയുടെ സാമ്പത്തിക സ്ഥിതി ശക്തമായി തുടരുകയും ജീവിതത്തിൽ എല്ലാ സന്തോഷവും ലഭിക്കുകയും ചെയ്യുമെന്നാണ് പൊതുവെ പറയപ്പെടുന്നത്. അത്തരത്തിലൊരു യോഗമാണ് ലക്ഷ്‌മി നാരായണ രാജയോഗം. ഈ രാജയോഗം വളരെ വേറിട്ട് നിൽക്കുന്ന ഒന്നല്ലെങ്കിൽ പോലും അത് ബാധിക്കുന്ന രാശിക്കാർക്ക് എല്ലാവിധ സൗഭാഗ്യങ്ങളും നൽകാനും ലഭിക്കാനും ഇടയാക്കുന്ന ഒന്ന് തന്നെയാണ്.

നമ്മുടെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഒരു ഗ്രഹമാണ് ബുധൻ എന്ന് പൊതുവെ പറയപ്പെടുന്നു. ബൗദ്ധിക കാര്യങ്ങളുടെ ഗ്രഹം ബുധനാണെന്ന് സൂചന നൽകുന്ന ഒരു ചൊല്ല് തന്നെയുണ്ട് നമുക്കിടയിൽ. ബുധൻ സമം ബുദ്ധി എന്നാണ് ഇത്. അത് മാത്രമല്ല നിത്യജീവിതത്തെ സ്വാധീനിക്കുന്ന പല മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന ഗ്രഹം കൂടിയാണ് ബുധൻ.
മറുവശത്ത് ഏറെ പ്രാധാന്യമുള്ള ഗ്രഹമാണ് ശുക്രനെന്ന കാര്യത്തിൽ സംശയം വേണ്ട. ശുക്രനിലുണ്ടാകുന്ന ഓരോ മാറ്റങ്ങളും എല്ലാ രാശികളിലും സ്വാധീനം ചെലുത്തുന്ന കാര്യമാണ്. പൊതുവേ ഭാഗ്യദായകനായ ഗ്രഹമാണെന്നാണ് വിശ്വാസം. ജീവിതത്തിൽ ശുക്രൻ തെളിഞ്ഞുവെന്നാണ് നല്ല കാലം വരുമ്പോൾ നമ്മളൊക്കെ പറയുന്നത്. മറ്റ് ഗ്രഹങ്ങളിൽ നിന്ന് ശുക്രനും പക്ഷേ വ്യത്യസ്‌തനല്ല.
വരാനിരിക്കുന്ന ശുക്രന്റെ സംക്രമണമാണ് ഈ സമയത്തെ കാര്യമായ വ്യത്യാസങ്ങളിൽ ഒന്ന്. ചിങ്ങം രാശിയിലേക്ക ശുക്രനെത്തുമ്പോള്‍ അപ്പോള്‍ തന്നെ കന്നി രാശിയിലേക്ക് ബുധന്‍ സ്ഥാനം മാറ്റുകയും ചെയ്യുന്നു. ഇതിന്റെ ഫലമായാണ് ഈ ലക്ഷ്‌മി നാരായണ യോഗം ഉണ്ടാവുന്നത്. സെപ്റ്റംബർ പന്ത്രണ്ടിനാണ് സവിശേഷമായ ഈ രാജയോഗം രൂപംകൊള്ളുന്നത്. അതിലൂടെ ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ തന്നെ പ്രാപ്‌തമാവും. ഏതൊക്കെ രാശിക്കാരാണ് ഇവരെന്ന് നോക്കാം.
മേടം രാശി: ലക്ഷ്‌മി നാരായണ യോഗം മൂലം ഇവർക്ക് വലിയ മാറ്റം സംഭവിക്കും. സാമ്പത്തികമായി ഇക്കൂട്ടരുടെ ജീവിതം മാറി മറിയുന്നു. മികച്ച വരുമാനം കരസ്ഥമാക്കുന്നതിനും ജോലി കിട്ടുന്നതിനും സാധിക്കും. പലപ്പോഴും ബിസിനസിലെ മുന്നേറ്റം ആരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കുന്നതിനുള്ള അനുകൂല സാഹചര്യമാണ് വരുന്നത്. ഇക്കൂട്ടരുടെ വരുമാനം ഇരട്ടിയാവുകയും ജോലികളില്‍ പ്രമോഷൻ ഉൾപ്പെടെ ലഭിക്കുകയും ചെയ്യും.
മിഥുനം രാശി: ഇവരുടെ കരിയര്‍ തന്നെ മാറി മറിയാൻ ഇത് കാരണമാവും. കൂടാതെ ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ഇവരെ തേടി എത്താനും സാധ്യത ഏറെയാണ്. സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനുള്ള അവസരം കൈവരും. കൂടാതെ ആരോഗ്യകരമായ പ്രശ്‌നങ്ങളിൽ നല്ല മാറ്റങ്ങള്‍ തേടി എത്തുന്നു. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ക്ക് യോഗം തെളിയുന്നുണ്ട്. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും തേടി വരികയും ചെയ്യും.
കുംഭം രാശി: സവിശേഷമായ ലക്ഷ്‌മി നാരായണ രാജയോഗം നല്‍കുന്ന ഭാഗ്യഫലങ്ങള്‍ വളരെ വലുതായിരിക്കും. ജോലിയിലും ബിസിനസിലും മികച്ച മാറ്റങ്ങളാവും ഇവരെ തേടി എത്തുക. ആരോഗ്യത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യാൻ കഴിയും. വരുമാനം ഇരട്ടിയാവുകയും സാമ്പത്തിക സ്ഥിതി അനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുകയും ചെയ്യും. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമായിരിക്കും വരുന്നത്. പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കാൻ അവസരം കിട്ടും.












Click it and Unblock the Notifications