ഈ രാശിക്കാർക്ക് വിദേശയാത്രയ്ക്ക് യോഗം; ജോലിയിൽ പ്രമോഷൻ ഉറപ്പ്, സാമ്പത്തികമായി നേട്ടങ്ങൾ തേടിവരും!
ഹിന്ദു മതത്തിൽ ഏറെ പ്രാധാന്യമുള്ള ദേവതയാണ് ലക്ഷമീദേവി. സമ്പത്ത്, ഭാഗ്യം, സമൃദ്ധി, സൗന്ദര്യം, ഐശ്വര്യം എന്നിവയുടെ ദേവതയായി ആരാധിക്കപ്പെടുന്ന ദേവി കൂടിയാണ് ലക്ഷ്‌മി. ത്രിദേവിയിലെ മൂന്ന് പ്രധാന ദേവതകളിൽ ഒരാളാണ് അവർ. പാർവതി, സരസ്വതി എന്നിവർക്കൊപ്പം ശക്തമായ സ്ഥാനം തന്നെ ലക്ഷ്‌മിയും വഹിക്കുന്നു. വൈഷ്‌ണവമതത്തിലും ലക്ഷ്‌മിയെ പരമോന്നത ദേവതയായാണ് കണക്കാക്കി വരുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
സാധാരണയായി വിശുദ്ധിയുടെയും പ്രബുദ്ധതയുടെയും പ്രതീകമായ താമരപ്പൂവിൽ നിൽക്കുന്നതോ ഇരിക്കുന്നതോ ആയിട്ടാണ് ലക്ഷ്‌മീദേവിയെ ചിത്രീകരിക്കാറുള്ളത്. സമ്പത്ത്, സമൃദ്ധി, ഭാഗ്യം എന്നിവയുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാൽ തന്നെ എല്ലാവരും സാമ്പത്തികമായ മുന്നേറ്റത്തിനും ഭാഗ്യം വന്നുചേരാനുമൊക്കെ കൂടുതലായി പ്രാർത്ഥിക്കാറുള്ളത് ലക്ഷ്‌മീദേവിയെയാണ് എന്നത് മറക്കരുത്.

അഷ്‌ട ലക്ഷ്‌മി അഥവാ എട്ട് ലക്ഷ്‌മിമാർ എന്നും ദേവി അറിയപ്പെടുന്നു, ഓരോരുത്തരും ലക്ഷ്‌മിയുടെ ശക്തിയുടെയും അനുഗ്രഹങ്ങളുടെയും വ്യത്യസ്‌ത വശങ്ങളെ പ്രതിനിധീകരിക്കുന്നതാണ്. 8 എന്ന സംഖ്യ സമ്പത്തുമായും ഭൗതിക വിജയവുമായും സംഖ്യാശാസ്ത്രപരമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ലക്ഷ്‌മീദേവിയുടെ ആരാധനയിൽ ഇതിന് കാര്യമായ പങ്കുണ്ട്. നവരാത്രി ഉത്സവങ്ങൾ ഉൾപ്പെടെ ലക്ഷ്‌മീദേവി കൂടി ഉൾപ്പെടുന്നതാണ്.
സ്വർണ നൂലുകൾ കൊണ്ട് നെയ്തെടുത്ത ചുവന്ന വസ്ത്രമാണ് ലക്ഷ്‌മിദേവി ധരിക്കുന്നത്, ഇത് ഭാഗ്യത്തെയും സമ്പത്തിനെയും അടയാളപ്പെടുത്തുന്നു. മനുഷ്യജീവിതം നീതിയും സമാധാനവും കൊണ്ട് നിറഞ്ഞിരിക്കുന്നു എന്ന് ഉറപ്പാക്കുവാനാണ് ലക്ഷ്‌മിയെ ഭർത്താവ് വിഷ്‌ണുവിനോപ്പം ചിത്രീകരിക്കുന്നത്. ഈ പ്രതീകാത്മകത സൂചിപ്പിക്കുന്നത് സമ്പത്തും സമൃദ്ധിയും ജീവിതം, നീതി, സമാധാനം എന്നിവയുടെ പരിപാലനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്.
അത്തരത്തിൽ ലക്ഷ്‍മിദേവിയുടെ സ്വാധീനം കൊണ്ടും ഗ്രഹങ്ങളുടെ രാശിമാറ്റം കൊണ്ടും ഒരു സവിശേഷമായ രാജയോഗം വരികയാണ്. വരുന്ന വർഷം വ്യാഴം മിഥുനം രാശിയിലേക്ക് പ്രവേശിക്കുന്നതിന്റെ ഫലമായി സവിശേഷമായ ലക്ഷ്‍മിരാജയോഗം രൂപപ്പെടുകയും ഇത് ചില രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരികയും ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ഏതൊക്കെ രാശികൾക്ക് നേട്ടമുണ്ടാവുമെന്ന് നോക്കാം.
ഇടവം രാശി: ലക്ഷ്‌മി രാജയോഗം മൂലം ഇവരുടെ ജീവിതത്തിൽ ഐശ്വര്യവും സമാധാനവും സന്തോഷവും ഉണ്ടാകും. ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാകും എന്നതാണ് മറ്റൊരു മാറ്റം. വിദേശയാത്രയ്ക്ക് അവസരം തെളിയുന്നു. ബിസിനസ് ആരംഭിക്കാൻ അനുകൂല സമയമായിരിക്കും ഇത്. ഇക്കൂട്ടരുടെ ജീവിതം മാറിമറിയും. ജോലിയിലും കരിയറിലും മുന്നേറാൻ ഇവർക്ക് കഴിയും. പ്രണയത്തിലും സൗഹൃദത്തിലും നല്ല മുന്നേറ്റം.
മിഥുനം രാശി: ഇക്കൂട്ടരുടെ ജീവിതത്തിൽ ശുഭകരമായ പല മാറ്റങ്ങളും ഉണ്ടാകും. തൊഴിലിൽ മികച്ച ഫലങ്ങളുണ്ടാകുകയും ഉയർച്ചയിലേക്ക് പോവാനും സാധ്യത. മാത്രമല്ല ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും. ശമ്പളം നല്ല രീതിയിൽ വർധിക്കും. ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയമായിരിക്കും ഇത്. അപ്രതീക്ഷിത ധനലാഭം ഉണ്ടാവാനുള്ള അവസരവും ഉണ്ട്. എല്ലാം കൊണ്ടും ജീവിതം മാറിമറിയുകയും തൊഴിലിൽ മുന്നേറുകയും ചെയ്യും.
ചിങ്ങം രാശി: ഇവർക്ക് ജീവിതത്തിൽ വിജയം ഉണ്ടാകും. സമാധാനവും സന്തോഷവും ഇക്കൂട്ടരെ തേടിയെത്തും. ഇവരുടെ ആത്മവിശ്വാസം വർധിക്കും. എന്തുകൊണ്ടും ധനലാഭത്തിന് യോഗം കാണുന്നു. സാമ്പത്തികമായി അത്ഭുതപ്പെടുത്തുന്ന നേട്ടങ്ങളുണ്ടാകും. കടങ്ങളൊക്കെ തീരുകയും നല്ല വരുമാനം കിട്ടുകയും ചെയ്യും. കുടുംബത്തിൽ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാവും. സമൂഹത്തിൽ ആദരവും ബഹുമാനവും വർധിക്കും.












Click it and Unblock the Notifications