വിഘ്നേശ്വരന്റെ പ്രിയ രാശിക്കാർ ഇവരൊക്കെ, നിങ്ങളുണ്ടോ? കാത്തിരിക്കുന്നത് വലിയ ഭാഗ്യങ്ങളും നേട്ടങ്ങളും
ഏതൊരു ശുഭകാര്യം ആരംഭിക്കുമ്പോഴും നാം വിഘ്‌നേശ്വരൻ അഥവാ ഗണപതി ഭഗവാനെയാണ് മനസിൽ പ്രാർത്ഥിക്കുക. ജ്യോതിഷപ്രകാരവും തടസങ്ങൾ നീക്കാൻ ഗണപതി തന്നെയാണ് ഉത്തമം. വിഘ്നഹർത്ത, മംഗളകാരക, വിനായക, സങ്കത്നാശക് എന്നിങ്ങനെ പല പേരുകളിൽ അദ്ദേഹത്തെ ആളുകൾ വിളിക്കുന്നുണ്ട്. ഗണപതി ഭഗവാനോടുള്ള ആരാധനയ്ക്ക് പലപ്പോഴും വിശേഷാൽ ദിവസങ്ങളോ, ചടങ്ങുകളോ ഒന്നും ആവശ്യമായി വരുന്നില്ല.
ജീവിതത്തിൽ മുന്നോട്ടുള്ള പ്രയാണത്തിൽ എല്ലാ പ്രതിബന്ധങ്ങളെയും തടസങ്ങളെയും നീക്കി വിഗ്നേശ്വരൻ ശരിയായ പാത തെളിക്കുമെന്നാണ് കരുതപ്പെടുന്നത്. ഗണേശ ചതുർത്ഥി വരുന്ന ദിവസങ്ങളിൽ പ്രത്യേക പൂജകൾ വഴി നിങ്ങൾക്ക് വിനായകന്റെ അനുഗ്രഹം പ്രാപ്‌തമാക്കാം. കൂടാതെ വിഘ്‌നേശ്വരന്റെ പ്രിയപ്പെട്ട ചില രാശിക്കാർക്ക് അല്ലാതെയും ഭാഗ്യവും നേട്ടങ്ങളും തേടി വരാനുള്ള അവസരവുമുണ്ട്. ഏതൊക്കെയാണ് ഈ രാശിക്കാർ എന്ന് നോക്കാം.

ജ്യോതിഷപ്രകാരം പന്ത്രണ്ട് രാശികളാണ് ഉള്ളതെന്ന് എല്ലാവർക്കും അറിയാമല്ലോ. എന്നാൽ അതിൽ എല്ലാ രാശികളും ഗണേശ ഭഗവാന് പ്രിയപ്പെട്ടതല്ല. നാല് രാശിക്കാരിലാണ് അദ്ദേഹം തന്റെ അനുഗ്രഹം കൂടുതലായി ചൊരിയുക. ഈ കടാക്ഷത്തിലൂടെ ജീവിതത്തിലെ എല്ലാവിധി വിഘ്‌നങ്ങളേയും മറികടക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കും.
മകരം: പൊതുവെ കഠിനാധ്വാനികളും തുറന്ന മനസ്സുള്ള ആളുകളുമാണ് മകരം രാശിക്കാർ. ഇവരെ ആർക്കും അന്ധമായി വിശ്വസിക്കാം. മനസ്സ് കൊണ്ട് വളരെ ഉറപ്പുള്ളവരാണ് മകരം രാശിക്കാർ. അവരുടെ ജ്ഞാനവും വിവേചനാധികാരവും ഉപയോഗിച്ച് ഏത് പ്രതികൂല സാഹചര്യങ്ങളിൽ നിന്നും പുറത്തുകടക്കാൻ അവർക്ക് കഴിയുംരും. അധികം അധ്വാനിക്കാതെ തന്നെ കൂടുതൽ നേട്ടങ്ങൾ ഇവരെ തേടി എത്തും.
കന്നി: ഈ രാശിക്കാർക്ക് ഗണപതി ഭഗവാന്റെ അനുഗ്രഹം എന്നും തുണയായുണ്ടാവും. കന്നി രാശിയുടെ അധിപനാണ് ബുധൻ. അതിനാൽ ബുധന്റെ സ്വാധീനം മൂലം കന്നി രാശിക്കാർ ബുദ്ധിയുള്ളവരും ഭാഗ്യശാലികളുമായി മാറും. ഇവർക്ക് ജോലിയിൽ യാതൊരു തടസ്സങ്ങളും വരില്ല. വളരെ എളുപ്പത്തിൽ തന്നെ വിജയത്തിലേക്ക് നടന്നുകയറാൻ ഈ രാശിക്കാർ ഗണപതി ഭഗവാന്റെ അനുഗ്രഹം സഹായിക്കും.
മിഥുനം: ഗണപതി ഭഗവാന്റെ ഏറ്റവും പ്രിയപ്പെട്ട രാശികളിൽ ഒന്നായാണ് മിഥുനത്തെ കണക്കാക്കുന്നത്. ഈ രാശിയുടെ അധിപൻ ബുധനാണ്. ബിസിനസ്, ആശയവിനിമയം, ബുദ്ധി എന്നിവയുടെ ഘടകമായാണ് ബുധനെ കണക്കാക്കുന്നത്. മിഥുന രാശിക്കാർ മനസ് കൊണ്ട് വളരെ മൂർച്ചയുള്ളവരാണ്ശക്തരായിരിക്കും. ഇവർ കൈ വയ്ക്കുന്ന മേഖലയിലും ജയിക്കും.
ഇത് കൂടാതെ വരാനിരിക്കുന്ന ഗണേശ ചതുർത്ഥി സമയത്ത് കൂടുതൽ വിശേഷാൽ പൂജകൾ ചെയ്യുന്നത് മറ്റ് രാശിക്കാർക്ക് ഉത്തമമാണ്. മേടം, ഇടവം, ചിങ്ങം, കർക്കിടകം എന്നിങ്ങനെ ഓരോ രാശിക്കാർക്കും ഗണപതിയെ പ്രീതിപ്പെടുത്താൻ ചെയ്യേണ്ട പൂജകളും വഴിപാടുകളും വേറെയാണ്. എങ്കിലും മേൽപറഞ്ഞ രാശിക്കാർക്ക് ഇതിന്റെയൊന്നും സഹായമില്ലാതെ തന്നെ ഗണപതിയുടെ അനുഗ്രഹം ലഭിക്കും.












Click it and Unblock the Notifications