തടസങ്ങൾ പൂർണമായി മാറും, ഏത് മേഖലയിലും വിജയം ഉറപ്പ്; ഈ രാശിക്കാർക്ക് വിഘ്നേശ്വരന്റെ അനുഗ്രഹം ഉറപ്പ്
ഗണപതിയെന്നും വിനായകനെന്നും അറിയപ്പെടുന്ന ഗണേശൻ ശിവ ഭഗവാന്റെ മകനാണ്. ആനയുടെ തലയുള്ള ഗണപതി ഭഗവാൻ ഒട്ടേറെ പ്രത്യേകതകളുള്ള ദൈവമാണ്. തടസങ്ങൾ നീക്കുന്നവൻ എന്നീ നിലകളിൽ അറിയപ്പെടുന്നതിനാൽ വിഘ്നേശ്വരൻ എന്ന പേരുമുണ്ട് അദ്ദേഹത്തിന്റെ. പ്രകൃതിയുടെ ദിവ്യമായ ഐക്യത്താൽ നമ്മെ സംരക്ഷിക്കാം അദ്ദേഹം ഇവിടെയുണ്ട്. അങ്ങനെ ചെയ്യുന്നതിലൂടെ, തടസങ്ങൾ ഇല്ലാതാവുന്നു.
ഭഗവാൻ ഗണേശൻ ജ്ഞാനത്തിന്റെ ഒരു മൂർത്തീഭാവമാണ്. വിദ്യാഭ്യാസം, എഴുത്ത്, ജ്ഞാനം, സമ്പത്ത് എന്നിവയുടെ ദൈവമായി ഗണേശനെ ആരാധിക്കുന്നു. ആനന്ദത്തിന്റെയും മൂർത്തീഭാവമായ ഭഗവാൻ ഗണേശൻ തന്റെ ഭക്തർക്ക് ഐക്യം, സമാധാനം, ജ്ഞാനം, ഭാഗ്യം എന്നിവ കൂടി നൽകുന്നതിൽ തൽപരനാണ്.

അദ്ദേഹത്തെ ഒരു അവിവാഹിതനായാണ് പൊതുവെ കണക്കാക്കുന്നത്. എന്നാൽ മറ്റൊരു ചിന്താധാര പ്രകാരം, അദ്ദേഹത്തിന് രണ്ട് ശക്തികൾ അഥവാ പത്നിമാർ ഉണ്ട്, സിദ്ധിയും ബുദ്ധിയും. സിദ്ധി സമൃദ്ധിയെയും വിജയത്തെയും പ്രതിനിധീകരിക്കുന്നു. ബുദ്ധി ജ്ഞാനത്തെ പ്രതിനിധീകരിക്കുന്നു. അദ്ദേഹത്തിന്റെ വാഹനം ഒരു ചെറിയ എലിയാണ്, മൂഷികൻ എന്നാണ് വിളിക്കെപ്പെടുന്നത്.
പറഞ്ഞുവന്നത് ഗണേശ ഭഗവാനെ കുറിച്ചാണെങ്കിലും അദ്ദേഹത്തിന് പ്രിയപ്പെട്ട ചില രാശികളുണ്ട് നമുക്ക് ചുറ്റും. ആ രാശിക്കാരെ അദ്ദേഹം കണ്ണിലെ കൃഷ്‌ണമണി പോലെ സംരക്ഷിക്കും എന്നതാണ് പ്രത്യേകത. നിങ്ങൾ മനസ്സിൽ പോലും കാണാത്ത പ്രത്യേകതകൾ നമുക്ക് നൽകുന്നതാണ് ഇത്. കാരണം തടസങ്ങൾ ഇല്ലാതാക്കാൻ ഗണപതി ഭഗവാന് പ്രത്യേക കഴിവുണ്ട്. മൂന്ന് രാശിക്കാർക്കാണ് ഈ അപൂർവ നേട്ടം. ഏതൊക്കെ എന്നറിയാം.
കന്നി രാശി: ഗണപതിയുടെ പ്രത്യേക അനുഗ്രഹം ഉണ്ടാകും ഈ രാശിക്കാർക്ക്. ഈ രാശിയുടെ അധിപൻ ബുധനാണ്. കന്നി രാശിക്കാരെ ബുദ്ധിയുള്ളവരും ഭാഗ്യശാലികളുമാക്കുന്നത് ബുധന്റെ സ്വാധീനമാണ്. ഇവർക്ക് ഗണപതി കൃപ എപ്പോഴും ഉണ്ടാകും. ബുദ്ധി ശക്തിയാൽ ജീവിതത്തിൽ ഇവർ ഉയർന്ന സ്ഥാനം നേടും. ഇവരുടെ ജോലിയിലും പഠനത്തിലും കരിയറിലും ഒന്നും യാതൊരു തടസങ്ങളും ഉണ്ടാവില്ല. ഗണേശ കൃപ കൂടെയുള്ളതിനാലാണ് ഇത്.
മകരം രാശി: വിഘ്നേശ്വരൻ ഇവർക്ക് പ്രത്യേക അനുഗ്രഹം തന്നെ ചൊരിയുന്നു. ഇവർ കഠിനാധ്വാനികളും തുറന്ന മനസുള്ളവരുമാണ്. ഇവരെ അന്ധമായി വിശ്വസിക്കാം. ഇവർ മനസു കൊണ്ട് വളരെ ഉറപ്പുള്ളവരാണ് അവരുടെ ജ്ഞാനവും വിവേചനാധികാരവും ഉപയോഗിച്ച് ഏത് പ്രതികൂല സാഹചര്യങ്ങളിൽ നിന്നും പുറത്തുകടക്കാൻ സാധിക്കും. മകരം രാശിയിൽ ഗണപതിക്കൊപ്പം ശനിയുടെ അനുഗ്രഹവും നിലനിൽക്കുന്നു. ഇക്കാരണത്താൽ ഒരു സമ്മർദവും ഇവരെ ഏശില്ല.
മിഥുനം രാശി: മിഥുന രാശിക്കാരോട് ഗണപതിക്ക് എപ്പോഴും ദയയുണ്ടാവും. മിഥുന രാശിയുടെ അധിപൻ ബുധനാണ്. ബിസിനസ്, ആശയവിനിമയം, ബുദ്ധി എന്നിവയുടെ ഘടകമായിട്ടാണ് ബുധനെ സാധാരണയായി കണക്കാക്കുന്നത്. മിഥുന രാശിക്കാർ മനസു കൊണ്ട് വളരെ മൂർച്ചയുള്ളവരാണ്. ഇത്തരക്കാർ കൈ വയ്ക്കുന്ന ഏത് ജോലിയും വിജയിക്കാനാണ് സാധ്യത. ഇവർ ജീവിതത്തിൽ കാര്യമായി മുന്നേറുകയും ജയിക്കുകയും ചെയ്യും.












Click it and Unblock the Notifications