Get Updates
Get notified of breaking news, exclusive insights, and must-see stories!

ശനി വില്ലനല്ല, ഈ രാശിക്കാർക്ക് നായകൻ; പൊന്നിനും പണത്തിനും ഒരു കുറവുമുണ്ടാകില്ല, ജീവിതം അടിപൊളിയാകും

ഭാരതീയ ജ്യോതിഷ പ്രകാരം ശനി അല്ലെങ്കിൽ ശനൈശ്ചരൻ സാവധാനത്തിൽ ചലിക്കുന്ന ഗ്രഹമാണ്. ജ്യോതിഷത്തിലെ ഗ്രഹങ്ങൾ മനുഷ്യന്റെ ജീവിതത്തിലുടനീളം സുപ്രധാന പങ്ക് വഹിക്കുന്നവയാണ്. അത്തരത്തിൽ ശനി ഗ്രഹം നീതിയുടെ ഗ്രഹമായാണ് കണക്കാക്കുന്നത്. നിങ്ങളുടെ കർമ്മത്തിനോ പ്രവർത്തികൾക്കോ അനുസരിച്ച് ഇത് നിങ്ങൾക്ക് ഫലം നൽകുന്നു.

ഹിന്ദു പുരാണങ്ങൾ അനുസരിച്ച്, ശനിയെ ചില വേളയിൽ യമ എന്നും വിളിക്കാറുണ്ട്. തിന്മയുടെ രണ്ട് സൂചകങ്ങളുടെ പിതാവായി ഇത് കണക്കാക്കപ്പെടുന്നു- ഗുളിക, മണ്ടി. കൂടാതെ നീലൻ, മന്ദൻ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. എന്നാൽ പൊതുവെ നമ്മുടെ നാട്ടിലെ എല്ലാവരും ശനിയെ വളരെ ഭയത്തോടെയാണ് കാണാറുള്ളത്.

shanifavzodiacs

കണ്ടക ശനി, ഏഴര ശനി എന്നിങ്ങനെയൊക്കെ പറയുന്ന കാലയളവുകൾ ഇതിന്റെ കാരണമാണ്. നീതി നടപ്പാക്കാൻ ഒട്ടും മടിയില്ലാത്ത ഗ്രഹമായതിനാലാണ് ശനിയെ എല്ലാവരും ഭയക്കുന്നത്. എങ്കിലും എല്ലാവർക്ക് നേരെയും ശനിയുടെ കണ്ണുകൾ ഒരുപോലെയല്ല തുറന്നുപിടിച്ചിരിക്കുന്നത് എന്ന കാര്യം പലർക്കും അറിയില്ല. ശനിയ്ക്ക് പ്രിയപ്പെട്ട ചില രാശികളുമുണ്ട് നമുക്കിടയിൽ.

അത്തരത്തിൽ ശനിയ്ക്ക് പ്രിയപ്പെട്ട രാശികൾക്ക് കഴിയാവുന്ന നല്ല കാര്യങ്ങൾ നൽകാൻ ഈ ഗ്രഹം ശ്രമിക്കാറുണ്ട്. മാത്രമല്ല ജ്യോതിഷ പ്രകാരം ശനിദേവന് പ്രിയമുള്ള രാശികൾക്ക് ശനിയുടെ ഒരു ദോഷവും ഒരിക്കലും നേരിടേണ്ടി വരില്ല. കൂടാതെ സാമ്പത്തികമായ നേട്ടവും മറ്റ് പുരോഗതികളും ഇവർക്ക് പ്രാപ്‌തമാവുകയും ചെയ്യും.

ഇടവം രാശി: ശനിദേവന്റെ കൃപ ഇവർക്ക് എപ്പോഴും ഉണ്ടാകും. ഈ രാശിയുടെ അധിപൻ ശുക്രനാണ്. ശുക്രനും ശനിയും തമ്മിലുള്ള സൗഹൃദം ഇവർക്ക് വൻ നേട്ടങ്ങളായിരിക്കും കൊണ്ടുവരിക. അതിൽ സാമ്പത്തിക നേട്ടങ്ങൾ മാത്രമായിരിക്കില്ല ഉണ്ടാവുക. ജോലിയിലും ബിസിനസിലും ഒക്കെ ഇവർക്ക് കാര്യമായ മുന്നേറ്റം ഉണ്ടാക്കിയെടുക്കാൻ സാധിക്കും.

തുലാം രാശി: ശനിയുടെ ഉച്ച രാശിയാണ് തുലാം. ഇവരുടെ ജാതകത്തിൽ ശനി മറ്റൊരിടത്ത് ഗുണകരമായ ഗ്രഹവുമായി ഇരിക്കുകയാണെങ്കിൽ അത് ഇവർക്ക് കൂടുതൽ നേട്ടങ്ങൾ നൽകും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഈ രാശിക്കാർക്ക് ശനി കൃപയാൽ ഒരിക്കലും ദീർഘകാലം കഷ്‌ടതകൾ അനുഭവിക്കേണ്ടി വരില്ല.

മകരം രാശി: ശനിദേവന്റെ പ്രിയപ്പെട്ട രാശികളിലൊന്നാണ് മകരം. ഈ രാശിയുടെ അധിപൻ ശനി തന്നെയാണ്. മകരത്തിൽ ഏഴര ശനി ഉണ്ടായാലും കാര്യമായ ബുദ്ധിമുട്ടുകൾ ഇവർക്ക് ഉണ്ടാവാത്തതും ഈ കാരണത്താലാണ്. അതിനാൽ മകരം രാശിക്കാർ ശനിദേവനെ ആരാധിച്ചാൽ ശനിദോഷത്തിൽ നിന്ന് മുക്തി ലഭിക്കും. സാമ്പത്തികമായ നേട്ടങ്ങളും ഇവരെ തേടിയെത്തും.

കുംഭം രാശി: ശനിയുടെ പ്രിയ രാശികളിൽ പ്രധാനിയാണ് കുംഭം. ശനിയുടെ കൃപയാൽ ഇവർക്ക് പൊന്നും പണവും വന്നുചേരും. ഇവരോട് ശനി എപ്പോഴും ദയ കാണിക്കും. അവർക്ക് ഒരിക്കലും പണത്തിന് ഒരു കുറവുമുണ്ടാകാൻ ശനി സമ്മതിക്കില്ല. ഇത്തരക്കാർ തങ്ങളുടെ കരിയറിൽ മുന്നേറ്റമുണ്ടാക്കാൻ വളരെ ഉത്സാഹത്തോടെ തന്നെ പ്രവർത്തിക്കും. ഇവരുടെ ജീവിതം കൂടുതൽ ആഹ്ളാദകരമാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+