Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാദേവന്റെ കൃപ എന്നുമുണ്ടാവും, പുതിയ ജോലിയും നല്ല ശമ്പളവും; ഭാഗ്യപെരുമഴ, ഈ രാശിക്കാരാണോ?

വേദ ജ്യോതിഷത്തിൽ ശിവനൊരു കേന്ദ്രബിന്ദുവാണ് എന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. ശിവൻ സാധാരണയായി നിരവധി പ്രപഞ്ചശക്തികളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്ന് മാത്രമല്ല അദ്ദേഹത്തിന് പ്രത്യേക ഗ്രഹ ബന്ധങ്ങളുണ്ട്. വേദഗ്രന്ഥങ്ങളിലും ശൈവ യോഗയിലുമുള്ള വർഷങ്ങളുടെ ഗവേഷണത്തിൽ നിന്ന് മാത്രമേ നമുക്ക് അത് മനസിലാക്കാൻ സാധിക്കുകയുള്ളൂ. അതായത് ജ്യോതിഷത്തിലും ശിവന് സവിശേഷ സ്ഥാനമുണ്ടെന്ന് അർത്ഥം.

സാധാരണയായി ദേവന്മാരുടേയും ദേവനായാണ് മഹാദേവനെ ആരാധിക്കുന്നത്. അതിനാൽ ദേവാധിദേവൻ, മഹേശ്വരൻ എന്ന് കൂടി അദ്ദേഹത്തെ വിളിക്കാറുണ്ട്, ബ്രഹ്‌മാവും വിഷ്‌ണുവും ഗണപതിയുമെല്ലാം ശിവന്റെ മറ്റു ഭാവങ്ങൾ തന്നെയാണെന്നും ശൈവർ വിശ്വസിച്ചു പോരുന്നുണ്ട്. അതിനാൽ തന്നെ ശിവ ഭഗവാൻ എല്ലാവിധ നേട്ടങ്ങളും നൽകുമെന്ന് തന്നെയാണ് അവർ കരുതുന്നത്.

astroshiva

സാധാരണയായി ഹിന്ദു മതത്തിൽ ഓരോ ദിവസവും ഓരോ ദൈവങ്ങൾക്കും ഗ്രഹങ്ങൾക്കും ഒക്കെയായി മാറ്റി വയ്ക്കുന്നത് നാം കാണാറുണ്ട്. ശനിയാഴ്‌ച ശനിദേവനും ചൊവ്വാഴ്‌ച ദിവസം ഹനുമാനും എന്നപോലെ തിങ്കളാഴ്‌ച മഹാദേവനേയും ആരാധിക്കുന്നു. മഹാദേവനെ പ്രീതിപ്പെടുത്താൻ ശിവഭക്തർ തിങ്കളാഴ്‌ച വ്രതം ആചരിക്കാറുണ്ട്. ഒട്ടുമിക്ക എല്ലാ രാശിക്കാർക്കും അതിലൂടെ കാര്യമായ നേട്ടങ്ങൾ തന്നെയാണ് പ്രദാനം ചെയ്യാറുള്ളത്.

എന്നാൽ അതിന് മറ്റൊരു വശം കൂടിയുണ്ട്. ജ്യോതിഷത്തിൽ 12 രാശികളാണ് ഉള്ളത്. ജാതകത്തിലൂടെ വിവിധ കാലഘട്ടങ്ങളെ കുറിച്ചുള്ള പ്രവചനങ്ങൾ നാം സാധാരണയായി നടത്താറുണ്ട്. ജ്യോതിഷ പ്രകാരം ചില രാശിക്കാർക്ക് തിങ്കളാഴ്‌ച ദിവസം ശിവഭഗവാന്റെ കടാക്ഷം ഉറപ്പാണ്. അതിൽ സാമ്പത്തികവും കുടുംബപരവും ഒക്കെയായ നേട്ടങ്ങളും സൗഭാഗ്യങ്ങളും ഉൾപ്പെടുന്നു. ഏതൊക്കെയാണ് ആ രാശിക്കാരെന്നും എന്തൊക്കെയാണ് ആ നേട്ടങ്ങളെന്നും നമുക്ക് നോക്കാം.

ഇടവം രാശി: മഹാദേവ കൃപയാൽ ഭാഗ്യ ദിനമായിരിക്കും ഇക്കൂട്ടർക്ക്. ഓഫീസിൽ നല്ല പേര് സമ്പാദിക്കാൻ കഴിയുമെന്നതാണ് പ്രധാന പ്രത്യേകത. വിദേശയാത്രയ്ക്കുള്ള അവസരവും ഒരുങ്ങി വരുന്നുണ്ട്. ചില ജോലികൾ ചെയ്യാൻ നിങ്ങൾ തയ്യാറായാൽ കൂടുതൽ നേട്ടങ്ങൾ നിങ്ങളെ തേടിയെടുത്തുമെന്നതാണ് മറ്റൊരു പ്രത്യേകത. സാമ്പത്തികമായി പ്രയോജനമുണ്ടാക്കുന്ന യാത്രകൾക്ക് സാധ്യതയുണ്ട്.

മിഥുനം: തിങ്കളാഴ്‌ച ദിവസം ഇവർക്ക് വളരെ നല്ലതായിരിക്കും. ചില ജോലികളിൽ അയൽക്കാരിൽ നിന്ന് സഹായം ലഭിക്കുകയും അത് നന്നായി ഭവിക്കുകയും ചെയ്യും. ഏതെങ്കിലും പേരെടുത്ത സാമൂഹിക സംഘടനയിൽ ചേരുന്നതിന് ഇന്നത്തെ ദിവസം നല്ലതാണ്. വിജയത്തിന്റെ വഴിയിൽ തടസം വന്നിരുന്ന എല്ലാ ബുദ്ധിമുട്ടുകളും അകലും. ജോലിയിൽ കാര്യമായ മുന്നേറ്റം ഉറപ്പാണ്.

കർക്കടകം രാശി: ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഇന്ന് അനുയോജ്യമായ ദിനമായിരിക്കും. മാർക്കറ്റിംഗ് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്ന ആളുകൾക്ക് ധാരാളം പണം ലഭിക്കാനും നല്ല ഓഫറുകൾ വരാനും സാധ്യത കാണുന്നുണ്ട്. ജീവിതത്തിൽ വരുന്ന എല്ലാ പ്രതിസന്ധികളും മാറി സന്തോഷവും സമാധാനവും വന്നുചേരും.

ചിങ്ങം രാശി: ഈ മാസത്തിലെ ആദ്യ തിങ്കളാഴ്‌ച ഈ രാശിക്കാർക്ക് സമ്മിശ്ര ഫലമാണ് നൽകുക. സാമ്പത്തിക നേട്ടങ്ങൾ ധാരാളമായി ലഭിക്കും.പഴയ ആകുലതകൾ മറന്ന് മുന്നോട്ട് നീങ്ങുന്നതാണ് നിങ്ങളുടെ ശോഭനമായ ഭാവിക്ക് ഏറ്റവും അനുയോജ്യം. പങ്കാളിയുമായി നിലനിൽക്കുന്ന തർക്കം പരിഹരിക്കപ്പെടും, ബന്ധങ്ങളിൽ മാധുര്യം വന്നുചേരുകയും ചെയ്യും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മുന്നോട്ട് പോവാൻ സാധിക്കും. നിങ്ങളെ തേടി പുതിയ തൊഴിലവസരങ്ങൾ കാത്തുനിൽക്കും.

കന്നി രാശി: ഇവർക്ക് പ്രധാനപ്പെട്ടതാകും ഈ തിങ്കളാഴ്‌ച. കോടതിയിൽ നടക്കുന്ന കേസുകളിൽ അനുകൂല വിധി ഉറപ്പാണ്. അവിവാഹിതരായ പെൺകുട്ടികളുടെ വിവാഹം ഉറപ്പിക്കാനുള്ള സാധ്യതകളുണ്ട്, മകൾക്ക് അനുയോജ്യമായ വരനെ ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇന്ന് വളരെ നല്ല ദിവസമാണ്, അഡ്വാൻസ് കൊടുക്കാവുന്നതാണ്. ഈ രാശിക്കാരുടെ ആരോഗ്യം മികച്ചതായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+