ഇനിയുള്ള 10 ദിനങ്ങൾ ഈ നാളുകാർക്ക് നേട്ടം; ഇവരുടെ ചിലവുകൾ വർധിച്ചേക്കും, വീടുപണി പൂർത്തിയാവും!
വേദ ജ്യോതിഷം പറയുന്നത് അനുസരിച്ച് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ നമ്മളുടെ ജീവിതത്തെ സ്വാധീനിക്കുന്ന കാര്യമാണ്. സാധാരണയായി അത് വിശ്വസിക്കുന്നവരും അല്ലാത്തവരുമുണ്ട്. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് ചിലർക്ക് നൽകുക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ മാറ്റമൊന്നുമില്ല.
കാരണം ഇതൊക്കെ പലപ്പോഴും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കാര്യമാണ്. എല്ലാ ഗ്രഹങ്ങൾക്കും ഇത്തരത്തിൽ ഓരോ രീതികളും മാറ്റങ്ങളും സ്വാഭാവികമായും ഉണ്ടാവുമെന്നതാണ് മറ്റൊരു വിഷയം. അതിലേക്ക് നയിക്കുന്നത് കാലഗണന മാത്രമാണ് എന്നതാണ് പ്രത്യേകത. കൃത്യമായ ഇടവേളകളിൽ ഗ്രഹങ്ങൾ രാശി മാറ്റം നടത്തുകയും മാറി സഞ്ചരിക്കുകയും ഒക്കെ ചെയ്യുകയാണ് പതിവ്. ഈ ഇടവേളകൾ നമ്മൾ അറിയേണ്ട പ്രധാന കാര്യമാണ്.

അവിടം കൊണ്ട് തീർന്നില്ല. ഗ്രഹങ്ങളുടെ കൂടിച്ചേരലും ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ചില ഗ്രഹങ്ങൾ പ്രത്യേക ദിശയിൽ സഞ്ചരിക്കുമ്പോൾ കൂടിച്ചേരുകയും അതുവഴി ചില രാശിക്കാർക്കും നക്ഷത്രക്കാർക്കും വലിയ മുന്നേറ്റം കൊണ്ട് ഉണ്ടാക്കി നൽകുകയും ചെയ്യും. എന്നാൽ ഇതൊന്നും ഇല്ലാതെ തന്നെ നിങ്ങളുടെ ജീവിതത്തിൽ സ്വാഭാവികമായി ചില മാറ്റങ്ങൾ ഉണ്ടാവാനും ഇടയുണ്ട്.
ഗ്രഹങ്ങളുടെ മാറ്റവും കൂടിച്ചേരലും മൂലമുണ്ടാവുന്ന രാജയോഗങ്ങളും ധനയോഗങ്ങളും മാത്രമാണോ നിങ്ങളെ ബാധിക്കുന്നത്? ഒരിക്കലുമല്ല. സാധാരണഗതിയിൽ നിങ്ങളുടെ ജീവിതത്തിൽ സവിശേഷമായ മാറ്റങ്ങൾ കൊണ്ട് വരാൻ കഴിയുന്നത് മറ്റൊന്നും അല്ല, നിങ്ങളുടെ ജന്മനക്ഷത്രം തന്നെയാണത്. ചില നക്ഷത്രക്കാരെ സംബന്ധിച്ച് ചില സമയങ്ങൾ വളരെ നല്ലതായിരിക്കും.
ഈ ഓഗസ്‌റ്റ് 17 മുതൽ ചിങ്ങമാസം ആരംഭിച്ചു കഴിഞ്ഞു. ഇന്ന് ചിങ്ങം അഞ്ചാണ്. ഇനിയങ്ങോട്ടുള്ള ദിനങ്ങളെന്ന് പറയുമ്പോൾ ഓഗസ്‌റ്റ് മാസത്തിൽ ഇനി പത്ത് ദിവസങ്ങളാണ് ശേഷിക്കുന്നത്. അടുത്ത മാസം ആദ്യവാരം തന്നെ ഓണം വരികയാണ്. അതിന് മുന്നോടിയായി ഈ മാസം ശേഷിക്കുന്ന ദിനങ്ങളിൽ ചിലർക്ക് നല്ല ഭാഗ്യം തന്നെയാവും കൈവരിക. എന്നാൽ ചിലർക്ക് നഷ്‌ടങ്ങളും നേരിടേണ്ടി വന്നേക്കും എന്ന പ്രത്യേകതയുണ്ട്.
ഇത്തവണത്തെ ഓണത്തിന് മുന്നോടിയായി ചിലർക്ക് എങ്കിലും നേട്ടങ്ങൾ ഉറപ്പാവുമെന്നതാണ് ഇതിലൂടെ വ്യക്തമാവുന്നത്. എന്നാൽ ചിലർക്ക് കാര്യമായ ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരൂ. പുണർതം, ആയില്യം, പൂയം എന്നീ നക്ഷത്രങ്ങളുടെ കാര്യങ്ങളാണ് നമ്മൾ ഇന്നിവിടെ പരിശോധിക്കുന്നത്. സമ്മിശ്രമായ ഫലങ്ങളാണ് ഇതിലുള്ളത്.
പുണർതം: ഈ നാളുകാർക്ക് തൊഴിലിടത്തിൽ കൂടുതൽ സമയം ചെലവഴിക്കേണ്ട സാഹചര്യം ഉണ്ടാവുന്നതാണ്. അധികാരികളുടെ നിർദ്ദേശങ്ങൾ അപ്രായോഗികമായി അനുഭവപ്പെടുകയും ചെയ്യും. എന്നാൽ അത് എതിർത്ത് പറയാൻ കഴിയില്ല. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധിക്കാതെ അലസരാവുന്നതാണ്. കുടുംബ പ്രശ്‌നങ്ങൾ തലവേദന സൃഷ്‌ടിക്കാനിടയുണ്ട്. ശമ്പളം വർധിക്കാനുള്ള അപേക്ഷ പോലും തള്ളിപ്പോവും.
പൂയം: വാഹനം വാങ്ങാൻ ഇപ്പോൾ അത്ര നല്ല സമയമല്ലെങ്കിലും ഭാവിയിൽ സാധിക്കും. മാസത്തിന്റെ രണ്ടാം പകുതിയായതിനാൽ കാര്യസാധ്യം സുഗമമാവും. പാരമ്പര്യമായി ചെയ്‌തുപോരുന്ന തൊഴിലുകളിൽ വിജയിക്കാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. അന്യനാട്ടിൽ കഴിയുന്നവർക്ക് കുടുംബത്തിനൊപ്പം ചേരാനുള്ള അവസരം കൈവരും. ഇക്കൂട്ടർ സ്വതന്ത്രമായി ചെയ്യുന്ന ബിസിനസിൽ വരുമാനം വർധിക്കുന്നതാണ്.
ആയില്യം: ആദിത്യൻ, വ്യാഴം, രാഹു തുടങ്ങിയ ഗ്രഹങ്ങൾ അനിഷ്‌ടസ്ഥിതി തുടരുകയാൽ ലക്ഷ്യം നേടുക ഇവർക്ക് എളുപ്പമാവില്ല. അധികാരികൾ നിങ്ങളുടെ പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിച്ചേക്കും. ആവശ്യങ്ങൾ ഒന്നും അംഗീകരിക്കപ്പെട്ടില്ല. വരവിലും ചെലവ് അധികരിക്കുന്നതാണ്. ആഢംബരം നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യം വരും. പ്രണയിതാക്കൾ ഭാവി സംബന്ധിച്ച തീരുമാനം കൈക്കൊള്ളും.












Click it and Unblock the Notifications