ജോലിയിടത്തിൽ ആർക്ക് മുന്നിലും താഴില്ല, ബിസിനസിൽ ശോഭിക്കും; യാത്രകൾക്ക് അവസരം! ഈ നാളുകാരാണോ?
ജന്മനക്ഷത്രം ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ്. ഒരാളുടെ ജനന സമയം ചന്ദ്രൻ ഏതു നക്ഷത്രത്തിൽ ഉണ്ടായിരുന്നു എന്നതുപ്രകാരം ആ വ്യക്തിയുടെ ജാതകത്തിലെ അഞ്ച് പ്രധാന അവയവങ്ങളിൽ ഒന്നാണ് ജന്മനക്ഷത്രം, അതായത് ചന്ദ്രന്റെ സ്ഥിതി അടിസ്ഥാനമാക്കി നിർവഹിക്കുന്നതാണ് ഇതെന്ന് അർത്ഥം. ജന്മ നക്ഷത്രങ്ങളെ ഒരിക്കലും ഒരു സാധാരണ സംഭവമായി കാണരുത്.
ജീവിതത്തിലെ ഉന്നതിക്കും, മുന്നേറ്റത്തിനും വ്യക്തിത്വത്തിനും ജന്മനക്ഷത്രം നിർണായകമായി കണക്കാക്കുന്നു. മാത്രമല്ല ഒരാളുടെ സ്വഭാവം, ആഗ്രഹങ്ങൾ, കരിയർ, ഭാവി, ഭാഗ്യ-നിർഭാഗ്യങ്ങൾ, ആരോഗ്യപ്രശ്‌നങ്ങൾ, വിവാഹയോജ്യത എന്നിവ വ്യക്തമാക്കാൻ ജ്യോതിഷം ജന്മനക്ഷത്രത്തെയാണ് സാധാരണയായി ഉപയോഗിക്കുന്നത്.

ജോലിസ്ഥലവും കുടുംബജീവിതവും ഉൾപ്പെടെ മനുഷ്യന്റെ പെരുമാറ്റത്തെയും സാധ്യതകളെയും ജന്മനക്ഷത്രം സ്വാധീനിക്കുന്നു എന്നാണ് പരക്കെയുള്ള വിശ്വാസം. പറഞ്ഞുവന്നത് ജന്മനക്ഷത്രം ജ്യോതിഷത്തിൽ മനുഷ്യന്റെ സ്വഭാവവും ഭാവിയും നിർവചിക്കുന്ന ഒരു അടിസ്ഥാന ഘടകമാണ് എന്നതാണ്. രാശിയോളം തന്നെ പ്രാധാന്യം ഇതിനുമുണ്ട്.
ജന്മസമയം അനുസരിച്ച് ചില ഏറ്റക്കുറച്ചിലുകളുണ്ടാകുമെങ്കിലും ചില നാളുകാർക്ക് ഭാഗ്യം കൂടുതലാകും എന്ന് നാം കേട്ടിട്ടുണ്ട്. കരിയർ, കുടുംബ ജീവിതം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ നിങ്ങൾക്കുണ്ടാകുന്ന നേട്ടങ്ങൾക്കും നഷ്‌ടങ്ങൾക്കും ജന്മനക്ഷത്രവുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ പറഞ്ഞല്ലോ. ഏതെല്ലാം നക്ഷത്രക്കാരെയാണ് പൊതുവെ ഭാഗ്യം കടാക്ഷിക്കുന്നതെന്ന് അറിയാം.
അശ്വതി: സാധാരണയായി ഈ നക്ഷത്രക്കാർക്ക് വാക് സാമർഥ്യവും ബുദ്ധിയും ആവോളമുണ്ടാവാറുണ്ട്. ഇത് തൊഴിൽ രംഗത്ത് ഇവർക്ക് ഗുണം ചെയ്യുകയും മുന്നേറ്റം സാധ്യമാവുകയും ചെയ്യും. വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടാനും വിദേശത്ത് താമസത്തിനും യോഗമുള്ളവരാണ് ഈ നാളുകാർ എന്നതാണ് മറ്റൊരു പ്രത്യേകത. സാമ്പത്തികമായി ഇവർ എപ്പോഴും നല്ല സ്ഥിതിയിൽ ആയിരിക്കും. സംഗീത രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഉയർച്ചയുടെ നാളുകളായിരിക്കും വരാനിരിക്കുന്നത്.
പുണർത്ഥം: ഭഗവാൻ ശ്രീരാമന്റെ നക്ഷത്രമാണ് ഇത്. പുണർത്ഥം നക്ഷത്രത്തിന്റെ അധിപൻ ഗുരുവാണ്, എന്ന് വച്ചാൽ വ്യാഴം. ഈ നക്ഷത്രത്തിൽ ജനിച്ച ആളുകൾ പൊതുവെ ബുദ്ധിശാലികളും സൗമ്യരും വിശാലമനസുള്ളവരും ആയിരിക്കും എന്നാണ് പറയപ്പെടുന്നത്. ഇവർക്ക് ശത്രുക്കൾ കുറവായിരിക്കും. എടുത്തുചാട്ടം കാണിക്കില്ല. ചിത്ര രചനയിൽ പാടവമുള്ളവർക്ക് മികച്ച നാളുകളാണ് വരുന്നത്. സാമ്പത്തികമായി മുന്നേറാം.
ആയില്യം: ഈ നക്ഷത്രക്കാർക്ക് ഏത് രംഗത്തിലും തങ്ങൾ മുന്നിട്ടു നിൽക്കണമെന്ന ചിന്തയുള്ളവരാണ്, അതിനാൽ എങ്ങനെയെങ്കിലും വിജയിക്കുക സ്വാഭാവികമാണ്. ഇവർ മറ്റുള്ളവരാൽ പെട്ടെന്ന് ആകർഷിക്കപ്പെടുന്ന കൂട്ടത്തിലാണ്. പല മേഖലകളിലും ഇവർ ഉന്നത സ്ഥാനത്ത് എത്തിച്ചേരുകയും അതിലൂടെ എല്ലാവരെയും കൈയിലെടുക്കുകയും ചെയ്യും. ഇവരിൽ നല്ല നേതൃത്വപാടവം കാണാറുണ്ട്. ഇവർ ഒരിക്കലും ആരെയും അന്ധമായി വിശ്വസിക്കാത്ത കൂട്ടത്തിലാണ്.
അത്തം: ഈ നക്ഷത്രക്കാർ സമൂഹത്തിൽ ബഹുമാനവും സ്ഥാനമാനങ്ങളും നേടാൻ സാധ്യതയുള്ള കൂട്ടത്തിലാണ്. ഇവർ സാധാരണയായി ശാന്തരും മര്യാദയുള്ളവരും കാര്യങ്ങളിൽ കണിശക്കാരും ആയിരിക്കും. ജോലി സ്ഥലത്ത് ആയാലും സമൂഹത്തിൽ ആയാലും താഴ്ന്ന് നിൽക്കാൻ ഇവർ ഒരിക്കലും താൽപര്യപ്പെടില്ല. ബിസിനസിൽ ഇവർ നന്നായി ശോഭിക്കും. അത്തം നക്ഷത്രക്കാർക്ക് ജീവിതത്തിൽ ഉയർച്ച താഴ്ച്ചകൾ മാറിമറിഞ്ഞ് വരിക പതിവാണ്.
ചോതി: ഈ നാളുകാർക്ക് ചോദിക്കാതെ തന്നെ ലഭിക്കുമെന്നാണ് പണ്ടേയുള്ള ചൊല്ല്. ഇവർ പൊതുവെ ജീവിതത്തിൽ ഐശ്വര്യങ്ങളും സുഖസന്തോഷങ്ങളും അനുഭവിക്കാൻ യോഗം ഉള്ളവരാണ്. ഏത് കാര്യത്തിലും വളരെ കണിശതയോടെ ലാഭനഷ്‌ടങ്ങൾ നോക്കിയാണ് ഇക്കൂട്ടർ തീരുമാനങ്ങളെടുക്കുക. ഇവരിൽ അധികാരശക്തിയുമുണ്ടാവുക സാധാരണയാണ്. ഇവർക്ക് യാത്രകൾ ധാരാളം ചെയ്യേണ്ടതായി വരും. ബിസിനസിൽ ഇവർ തിളങ്ങും.












Click it and Unblock the Notifications