ഈ നാളുകാർ തൊടുന്നതെല്ലാം പൊന്നാവും; ആർക്ക് മുന്നിലും കീഴടങ്ങില്ല, 30 വയസ് കഴിഞ്ഞാൽ ഉയർച്ച!
വേദ ജ്യോതിഷത്തിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധ്യതയുള്ള രാശികൾ ഏറെയുണ്ട്. അവരെ തേടി രാജയോഗങ്ങളും സവിശേഷമായ അവസരങ്ങളും ഒക്കെ വരും. പലപ്പോഴും ഇത്തരം ധന യോഗങ്ങളും രാജയോഗങ്ങളും ഒക്കെ ചേരുമ്പോഴാണ് ഇവരുടെ ജീവിതം പുതിയ ഉയരങ്ങളിലേക്ക് കടക്കുന്നത്. അവരെ സംബന്ധിച്ച് ഇത്തരം നേട്ടങ്ങൾ വലിയ കാര്യവുമായിരിക്കും. അതിനാലാണ് പലരും ഇത്തരം ധനയോഗങ്ങൾക്കായി കാത്തിരിക്കുന്നത്.
അതുപോലെ തന്നെ ചില നക്ഷത്രങ്ങൾക്കും ഇത്തരം ഭാഗ്യങ്ങൾ തേടി വരാറുണ്ട്. രാശികളെ ആയാലും നക്ഷത്രങ്ങളെ ആയാലും പൊതുവെ ധനയോഗങ്ങളോ ഗ്രഹങ്ങളുടെ സംക്രമമോ രാശിമാറ്റമോ ഒക്കെയായിരിക്കും നേട്ടങ്ങൾ കൊണ്ടുവരിക. എന്നാൽ എല്ലായ്‌പ്പോഴും അത് അങ്ങനെ തന്നെ ആയിരിക്കണമെന്നില്ല. ചിലർക്കൊക്കെ ജന്മനാ തന്നെ ഇത്തരം ഭാഗ്യങ്ങൾ സിദ്ധിക്കാനുള്ള അവസരവും ഉണ്ടാവാറുണ്ട്.

പറഞ്ഞുവന്നത് മറ്റൊന്നുമല്ല. ഒരു യോഗത്തിന്റെയും പിന്തുണ ഇല്ലാതെയും ചില നക്ഷത്രക്കാർക്ക് ജീവിതത്തിൽ നേട്ടങ്ങൾ പ്രാപ്‌തമാവും. അങ്ങനെയുള്ള നക്ഷത്രക്കാർക്ക് ജീവിതത്തിൽ പൊതുവെ കാര്യമായ ബുദ്ധിമുട്ടുകൾ ഒന്നും സഹിക്കേണ്ടി വരാറില്ല. എന്ന് മാത്രമല്ല ഇവരുടെ ജീവിതം കൂടുതൽ സുഖകരവും നേട്ടങ്ങൾ നിറഞ്ഞതുമാവും. ഏതൊക്കെയാണ് ആ നക്ഷത്രക്കാർ എന്നും നേട്ടങ്ങൾ എന്തെന്നും അറിയാം.
രോഹിണി: ഇതിൽ പ്രധാനപെട്ടതാണ് ശ്രീകൃഷ്‌ണഭഗവാന്റെ ജന്മനക്ഷത്രമായ രോഹിണി. ഇവർ ജീവിതത്തിൽ ഉടനീളം ധനികരായി തന്നെ തുടരും. പൊതുവേ സൗന്ദര്യമുള്ള ഈ നാളുകാർ ഭാഗ്യമുള്ളവർ കൂടി ആയിരിക്കും. 30നും 40നും മധ്യേ ഇവർക്ക് നല്ല സമയമായിരിക്കും. കുടുംബസുഖം, സന്താനഗുണം, ബന്ധുഗുണം എന്നിവ ഈ സമയത്തുണ്ടാകും. ഇവർ സ്ഥിരചിത്തരായിരിയ്ക്കും. എവിടെ ചെന്നാലും അവർ നേതൃശേഷി പ്രകടമാക്കും.
ഉത്രം: ഇത് അയ്യപ്പസ്വാമിയുടെ നാളാണ്. പൊതുവേ ശുഭനക്ഷത്രം എന്നറിയപ്പെടുന്ന ഒന്ന് കൂടിയാണിത്. എവിടെയും നായകസ്ഥാനം കൈവരിയ്ക്കാൻ ശേഷിയുള്ള ഈ നക്ഷത്രക്കാർ സമൂഹത്തിൽ ബഹുമാനിക്കപ്പെടുന്ന വ്യക്തികൾ കൂടിയാണ്. സ്വന്തം വിശ്വാസം ശരിയെന്ന ആത്മവിശ്വാസത്തോടെ തങ്ങളുടെ ലക്ഷ്യങ്ങൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്‌ത് അത് സ്വന്തമാക്കുന്നരാണ് ഇവർ. കാര്യഗുണമില്ലാത്തവരോട് ഇവർ ഒരു തരത്തിലുള്ള അടുപ്പവും കാണിയ്ക്കാറില്ല.
പൂരം: ഈ നക്ഷത്രക്കാർ സൗന്ദര്യവും ആജ്ഞാശക്തിയും നിറഞ്ഞ ആളുകളാണ്. നന്നായി സംസാരിയ്ക്കുന്ന ഇവർ സഹൃദത്വം കൂടുതലുള്ള ആളുകളുമാണ്. ഇവർ പൊതുവെ സ്വതന്ത്രബുദ്ധികളാണ്. കലാതാൽപര്യവും ആഡംബര താൽപര്യവുമാണ് ഇവരെ മുന്നോട്ട് നയിക്കുന്നത്. ഇവർ ഒരിക്കലും മറ്റുള്ളവർക്ക് കീഴടങ്ങി നിൽക്കുന്നവരല്ല. സഹായമനസ്ഥിതിയുള്ള, പെട്ടെന്ന് മനസലിയുന്ന കൂട്ടർ കൂടിയാണിവർ.
ഉത്രാടം: സാധാരണഗതിയിൽ ഇവർ വളഞ്ഞ വഴികൾ സ്വീകരിയ്ക്കുന്നവരല്ല. നന്മയുടെ വഴിയേ സഞ്ചരിയ്ക്കുന്ന ഇവർ മറ്റുള്ളവരെ കഴിവതും ഉപദ്രവിയ്ക്കരുതെന്ന ചിന്തയുള്ള, ഇതേ പോലെ പ്രവർത്തിയ്ക്കുന്ന ആളുകൾ കൂടിയാണ്. ഈശ്വര ഭക്തിയുള്ള, പങ്കാളിയോട് തികഞ്ഞ വിശ്വസ്‌തത പുലർത്തുന്ന നക്ഷത്രക്കാരായിരിക്കും ഇവർ. 30 വയസ് മുതൽ ഏറെ ഉയർച്ചയ്ക്ക് സാധ്യത ഉള്ളവർ ആണിവർ.
ഉത്രട്ടാതി: ഈ ഗണത്തിൽ പെടുന്ന മറ്റൊരു നക്ഷത്രമാണ് ഉത്രട്ടാതി. അപ്രിയമായ കാര്യങ്ങൾ പോലും മധുരമായി അവതരിപ്പിയ്ക്കാൻ ശേഷിയുള്ളവരാണ് ഇവർ. വിഷയങ്ങളെ ശാസ്ത്രീയമായി അപഗ്രസ്ഥനം ചെയ്യാൻ കഴിവുണ്ട് ഇവർക്കു. ഏത് മേഖലയിലും ഉള്ള നേതൃത്വപാടവമുള്ളവരാണ് ഇക്കൂട്ടർ. ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്ന മനസാണ് എന്നുമുള്ളത്. ശത്രുവിന്റെ നീക്കങ്ങൾ ഇവർക്ക് മുൻകൂട്ടി മനസിലാക്കാൻ സാധിക്കും.
രേവതി: ഇക്കൂട്ടത്തിൽ ഏറ്റവും ഈശ്വരഭക്തിയുള്ളവരാണ് ഇവർ. ഏറ്റവും നല്ല ശരീരപ്രകൃതിയുള്ളവരും ഇവർ തന്നെ. ആത്മാർത്ഥതയുള്ളവരാകും രേവതി നക്ഷത്രക്കാർ. നല്ല രീതിയിൽ സംസാരിയ്ക്കാൻ സാധിയ്ക്കുന്ന ആളുകളാണ്. സ്വതന്ത്ര ജീവിതം നയിക്കുന്ന ഇവർ ആരേയും വക വച്ചു കൊടുത്തില്ലെങ്കിലും ആരേയും വെറുപ്പിക്കാറില്ല. സ്‌നേഹിയ്ക്കുന്നവർക്ക് വേണ്ടി എന്തും ചെയ്യാൻ മനസുള്ള നാളുകളാണ് ഇവർ.












Click it and Unblock the Notifications