Get Updates
Get notified of breaking news, exclusive insights, and must-see stories!

മാസം അവസാനിക്കുമ്പോൾ ഭാഗ്യം വരും; വിവാഹം ശരിയാവാൻ സാധ്യത, ലോട്ടറി പോലും അടിക്കും, ഈ രാശിക്കാരാണോ?

പലവിധത്തിലുള്ള ആനുകൂല്യങ്ങൾ നമ്മെ ഓരോ മാസവും തേടിയെത്താറുണ്ട്. ജ്യോതിഷ പ്രകാരമുള്ള ഇത്തരം മാറ്റങ്ങൾ നാം ആഗ്രഹിക്കുന്ന സമയത്ത് വരുന്ന കാര്യമല്ല. അതിന് എന്തെങ്കിലും ജാതക പ്രകാരമുള്ള മാറ്റങ്ങളോ അതല്ലെങ്കിൽ രാശിയുടെ വ്യതിയാനങ്ങളോ ഗ്രഹങ്ങളുടെ ചലനത്തിൽ മാറ്റമോ ഉണ്ടാവേണ്ടതുണ്ട്. എങ്കിലും ഇത്തരം മാറ്റങ്ങൾ പലപ്പോഴും നമ്മുടെ ജീവിതത്തിൽ പുതുവെളിച്ചം കൊണ്ട് വരാൻ കെൽപുള്ളവ ആയിരിക്കും.

സാമ്പത്തികവും സാമൂഹികവുമായ ജീവിത നിലവാരത്തിലുള്ള മാറ്റത്തിനൊപ്പം നിങ്ങളുടെ ആരോഗ്യത്തിലും കുടുംബ ജീവിതത്തിലും ഒക്കെ കൃത്യമായ സ്വാധീനം ചെലുത്താൻ ഇത്തരത്തിലുള്ള രാശിമാറ്റങ്ങൾക്ക് കഴിയുമെന്നതാണ് പ്രധാന കാര്യം. എങ്കിലും എല്ലായ്പോഴും അവയുടെ സ്വാധീനം ഒരുപോലെ ആയിരിക്കില്ല, ഓരോ രാശിക്കാർക്കും അത് വെവ്വേറെ ആയിരിക്കും.

astrologymalayalamnew

അതിന്റെ പ്രധാന കാരണം ഓരോ രാശിയിലും ഗ്രഹങ്ങളുടെ സ്വാധീനത്തിൽ ഉണ്ടാവുന്ന വ്യതിയാനങ്ങളാണ്. ചില രാശികളിൽ ഗ്രഹങ്ങൾ പ്രവേശിക്കുമ്പോഴും ചിലതിൽ നിന്ന് ഇറങ്ങുമ്പോഴും ഒക്കെ പലവിധ മാറ്റങ്ങൾ ഉണ്ടാവാം. ഇത്തരം മാറ്റങ്ങൾ നമ്മുടെ ജീവിതം തന്നെ അപ്പാടെ മാറ്റി മറിക്കാൻ കെൽപുള്ള രാജയോഗങ്ങളും ധനയോഗങ്ങളും ആയിരിക്കും കൊണ്ട് വരിക.

പൊതുവെ ഗ്രഹങ്ങളുടെ സഞ്ചാരം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തുന്ന ഒരു കാര്യമാണ്. ചില രാശിക്കാർക്ക് ഇത് വലിയ ഭാഗ്യം തന്നെ കൊണ്ടുവരുമ്പോൾ മറ്റ് ചില രാശിക്കാർക്ക് വിപരീത ഫലമാണ് നൽകുക. അതായത് ഇക്കാര്യത്തിൽ എപ്പോഴും ഒരുപോലെ ഉള്ള ഫലം പ്രതീക്ഷിക്കരുത്. ഇത്തവണ ഫെബ്രുവരി അവസാന ആഴ്‌ചയിലും അത്തമൊരു മാറ്റം വരുമ്പോൾ ബാധിക്കുക മൂന്ന് രാശിക്കാരെയാണ്.

കർക്കടകം രാശി: ഫെബ്രുവരി അവസാന വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ കാലയളവിൽ കർക്കിടകം രാശിക്കാരുടെ ജീവിതത്തിൽ സമാധാനം വന്നുചേരും. ബിസിനസിലും ജോലിയിലും ഇവർക്ക് വളർച്ചയുണ്ടാകും, നേട്ടങ്ങൾ ഇനിയും ഉയരും. ഇവർ ജീവിതത്തിലെ എല്ലാം പ്രതിസന്ധികളെയും ഒരുപോലെ തരണം ചെയ്യും. ഇവർക്ക് തങ്ങളുടെ ജീവിതത്തിൽ ഏറ്റവും ഇഷ്‌ടപ്പെട്ട കാര്യങ്ങൾ തന്നെ ചെയ്യാൻ സാധിക്കും.

ചിങ്ങം രാശി: ഈ രാശിക്കാർക്ക് പുതിയ ഊർജം വന്നുചേരാൻ സാധ്യത കൈവരുന്നുണ്ട്. ഇവർക്ക് പുതിയ ലക്ഷ്യങ്ങൾ തന്നെ ഉണ്ടാകും. ഏറ്റവും പ്രധാന കാര്യമെന്തെന്നാൽ ധനനേട്ടങ്ങളും സാമ്പത്തിക സ്ഥിരതയും ഇവർക്ക് വന്നുചേരും. അവിവാഹിതർക്ക് വിവാഹത്തെ കുറിച്ച് ചിന്തിക്കാം, അതിന്റെ സൂചനകൾ ഒരുപക്ഷേ ഈ സമയത്ത് തന്നെ വരാൻ സാധ്യതയുണ്ട്.

മീനം രാശി: ഈ രാശിക്കാർക്ക് ഫെബ്രുവരി അവസാന ആഴ്‌ച സമൂഹത്തിൽ വിലയുണ്ടാകും. കൂടുതൽ അംഗീകാരങ്ങൾ ലഭിക്കും. സ്വന്തം പ്രതിഭയും കഴിവുകളും തെളിയിക്കാൻ അവസരങ്ങൾ വന്നുചേരും. ഇവർക്ക് ജീവിതത്തിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടിയെടുക്കാനാകും. മാത്രമല്ല ലോട്ടറി എടുത്താൽ പോലും അടിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+