പ്രണയത്തില്‍ പ്രശ്‌നങ്ങളുണ്ടാവുമോ? കാമുകി വിട്ട് പോകുമോ? ചന്ദ്രഗ്രഹണത്തില്‍ ഇത് സംഭവിക്കാം
ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം മെയ് അഞ്ചിന് ദൃശ്യമാകാനിരിക്കുകയാണ്. ഇതിനോടകം പലരും ഈ വിസ്മയത്തെ കാണാനായി കാത്തിരിക്കുകയാണ്. എന്നാല്‍ ജ്യോതിഷ പ്രേമികള്‍ ചന്ദ്രഗ്രഹണം തങ്ങളുടെ നാളില്‍ പ്രശ്‌നങ്ങളുണ്ടാക്കുമോ എന്ന ആശങ്കയിലാണ്. പലവിധത്തില്‍ ഇത് നമ്മളെ ബാധിച്ചേക്കാം. ചിലപ്പോള്‍ ശുഭകരമായിട്ടാവും, അതുമല്ലെങ്കില്‍ ദോഷകരമായിട്ടാവും ഗ്രഹണം നമ്മളെ ബാധിക്കും.
പ്രണയബന്ധങ്ങളെ കൂടി മാറ്റി മറിക്കുന്ന ഒന്നാണ് ഈ ചന്ദ്രഗ്രഹണം. നിങ്ങള്‍ പ്രണയബന്ധത്തിലാണോ? എങ്കില്‍ ഗ്രഹണം ബാധിക്കുന്ന നാളുകാരാണോ നിങ്ങള്‍. അതെല്ലാം ഈ സമയത്ത് നിങ്ങള്‍ അറിഞ്ഞിരിക്കണം. കാരണം ബന്ധം ശക്തമാവുമോ എന്നത് അടക്കം നമ്മളെ ബാധിക്കുന്ന കാര്യമാണ്.

ഇടവം രാശിക്കാര്‍ക്ക് ശ്രദ്ധിക്കണം
ഇടവം രാശിക്കാര്‍ ഗ്രഹണ സമയത്ത് അവരുടെ തീവ്രമായ ബന്ധത്തിലെ ഒളിഞ്ഞിരിക്കുന്ന സ്വഭാവങ്ങള്‍ പുറത്തുകൊണ്ടുവരും. നാലാം പാദത്തില്‍ ചൊവ്വയുടെ സാന്നിധ്യം വരുന്നത് കൊണ്ടാണിത്. ഈ സമയത്ത് ചിലപ്പോള്‍ ടോക്‌സിക്കായ ഒരു കംഫര്‍ട്ട് സോണില്‍ നില്‍ക്കാന്‍ നിങ്ങള്‍ക്ക് തോന്നാം.
നിങ്ങളറിയാതെ തന്നെ നിങ്ങള്‍ക്ക് വിലപ്പെട്ട കാര്യങ്ങളില്‍ വിട്ടുവീഴ്ച്ചചെയ്യേണ്ടി വരും. അതുകൊണ്ട് നിങ്ങള്‍ ഈ ഘട്ടത്തില്‍ സ്വന്തം കാര്യം സ്വയം നോക്കേണ്ട അവസ്ഥയിലായിരിക്കും. നിങ്ങള്‍ക്ക് നിങ്ങള്‍ മാത്രമേ ഉള്ളൂ എന്നതായിരിക്കും സാഹചര്യം.
ബന്ധങ്ങളില്‍ വ്യക്തത വരും
ചിങ്ങംരാശിക്കാര്‍ക്ക് തുടക്കത്തില്‍ ചില പ്രശ്‌നങ്ങള്‍ ബന്ധങ്ങളില്‍ സംഭവിക്കാം. എന്നാല്‍ പിന്നീട് എല്ലാം ഒരു ബാലന്‍സിംഗില്‍ എത്തും. നിങ്ങളുടെ ബന്ധത്തില്‍ ഒരു വ്യക്തത കൊണ്ടുവരാന്‍ സാധിക്കും.
നിങ്ങളുടെ ജീവിതത്തില്‍ ആരൊക്കെ വേണമെന്ന് തീരുമാനിച്ച് കൊണ്ടിരിക്കുകയാണെങ്കില്‍, ഗ്രഹണ സമയത്ത് അതിനൊരു വ്യക്തത കൈവരും. നിങ്ങള്‍ക്ക് ആവശ്യമില്ലാത്തവരുടെ സേവനം ജീവിതത്തില്‍ നിന്ന് ഒഴിവാക്കാനുള്ള ഉറച്ച തീരുമാനവും ഈ സമയം നിങ്ങളെടുക്കും.
ഇതാ റിയല്‍ ടേസ്റ്റിന്റെ തമ്പുരാന്‍, ഒഡീഷയില്‍ ഇല്ലാത്ത ടേസ്റ്റുകളില്ല, എല്ലാം സൂപ്പര്‍ ഡിഷുകള്‍
നെഗറ്റീവ് ചിന്തകള്‍ ഒഴിവായി കിട്ടും
മിഥുന രാശിക്കാര്‍ക്ക് ഈ ഗ്രഹണത്തിന്റെ ഊര്‍ജം ശരിക്ക് തിരിച്ചറിയാന്‍ സാധിക്കും. കാരണം വൃശ്ചികം നിങ്ങളുടെ ആറാം പാദത്തിലായിരിക്കും. ജീവിതത്തിലെ നെഗറ്റീവ് ചിന്തകള്‍ ഇതിലൂടെ മാറി കിട്ടും.
അതിലൂടെ ഏത് കാര്യത്തിനും തടസ്സം നില്‍ക്കുന്ന കാര്യങ്ങള്‍ മാറും. ഈ സമയം പുതിയ കാര്യങ്ങളില്‍ തീരുമാനമെടുക്കാം. അതിനൊപ്പം നിങ്ങളോട് തന്നെ മാന്യമായി ഇടപെടുക. കാര്യമായ മാറ്റങ്ങള്‍ വരുന്നതിനൊപ്പം പുതിയ കാര്യങ്ങള്‍ ചെയ്യാനും സാധിക്കും.
കര്‍ക്കടക്കാര്‍ പ്രണയാതുരമാകും
കര്‍ക്കടക രാശിക്കാര്‍ക്ക് ഗ്രഹണം നിങ്ങളുടെ അഞ്ചാം പാദത്തിലാണ് എത്തി നില്‍ക്കുക. സര്‍ഗാത്മകത, പ്രണയം, സ്വയം പ്രകടിപ്പിക്കല്‍, എന്നിവയ്ക്ക് കര്‍ക്കടക രാശി ഗുണം ചെയ്യും. നിങ്ങള്‍ക്ക് ഏറ്റവും ആഹ്ലാദമുണ്ടാകുന്ന സമയമായിരിക്കും ഇത്. ഈ രാശിക്കാര്‍ പ്രണയബന്ധത്തെ പുനപ്പരിശോധിക്കുന്ന സമയമായിരിക്കും ഇത്.
ആവശ്യമില്ലാത്ത ഏത് ബന്ധത്തെയും നിങ്ങള്‍ ഒഴിവാക്കും. കര്‍ക്കടക രാശിക്കാര്‍ ശ്രദ്ധിക്കേണ്ടത്, ഈ നടപടിക്രമങ്ങളില്‍ വിശ്വസിക്കുക എന്നതാണ്. അതിനെ എന്ത് വില കൊടുത്തും പിന്തുണച്ചാല്‍ ഗുണം കിട്ടും.
ചിങ്ങരാശിക്കാര്‍ക്കും ശുഭദിനം
ചിങ്ങരാശിക്കാര്‍ക്ക് ഗ്രഹണ സമയം വൃശ്ചികത്തില്‍ നാലാം പാദം ആരംഭിക്കുന്ന സമയമായിരിക്കും. വൈകാരിക ബന്ധത്തിനായിരിക്കും നിങ്ങള്‍ ഈ സമയം പ്രാധാന്യം നല്‍കുക. പ്രത്യേകിച്ച് കുടുംബ ബന്ധങ്ങള്‍ക്ക്.
നെഗറ്റീവായിട്ടുള്ള വികാരങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ ഉപേക്ഷിക്കുന്ന സമയമാണിത്. നിങ്ങളുടെ വിശ്വാസങ്ങളെ ഈ സമയത്ത് പൂര്‍ണമായും വിശ്വസിക്കുക. ആന്തരികമായ വഴികാട്ടലിനൊപ്പം നില്‍ക്കുക. നല്ല കാര്യങ്ങള്‍ തന്നെ സംഭവിക്കും.












Click it and Unblock the Notifications