ചന്ദ്രഗ്രഹണമാണ് വരുന്നത്, ഈ വര്‍ഷത്തെ ആദ്യത്തേത്; ഇക്കാര്യങ്ങള്‍ ഈ ദിനം ചെയ്യരുത്, ശുഭലക്ഷണമല്ല!!
ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം ഇതാ നമ്മുടെ വന്നു കൊണ്ടിരിക്കുകയാണ്. പലരും ആവേശത്തോടെ ഈ ദിനത്തെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ്. മെയ് അഞ്ചിനാണ് ചന്ദ്രഗ്രഹണം ദൃശ്യമാകും. നേരത്തെ സൂര്യഗ്രഹണവും ഇതുപോലെ കഴിഞ്ഞിരുന്നു. ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ സഞ്ചരിക്കുന്ന അപൂര്‍വം ഗ്രഹണങ്ങളിലൊന്നാണിത്. രാത്രി എട്ടേമുക്കാലിനാണ് ഈ ഗ്രഹം ആരംഭിക്കുക.
അര്‍ധരാത്രി ഒരു മണിവരെ ഗ്രഹണം തുടരും. അതേസമയം ശാസ്ത്രത്തെ സംബന്ധിച്ച് ഇതൊരു വിസ്മയമാണ്. എന്നാല്‍ എല്ലാവര്‍ക്കും അങ്ങനെയല്ല കാര്യങ്ങള്‍. ജ്യോതിഷത്തില്‍ ഈ ദിനം കുറച്ച് പ്രശ്‌നങ്ങള്‍ ഉള്ള ദിനമാണ്. ചില കാര്യങ്ങള്‍ ഈ ദിനത്തില്‍ ചെയ്യാന്‍ പാടില്ലാത്തതായി ഉണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ജ്യോതിഷിയുടെ ഉപദേശം
ജ്യോതിഷി വിനോദ് സോണി പോഡ്ഡാറാണ് ഇപ്പോള്‍ ചന്ദ്രഗ്രഹണ സമയത്ത് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പറഞ്ഞിരിക്കുന്നത്. തുളസിയില രാത്രിയില്‍ പറിക്കുന്നത് ഒഴിവാക്കുക. ചന്ദ്രഗ്രഹണ ദിനത്തില്‍ ഇക്കാര്യം ചെയ്യാതിരിക്കുക. ഇതിന് കാരണമുണ്ട്. തുളസി ചെടി വിഷ്ണു ഭഗവാനുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്.
അതുകൊണ്ട് രാത്രിയില്‍ പ്രത്യേകിച്ച് തുളസിയില പറക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് പൂര്‍ണ ചന്ദ്ര ദിനത്തില്‍ മാത്രമല്ല ചെയ്യേണ്ടത്. ബുദ്ധ് പൂര്‍ണിമ ദിനത്തില്‍ ചന്ദ്രഗ്രഹണവുമുണ്ടാവും. അതുകൊണ്ട് അബദ്ധത്തില്‍ പോലും തുളസിയില പറിക്കുന്നത് ഒഴിവാക്കുക.
തൈര് കഴിക്കുന്നത് ഒഴിവാക്കുക
ചന്ദ്രഗ്രഹണ ദിനത്തില്‍ ഒന്നും കഴിക്കരുതെന്നാണ് വിശ്വാസം. ജ്യോതിഷ പ്രകാരം ഈ വിശ്വാസം പിന്തുടരുന്നവരുണ്ട്. ചന്ദ്രഗ്രഹണവും, പൂര്‍ണ ചന്ദ്രനും ഒരേസമയം വരുന്നതിനാല്‍ തൈര് കഴിക്കുന്നത് ഒഴിവാക്കുക.
ഈ ദിനം തൈര് കഴിച്ചാല്‍ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് വിശ്വാസം. അതുകൊണ്ട് തൈര് കഴിക്കാതിരിക്കാന്‍ ശ്രമിക്കുക. തൈര് നന്നായി ഇഷ്ടമുള്ളവരാണെങ്കില്‍ അന്നേ ദിവസം മറ്റ് ഭക്ഷണങ്ങള്‍ കഴിച്ചുനോക്കുക.
കശ്മീര്‍, വാട്ട് എ ബ്യൂട്ടി, ഫുഡും അതുപോലെ ടേസ്റ്റിയാണ്, ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ
മാംസഭക്ഷണവും മദ്യവും വേണ്ട
നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം എല്ലാവര്‍ക്കും വലിയ ഇഷ്ടമായിരിക്കും. എന്നാല്‍ ചന്ദ്രഗ്രഹണ ദിനത്തില്‍ മീനും ഇറച്ചിയുമെല്ലാം കഴിക്കാതിരിക്കുക. അതുപോലെ മദ്യവും കഴിക്കാതിരിക്കുക. ഗുരു പൂര്‍ണിമ ദിനത്തില്‍ ഈ രണ്ട് കാര്യങ്ങളും കഴിക്കുന്നത് ദോഷം ചെയ്യും. അബദ്ധത്തില്‍ പോലും കഴിക്കുന്നത് നല്ലതല്ല.
കാരണം ചന്ദ്രഗ്രഹണം ദിവസം മദ്യമോ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണമോ കഴിക്കുന്നത് ദൗര്‍ഭാഗ്യത്തിന് വഴിവെക്കും. ഭാഗ്യമുള്ള വ്യക്തിയാണെങ്കില്‍ അയാളുടെ സൗഭാഗ്യങ്ങളെല്ലാം ഇവ കഴിച്ചാല്‍ ഇല്ലാതാവും. അതെല്ലാം ഇത്തരം കാര്യങ്ങള്‍ ദൗര്‍ഭാഗ്യത്തിന് വഴിവെക്കുന്നത് കൊണ്ടാണ്.
മുതിര്‍ന്നവരുമായി പ്രശ്‌നങ്ങള്‍ ഒഴിവാക്കുക
നിങ്ങളുടെ സ്വന്തം അമ്മയെയോ വീട്ടിലെ മുതിര്‍ന്നവരെയോ ഏത് ദിവസം വിഷമിപ്പിച്ചാലും അവരെ വിമര്‍ശിച്ചാലും ചന്ദ്ര ദോഷം നിങ്ങള്‍ക്കുണ്ടാവാം. മുതിര്‍ന്നവരോടുള്ള ഈ വഴക്കുണ്ടാക്കല്‍ അവസാനിപ്പിക്കണം. ഗ്രഹണ ദിനത്തിലോ പൂര്‍ണ ചന്ദ്ര ദിനത്തിലോ ഇത്തരം കാര്യങ്ങള്‍ ചെയ്യാതിരിക്കാന്‍ ശ്രമിക്കണം.
നിങ്ങളുടെ സന്തോഷത്തിലും വിജയത്തിലും ഇത് വലിയ പ്രശ്‌നങ്ങളുണ്ടാക്കും. ചന്ദ്രനെ ആരാധിക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. അതിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. ചന്ദ്രന്റെ ശക്തിയിലൂടെ സമ്പത്ത്, സന്തോഷം, എന്നിവ നിങ്ങള്‍ക്ക് തിരിച്ച് ലഭിക്കുാന്‍ അവയെ ആരാധിക്കുന്നതിലൂടെ സാധിക്കും എന്നാണ് വിശ്വാസം.












Click it and Unblock the Notifications