Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും; പണം ഒഴുകി വരും, ദാമ്പത്യത്തിൽ സന്തോഷം! വിദേശ യാത്ര

ജ്യോതിഷത്തിൽ ഒരുപാട് രാജയോഗങ്ങളുണ്ട്. അതിൽ ഭൂരിഭാഗവും പല രാശിക്കാർക്കും നല്ല ഗുണങ്ങൾ നൽകുന്നതാണ്. എന്തെന്നാൽ ഓരോ രാശിമാറ്റവും നമ്മുടെ ജീവിതത്തെ പല തരത്തിൽ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നതാണ് പ്രധാന കാര്യം. സാധാരണയായി പല കാലഗണനകൾക്കും അനുസൃതമായി ഗ്രഹങ്ങളുടെ രാശിമാറ്റത്തിനും അല്ലെങ്കിൽ അവയുടെ സംയോഗത്തിനും വിധേയമായാണ് ഇത്തരം യോഗങ്ങൾ തേടി വരിക.

ഹിന്ദുക്കൾക്ക് ഇടയിൽ ജ്യോതിഷം ഏറെ പ്രാധാന്യമുള്ള ഒന്നാണ്. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.

mahagrahasamyogam2026

ഇത് അനുസരിച്ച് 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

ഇവ കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.

ഇത്രയുമൊക്കെ പറഞ്ഞത് എന്തിനാണ് എന്നാവും നിങ്ങൾ ആലോചിക്കുന്നത്. അതായത് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ തോതിൽ ചലനങ്ങൾ ഉണ്ടാക്കുന്ന ഒരു കാര്യമാണ് എന്നാണ് ഉദ്ദേശിച്ചത്. അതായത് നിങ്ങളുടെ രാശിയെ ഗ്രഹങ്ങൾ പല തരത്തിൽ ഇവ സ്വാധീനിക്കുന്നു എന്ന്. ചിലപ്പോൾ നിങ്ങളുടെ രാശിയിലേക്ക് ഏതെങ്കിലും ഗ്രഹങ്ങൾ മാറിയാൽ, അല്ലാതെ എന്തെങ്കിലും തരത്തിൽ കൂടിച്ചേരൽ നടത്തിയാൽ ഒക്കെയും ഇത് വലിയ മാറ്റങ്ങൾക്ക് ആയിരിക്കും വഴിയൊരുക്കുക.

അത്തരത്തിൽ വലിയൊരു മാറ്റമാണ് പുതുവർഷത്തിൽ നിങ്ങളെ തേടി എത്തുക. സവിശേഷമായ ഒരു യോഗമാണ് വരാനിരിക്കുന്നത്. മഹാ ഗ്രഹ സംയോഗമാണ് വരുന്നത്. 2026 ഏപ്രിൽ 14 അഥവാ വിഷു നാളിൽ സൂര്യൻ മേടം രാശിയിലേക്കെത്തും. ഏപ്രിൽ 30ന് ബുധനും മെയ് 11ന് ചൊവ്വയും മേടം രാശിയിൽ എത്തും. ഇതോടെയാണ് മഹാഗ്രഹ സംയോഗം രൂപപ്പെടുക. ഇത് മൂന്ന് രാശികളിൽ പെട്ട ആളുകൾക്കു നേട്ടങ്ങൾ നൽകും.

കന്നി രാശി: മഹാഗ്രഹ സംയോഗത്തിലൂടെ ഇവർക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ജീവിതത്തിൽ പല അപ്രതീക്ഷിത മാറ്റങ്ങളും വന്നുചേരാൻ സാധ്യത. ബിസിനസിൽ അനുകൂല മാറ്റങ്ങൾ ഉറപ്പാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നെത്തും. വലിയ സാമ്പത്തിക നേട്ടങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാണ്. കടം വാങ്ങിയ പണം ഉൾപ്പെടെ തിരിച്ചു കൊടുക്കാൻ സാധിക്കും.

വൃശ്ചികം രാശി: സവിശേഷമായ മഹാഗ്രഹ സംയോഗം ഇക്കൂട്ടർക്ക് നേട്ടങ്ങൾ നൽകും. പല സ്രോതസുകളിൽ നിന്ന് കൂടുതലായി പണം ലഭിക്കും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കും. അപ്രതീക്ഷിത നേട്ടങ്ങൾ ഇവരുടെ ജീവിതത്തിൽ തെളിയും. ജീവിതത്തിൽ സമ്പത്തും സമാധാനവും ഉണ്ടാവും.

ഇടവം രാശി: ഇനി ഇവർക്ക് സുവർണകാലഘട്ടമാണ്. കുടുംബത്തിൽ സമാധാനവും സന്തോഷവും ഐശ്വര്യവും നിറയും. വിദ്യാർഥികൾ പഠനത്തിൽ മികവ് പുലർത്തുകയും മുന്നേറുകയും ചെയ്യും. ദീർഘകാലമായി അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാകും. പ്രതിസന്ധികളെ തരണം ചെയ്‌തു മുന്നേറും. ദാമ്പത്യ ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. വിദേശത്തേക്ക് പോവാൻ യോഗമുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+