അവിവാഹിതർ വിവാഹത്തിന് ഒരുങ്ങിക്കോളൂ, പണത്തെ കുറിച്ച് ടെൻഷൻ വേണ്ട; മഹാശിവരാത്രി ഈ രാശിക്കാർക്ക് നേട്ടം
ശിവഭഗവാനെ രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ഭജിച്ച് ഭക്തർ നിർവൃതികൊള്ളുന്ന വിശേഷ ദിവസമാണ് ശിവരാത്രി. കുംഭമാസത്തിലെ കൃഷ്‌ണപക്ഷ ചതുർദ്ദശി നാളിലാണ് മഹാശിവരാത്രി കൊണ്ടാടുന്നത്. വ്രതശുദ്ധിയോടെ ഭക്തർ ഈ ദിനം ക്ഷേത്രങ്ങളിൽ രാത്രി മുഴുവൻ ഉറക്കമിളച്ച് ശിവഭജനം നടത്തുകയാണ് പതിവ്. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ, ഹോമം, അഭിഷേകം, എഴുന്നള്ളത്ത് എന്നിവ ഉണ്ടാവാറുണ്ട്.
പാലാഴി മഥനം ചെയ്‌തപ്പോൾ രൂപംകൊണ്ട കാളകൂടവിഷം ലോകരക്ഷാർത്ഥം പരമേശ്വരൻ പാനം ചെയ്‌തു. വിഷം അകത്ത് ചെല്ലാതിരിക്കാൻ പാർവതീദേവി മഹാദേവന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിച്ചു. പുറത്തു വരാതിരിക്കാൻ വിഷ്‌ണു ഭഗവാൻ വായ പൊത്തിപ്പിടിച്ചു. മഹേശ്വരന് ആപത്തൊന്നും വരാതിരിക്കാൻ പാർവതീദേവിയും ദേവകളും ഉറക്കമിളച്ച് പ്രാർത്ഥിച്ച ആ ദിവസമാണ് ശിവരാത്രിയെന്നാണ് പരക്കെയുള്ള വിശ്വാസം.

ശിവരാത്രി വ്രതം എടുത്ത് ശിവാരാധന നടത്തുന്നത് ഐശ്വര്യകരവും ദുരിതനാശകരവുമാണ് എന്നാണ് കരുതപ്പെടുന്നത്. ശിവരാത്രി ദിവസം മരിച്ചവർക്ക് വേണ്ടി പിതൃബലി അർപ്പിക്കുന്നത് ഏറ്റവും പുണ്യകരമാണ് എന്നും വിശ്വാസങ്ങളിലുണ്ട്. പലപ്പോഴും നാടെങ്ങും ഈ ദിനം ഉറങ്ങാതെ ആഘോഷ പരിപാടികളുമായി കൊണ്ടാടാറാണ് പതിവ്. എന്നാൽ ശിവരാത്രി ജോതിഷപരമായി ചില മാറ്റങ്ങൾ കൂടി കൊണ്ട് വരാറുണ്ട്.
ഇത്തവണത്തെ മഹാശിവരാത്രി ദിനം ഒരു ശുഭയോഗം രൂപപ്പെടുന്നുണ്ട്. പരിധയോഗമാണ് ഈ ദിനത്തിൽ രൂപപ്പെടുന്നത്. വളരെ വിശേഷപ്പെട്ട യോഗമാണിത് എന്നത് പലർക്കും അറിയില്ല. അന്നേ ദിവസം ശിവഭഗവാനെ ആരാധിക്കുന്നത് വലിയ ഭാഗ്യങ്ങൾ ലഭിക്കാൻ കാരണമാകുംആയിരിക്കും ജീവിതത്തിലേക്ക് കൊണ്ടുവരിക. ശുഭകരമായ നിരവധി മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വന്നുചേരും. ഏതൊക്കെ രാശികൾക്ക് നേട്ടമുണ്ടാകും എന്ന് നോക്കാം.
മേടം രാശി: ഇത്തവണത്തെ ശിവരാത്രി ദിനത്തിൽ മേടം രാശിക്കാർക്ക് നിരവധി ശുഭകരമായ ഫലങ്ങൾ ലഭിക്കുകയും അവരുടെ ജീവിതം മാറി മറിയുകയും ചെയ്യും. ഇവർക്ക് ജീവിതത്തിൽ ഐശ്വര്യവും സന്തോഷവും വന്നുചേരും. ഈ രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. ബിസിനസിൽ നല്ല ലഭമുണ്ടാകും. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഇവരുടെ സാമ്പത്തിക സ്ഥിതി നന്നായി മെച്ചപ്പെടും.
മിഥുനം രാശി: മഹാശിവരാത്രി ദിനത്തിൽ രൂപപ്പെടുന്ന പരിധയോഗം ഇവർക്ക് ഐശ്വര്യവും സന്തോഷവും കൊണ്ടുതരും. ഇവരുടെ കുടുംബ ജീവിതത്തിലും സന്തോഷിക്കാനുള്ള കാര്യങ്ങൾ ഉണ്ടാവും. മിഥുനം രാശിക്കാരുടെ കരിയറിൽ പുരോഗതി വന്നുചേരും. ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഏൽപ്പിച്ച ജോലികൾ കൃത്യ സമയത്ത് പൂർത്തിയാക്കാൻ കഴിയും. ആഗ്രഹിച്ചത് പോലെ തന്നെ ജീവിതം മുന്നോട്ട് നീങ്ങാനും നല്ല ജോലി നേടാനും അവസരം തെളിയും.
ചിങ്ങം രാശി: മഹാശിവരാത്രി കാലയളവിൽ കാര്യമായ സാമ്പത്തിക നേട്ടമുണ്ടാകും ഇവർക്ക്. കടങ്ങളെല്ലാം വീട്ടി സാമ്പത്തിക സ്ഥിരത നേടാനുള്ള യോഗമാണ് വരുന്നത്. മാത്രമല്ല പുതിയ വാഹനം വാങ്ങാൻ അവസരമുണ്ടാവും. അവിവാഹിതരുടെ വിവാഹ കാര്യത്തിൽ ഈ കാലയളവിൽ തീരുമാനമുണ്ടാകും. ഇവരുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. വിദ്യാർത്ഥികൾക്ക് മുന്നോട്ടുള്ള പാത കൂടുതൽ ലളിതമാവും.












Click it and Unblock the Notifications