Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതെന്ത് ഭാഗ്യം..!! എന്ത് ചെയ്താലും കൈ നിറയെ പണം, ഇനി രാജാവിനെപ്പോലെ ജീവിക്കാം; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്ത് രാശി മാറും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇത് എല്ലാ രാശിക്കാരുടേയും ജീവിതത്തില്‍ സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം അനുകൂല ഫലമാണ് സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് ദോഷവും സമ്മാനിക്കും.

എല്ലാ ഗ്രഹങ്ങളിലും ഏറ്റവും ശുഭകരമായി കണക്കാക്കപ്പെടുന്ന ഒരു ഗ്രഹമാണ് വ്യാഴം എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ഒരു രാശിയില്‍ നിന്ന് ഒരു വര്‍ഷത്തിലേറെ സമയമെടുത്താണ് വ്യാഴം മറ്റൊരു രാശിയിലേക്ക് സഞ്ചരിക്കുക. എല്ലാ ഗ്രഹങ്ങളും രാശി മാറ്റത്തോടൊപ്പം തന്നെ ഉദയവും അസ്തമയവും നടത്താറുണ്ട്. ഇതും വ്യക്തികള്‍ക്ക് അവരുടെ ജീവിതത്തില്‍ ശുഭഫലം സമ്മാനിക്കും.

AS

ഇത്തരത്തില്‍ കഴിഞ്ഞ ഏപ്രില്‍ 27 മുതല്‍ മേടം രാശിയില്‍ വ്യാഴം ഉദിച്ചിരിക്കുകയാണ്. ഇത് മൂലം മഹാധനരാജയോഗം രൂപപ്പെട്ടിരിക്കുകയാണ് എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ജ്യോതിഷത്തിലെ തന്നെ അപൂര്‍വമായ രാജയോഗമാണ് ഇത്. മഹാ സമമ്പത്തും ഭാഗ്യവും ആണ് ഊ രാജയോഗം വഴി ചില രാശിക്കാര്‍ക്ക് ലഭിക്കുക. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ ഭാഗ്യനേട്ടം ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം.

മേടം

മേടം രാശിയിലെ വ്യാഴത്തിന്റെ ഉദയം മൂലം രൂപപ്പെടുന്ന മഹാധനരാജയോഗം മേടം രാശിക്കാര്‍ക്ക് അനുകൂല ഫലം സമ്മാനിക്കും. ജീവിതത്തില്‍ വലിയ ഭാഗ്യം ഈ രാശിക്കാരെ തേടിയെത്തും. മേടം രാശിക്കാരുടെ ലഗ്നം ഭാവത്തിലാണ് വ്യാഴത്തിന്റെ ഉദയം സംഭവിക്കാന്‍ പോകുന്നത്. അതിനാല്‍ തന്നെ മേടം രാശിക്കാരുടെ ആഗ്രഹങ്ങള്‍ എല്ലാം സഫലമാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു.

ആസ്തിയില്‍ ഇക്കാലയളവില്‍ വലിയ വര്‍ധന സംജാതമാകും. സാമ്പത്തികമായി അനുഭവപ്പെട്ടിരുന്ന പ്രയാസങ്ങളില്‍ നിന്നെല്ലാം മോചനം ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. കാര്‍ഷിക - വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ലാഭത്തിനുള്ള സാധ്യത കാണുന്നു. ജീവിത നിലവാരം ഉയരും.

കര്‍ക്കടകം

മേടം രാശിയിലെ വ്യാഴത്തിന്റെ ഉദയം മൂലം രൂപപ്പെടുന്ന മഹാധനരാജയോഗം കര്‍ക്കടക രാശിക്കാരുടെ ജീവിതത്തില്‍ അനുകൂലമായ സ്വാധീനം ചെലുത്തും. മേടം രാശിക്കാരുടെ ഒമ്പതാം ഭാവത്തിലാണ് വ്യാഴത്തിന്റെ ഉദയം സംഭവിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ എന്ത് ചെയ്താലും ഭാഗ്യത്തിന്റെ അകമ്പടി ഉണ്ടാകും. ഏറ്റെടുത്ത ജോലികള്‍ ആത്മവിശ്വാസത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായി ധനം ലഭിക്കും. ഏറെ നാളായി കടം കൊടുത്ത പണം തിരികെ ലഭിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ മെച്ചപ്പെട്ടതാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പരീക്ഷകളില്‍ വിജയം കൈവരിക്കാന്‍ സാധിക്കും. ബിസിനസ് വിപുലപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.

ധനു

മേടം രാശിയിലെ വ്യാഴത്തിന്റെ ഉദയം മൂലം രൂപപ്പെടുന്ന മഹാധനരാജയോഗം ധനു രാശിക്കാര്‍ക്കും ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ഈ രാശിക്കാരുടെ അഞ്ചാം ഭാവത്തിലാണ് വ്യാഴം സംക്രമിച്ചിരിക്കുന്നത്. അതിനാല്‍ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിലനില്‍ക്കും. ജോലി സ്ഥലത്തെ അന്തരീക്ഷം കൂടുതല്‍ സൗഹാര്‍ദ്ദപരമായിരിക്കും. ഈ കാലയളവില്‍ പ്രണയ ജീവിതം മികച്ചതായിരിക്കും.

Relationship Tips: വിവാഹമോചനം തെറ്റാണോ..? ബന്ധം വേര്‍പ്പെടുത്തുന്നതിന്റെ പ്രധാന കാരണങ്ങള്‍ ഇവയാണ്

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പോകേണ്ടി വന്നേക്കാം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച സമയമാണ്. ബിസിനസ് വലിയ വളര്‍ച്ച കൈവരിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വലിയ നേട്ടം കൊയ്യാന്‍ സാധിക്കും. ഇത് വഴി നിങ്ങള്‍ക്ക് സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+