സൂര്യൻ വരുന്നു മഹാധനി യോഗവുമായി; ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, കരിയറിൽ മുന്നേറ്റം!
വേദ ജ്യോതിഷത്തിൽ ഒരുപാട് രാജയോഗങ്ങളെ കുറിച്ച് പറയുന്നുണ്ട്. അതിൽ ഭൂരിഭാഗവും പല രാശിക്കാർക്കും നല്ല ഗുണങ്ങൾ നൽകുന്നവ തന്നെയാണ്. എന്തെന്നാൽ ഓരോ രാശിമാറ്റവും നമ്മുടെ ജീവിതത്തെ പല തരത്തിൽ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നതാണ് പ്രധാന കാര്യം. സാധാരണയായി പല കാലഗണനകൾക്കും അനുസൃതമായി ഗ്രഹങ്ങളുടെ രാശിമാറ്റത്തിനും അല്ലെങ്കിൽ അവയുടെ സംയോഗത്തിനും വിധേയമായാണ് ഇത്തരം യോഗങ്ങൾ തേടി വരിക.
അങ്ങനെ രാജയോഗങ്ങൾ ഉണ്ടാവുമ്പോൾ ആ വ്യക്തിയുടെ സാമ്പത്തിക സ്ഥിതി ശക്തമായി തുടരുകയും ജീവിതത്തിൽ എല്ലാ സന്തോഷവും ലഭിക്കുകയും ചെയ്യുമെന്നാണ് പൊതുവെ പറയപ്പെടുന്നത്. അത്തരത്തിലുള്ള രാജയോഗങ്ങൾ സർവസാധാരണമാണ്. ഇത്തരം രാജയോഗങ്ങൾ വളരെ വേറിട്ട് നിൽക്കുന്ന ഒന്നല്ലെങ്കിൽ പോലും അത് ബാധിക്കുന്ന രാശിക്കാർക്ക് എല്ലാവിധ സൗഭാഗ്യങ്ങളും നൽകാനും ലഭിക്കാനും ഇടയാക്കുന്ന ഒന്ന് തന്നെയാണ്.

ഹിന്ദുമതത്തിൽ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കൽപ്പിച്ചു നൽകിയിരിക്കുന്നത്. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.
ജ്യോതിഷപ്രകാരം 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.
പറഞ്ഞുവന്നത് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ തോതിൽ ചലനങ്ങൾ ഉണ്ടാക്കുന്ന ഒരു കാര്യമാണ് എന്നതാണ്. അതായത് നിങ്ങളുടെ രാശിയെ ഗ്രഹങ്ങൾ പല തരത്തിൽ സ്വാധീനിക്കുന്നു എന്ന്. ചിലപ്പോൾ നിങ്ങളുടെ രാശിയിലേക്ക് ഏതെങ്കിലും ഗ്രഹങ്ങൾ മാറിയാൽ, അല്ലാതെ എന്തെങ്കിലും തരത്തിൽ കൂടിച്ചേരൽ നടത്തിയാൽ ഒക്കെയും ഇത് സ്വാധീനിക്കും. അത്തരത്തിൽ പലവിധ മാറ്റങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്.
അത്തരത്തിൽ സൂര്യനാണ് വലിയൊരു മുന്നേറ്റം നമ്മുടെ ജീവിതത്തിൽ വരുത്താൻ ഇരിക്കുന്നത്. എല്ലാ മാസവും രാശിമാറ്റുന്ന ഗ്രഹമാണ് സൂര്യൻ. അത്തരത്തിൽ നവംബർ 17ന് സൂര്യൻ വൃശ്ചികത്തിൽ പ്രവേശിച്ചു. 12 മാസങ്ങൾക്ക് ശേഷം ഈ രാശിയിൽ പ്രവേശിക്കുന്ന സൂര്യൻ ചില പ്രത്യേക രാജയോഗം സൃഷ്‌ടിക്കും. ചൊവ്വയും ബുധനും ഇതിനകം വൃശ്ചികത്തിൽ ഉള്ളതിനാൽ,മഹാധനിയോഗം സൃഷ്‌ടിക്കും, എന്തൊക്കെ ഗുണങ്ങൾ ഏതൊക്കെ രാശികൾക്ക് കിട്ടുമെന്ന് അറിയാം.
തുലാം രാശി: സൂര്യന്റെ മഹാധനി യോഗം ഇവർക്ക് വളരെ ഗുണകരമായി ഭവിക്കും. സർക്കാരിൽ നിന്ന് ഗണ്യമായ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. സർക്കാർ ഇടപെടലിലൂടെയോ ടെൻഡറുകളിലൂടെയോ നല്ല നേട്ടം ഉറപ്പ്. വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന പണം തിരിച്ചുപിടിക്കാൻ കഴിയും. ജോലിയിൽ നല്ല ആനുകൂല്യവും കരിയറിൽ മുന്നേറ്റവും സാധ്യമാണ്.
ഇടവം രാശി: ഗ്രഹങ്ങളുടെ രാജാവായ സൂര്യന്റെ മഹാധനി രാജയോഗം ഇവർക്ക് വളരെ ഭാഗ്യമായി ഭവിക്കും. സൂര്യൻ ഈ രാശിയിലെ ഏഴാം ഭാവത്തിലാണ് പ്രവേശിക്കുക. ഇത് ദ്രുതഗതിയിലുള്ള കരിയർ പുരോഗതിയിലേക്ക് നയിക്കാൻ സാധ്യത ഉണ്ട്. വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കാൻ സാധിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നുനിറയും. സമ്പത്ത് വേഗത്തിൽ കൂടും.
ചിങ്ങം രാശി: ഈ രാശിയുടെ അധിപനായ സൂര്യൻ നാലാമത്തെ ഭാവത്തിൽ പ്രവേശിക്കും. ഇവർക്ക് കാര്യമായ ബിസിനസ് നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. നിങ്ങൾ ഒരു പുതിയ ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ കാലയളവിൽ അങ്ങനെ ചെയ്യുന്നത് വളരെ അധികം ഗുണം ചെയ്യും. ഭാവിയിൽ നിങ്ങൾക്ക് കാര്യമായ നേട്ടങ്ങൾ ലഭിക്കാനും ഇത് ഇടയാക്കും.












Click it and Unblock the Notifications