വരുന്നത് മഹാഗ്രഹ സംയോഗം; തരുന്നത് ചില്ലറ നേട്ടങ്ങളല്ല, ഈ രാശിക്കാർക്ക് സ്വത്തും പണവും നല്ല ജോലിയും!
ജ്യോതിഷത്തിന് വലിയ പ്രാധാന്യമുണ്ട് ഹിന്ദു മതത്തിൽ. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.
ജ്യോതിഷമനുസരിച്ച് 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

ഇവ കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.
ഇപ്പോഴിതാ ജ്യോതിഷം അനുസരിച്ചുള്ള വലിയൊരു മാറ്റമാണ് വരാനിരിക്കുന്നത്. ഈ മാസം അവസാനം ഗ്രഹങ്ങളുടെ കൂടിച്ചേരൽ മൂലമാണ് ഈ സവിശേഷമായ യോഗം ഉണ്ടാവുന്നത്. ഇതൊരു സാധാരണ യോഗമല്ല, മറിച്ച് നിരവധി നേട്ടങ്ങൾ നൽകുന്ന വളരെയധികം പ്രത്യേകത നിറഞ്ഞ യോഗങ്ങളിൽ ഒന്നാണ്. സാമ്പത്തികമായും സാമൂഹികമായും ഒരുപോലെ നേട്ടങ്ങൾ നൽകുന്ന ഒന്നാണ് ഈ യോഗമെന്ന് നിങ്ങൾ നിർബന്ധമായും അറിയണം.
ഇപ്പോൾ സൂര്യനും ചൊവ്വയും സ്ഥിതി ചെയ്യുന്നത് മകരം രാശിയിലാണ്. എന്നാല്‍ ജനുവരി അവസാനത്തോടെ ശുക്രന്‍, ബുധന്‍, സൂര്യന്‍, ചൊവ്വ എന്നീ ഗ്രഹങ്ങള്‍ ഒരേസമയം തിരുവോണം നക്ഷത്രത്തിലേക്ക് സംഗമിക്കുകയാണ്. ശുക്രനും ബുധനും നിലവില്‍ അവിടെയുണ്ട്. ജനുവരി 24-നാണ് സൂര്യന്‍ തിരുവോണത്തിലേക്ക് എത്തിയത്. എന്നാല്‍ ജനുവരി 28-ന് ചൊവ്വയും തിരുവോണം നക്ഷത്രത്തിലേക്ക് എത്തും. ചില രാശിക്കാർക്ക് ഇത് കാര്യമായ നേട്ടം നൽകും.
ഇടവം രാശി: നാല് ഗ്രഹങ്ങളുടെ സംക്രമണം ഇവർക്ക് വലിയ നേട്ടങ്ങള്‍ തരും. ഇവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം ഉണ്ടാവും. ജീവിത പങ്കാളിയുടെ ആരോഗ്യം മികച്ചതാവും. കുടുംബത്തിലുണ്ടാവുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാം തന്നെ നീങ്ങും. സാമ്പത്തിക സാഹചര്യങ്ങള്‍ ഇവർക്ക് അനുകൂലമായി മാറുമെന്നത് ഉറപ്പാണ്. സമ്പത്തിൽ കാര്യമായ വർധനവ് തന്നെയുണ്ടാവും.
കര്‍ക്കടകം രാശി: തിരുവോണം നക്ഷത്രത്തിലെ നാല് ഗ്രഹങ്ങളുടെ സംയോഗം നേട്ടങ്ങളുടെ പെരുമഴ കൊണ്ട് വരും. മുടങ്ങിക്കിടന്ന ജോലികള്‍ എല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിനും കഴിയും. നിങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാൻ സാധിക്കും. അക്കൗണ്ടിംഗ്, ഫിനാന്‍സ്, ബാങ്കിംഗ് തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റമോ ശമ്പള വർധനയോ ഉണ്ടാവാൻ സാധ്യത ഏറെയാണ്.
തുലാം രാശി: ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.. ഈ സമയം ജോലികള്‍ എല്ലാം തന്നെ കൃത്യമായി പൂര്‍ത്തീകരിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാക്കുന്നതിനും സന്തോഷവും സമാധാനവും കൊണ്ട് വരും. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാൻ കഴിയും. സ്വത്തും പണവും ഇവരെ തേടി എത്തും.












Click it and Unblock the Notifications