ഈ രാശിക്കാർക്ക് വിദേശത്ത് ജോലി കിട്ടാൻ സാധ്യത; വരുമാനം ഇരട്ടിയാവും, പ്രണയത്തിൽ നല്ല നിമിഷം..!
വേദ ജ്യോതിഷത്തിൽ ഒരുപാട് രാജയോഗങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അതിൽ ഭൂരിഭാഗവും പല രാശിക്കാർക്കും നല്ല ഗുണങ്ങൾ നൽകുന്നവയാണ്. എന്തെന്നാൽ ഓരോ രാശിമാറ്റവും നമ്മുടെ ജീവിതത്തെ പല തരത്തിൽ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നതാണ് ഏറ്റവും പ്രധാന കാര്യം. സാധാരണയായി പല കാലഗണനകൾക്കും അനുസൃതമായി ഗ്രഹങ്ങളുടെ രാശിമാറ്റത്തിനും അല്ലെങ്കിൽ അവയുടെ സംയോഗത്തിനും വിധേയമായാണ് ഇത്തരം യോഗങ്ങൾ നിങ്ങളെ തേടി വരിക.
അങ്ങനെ രാജയോഗങ്ങൾ ഉണ്ടാവുമ്പോൾ ആ വ്യക്തിയുടെ സാമ്പത്തിക സ്ഥിതി ശക്തമായി തുടരുകയും ജീവിതത്തിൽ എല്ലാ സന്തോഷവും ലഭിക്കുകയും ചെയ്യുമെന്നാണ് പൊതുവെ പറയപ്പെടാറുള്ളത്. അത്തരത്തിലൊരു സവിശേഷ യോഗമാണ് ലക്ഷ്‌മി നാരായണ രാജയോഗം. ഈ രാജയോഗം വളരെ വേറിട്ട് നിൽക്കുന്ന ഒന്നല്ലെങ്കിൽ പോലും അത് ബാധിക്കുന്ന രാശിക്കാർക്ക് എല്ലാവിധ സൗഭാഗ്യങ്ങളും നൽകാനും ലഭിക്കാനും ഇടയാക്കുന്ന ഒന്ന് തന്നെയാണ്.

ഗ്രഹങ്ങളുടെ രാശിമാറ്റം അത്ര പുതുമയുള്ള കാര്യമൊന്നും അല്ല. അത് അടിക്കടി സംഭവിക്കുന്നൊരു സംഗതി മാത്രമാണ്. എങ്കിലും ഇത്തരം രാശിമാറ്റങ്ങൾ മൂലം ഉണ്ടാവുന്ന കാര്യങ്ങൾ അത്ര ചെറുതല്ലെന്ന് നമ്മൾ ഓർക്കണം. എന്തെന്നാൽ അത്രയധികം പുതുകാര്യങ്ങൾക്ക് അവസരം ഉണ്ടാവുകയും പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ തേടി വരികയും ഒക്കെ ചെയ്യുന്നത് ഈ ഗ്രഹ സംയോഗം പോലെയുള്ളവ മൂലമാണ്. അല്ലെങ്കിൽ ഇത്തരം ഗ്രഹങ്ങളുടെ സംക്രമണം മൂലമാണെന്നും പറയാം.
പ്രധാനമായും ഇക്കാര്യത്തിൽ നവഗ്രഹങ്ങൾ എല്ലാം തന്നെ ഒറ്റക്കെട്ടാണെന്ന് നോക്കിയാൽ നിങ്ങൾക്ക് തന്നെ മനസിലാക്കാൻ സാധിക്കും. സാധാരണക്കാരായ നമ്മൾ ഇവയുടെ മാറ്റത്തിനായി കാത്തിരിക്കുന്നത് വേറൊന്നും കൊണ്ടല്ല താനും. അത് നമ്മളിൽ ഉണ്ടാക്കുന്ന പ്രധാന ഗുണഫലങ്ങൾ ഓർത്തിട്ട് തന്നെയാണ്. അങ്ങനെ ഗജകേസരി യോഗവും വിവിധ ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരിക സ്വാഭാവികമായ കാര്യമാണ്.
വേദ ജ്യോതിഷം പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിന്റെ രാശി മാറ്റുന്ന പതിവുണ്ട്. അതിന്റെ ഫലം 12 രാശികളിലും കാണാൻ കഴിയുകയും ചെയ്യും. പുതുവർഷത്തിൽ ചില രാജയോഗങ്ങൾക്ക് സാധ്യത തെളിയുന്നുണ്ട്. അതും അപൂർവ രാജയോഗമാണ് വരുന്നത്. ജനുവരി 16ന് ചൊവ്വ മകര രാശിയിൽ പ്രവേശിക്കും. കൂടാതെ ജനുവരി 18ന് ചന്ദ്രനും ഈ രാശിയിൽ പ്രവേശിക്കും. ഏതൊക്കെ രാശികൾക്ക് നേട്ടമാകും എന്ന് നോക്കാം.
മേടം: വരാനിരിക്കുന്ന മഹാലക്ഷ്‌മി യോഗം ഇവർക്ക് അനുകൂലമായിരിക്കും. ഇവരുടെ സംക്രമ ജാതകത്തിലെ കർമ്മഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. ഇവർക്ക് ജോലിയിലും ബിസിനസിലും നിങ്ങൾക്ക് കാര്യമായ പുരോഗതി അനുഭവപ്പെടാം. തൊഴിലില്ലാത്ത വ്യക്തികൾക്ക് തൊഴിൽ കണ്ടെത്താൻ സാധിക്കും. നിക്ഷേപങ്ങൾക്കും സമയം അനുകൂലമാണ്. ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാവും.
വൃശ്ചികം രാശി: ഈ രാജയോഗം ഗുണകരമായിരിക്കും. നിങ്ങളുടെ സംക്രമണ ജാതകത്തിലെ ഒമ്പതാം ഭാവത്തിൽ ഈ രാജയോഗം രൂപപ്പെടുമെന്നതാണ് പ്രത്യേകത. ഈ സമയത്ത് നിങ്ങൾക്ക് ഭാഗ്യം അനുകൂലമായിരിക്കും. നിങ്ങൾക്ക് രാജ്യത്തിനകത്തും വിദേശത്തും യാത്ര ചെയ്യാൻ സാധിക്കും. ഈ സമയത്ത് മതപരമായ പ്രവർത്തനങ്ങളിലുള്ള നിങ്ങളുടെ താൽപ്പര്യം വർധിക്കുകയും ആത്മീയതയിലേക്ക് തിരിയുകയും ചെയ്യും.
ധനു രാശി: മഹാലക്ഷ്‌മി രാജയോഗം ഇവർക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ സമ്പത്തിന്റെ ഭാവത്തിൽ രാജയോഗം രൂപം കൊള്ളുകയാണ്. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ അനുഭവപ്പെടാനുള്ള സാധ്യത ഏറെയാണ്. ഈ സമയത്ത് യുവാക്കൾക്ക് അവരുടെ സമ്പാദ്യം ഉപയോഗിച്ച് ആവശ്യമുള്ള വസ്‌തുക്കൾ വാങ്ങാൻ സാധിക്കും. ഇവരുടെ കരിയറിൽ പുരോഗതി ഉണ്ടാവും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications