Get Updates
Get notified of breaking news, exclusive insights, and must-see stories!

അപൂവങ്ങളിൽ അപൂർവമായ മഹാലക്ഷ്‌മി രാജയോഗം; ഈ രാശിക്കാർക്ക് സമ്പത്ത് നിറയും, നല്ല വിവാഹാലോചന വരും!

ജ്യോതിഷത്തിൽ ഒരുപാട് രാജയോഗങ്ങളെ കുറിച്ച് പറയുന്നുണ്ട്. അതിൽ ഭൂരിഭാഗവും പല രാശിക്കാർക്കും നല്ല ഗുണങ്ങൾ നൽകുന്നതാണ്. എന്തെന്നാൽ ഓരോ രാശിമാറ്റവും നമ്മുടെ ജീവിതത്തെ പല തരത്തിൽ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നതാണ് പ്രധാന കാര്യം. സാധാരണയായി പല കാലഗണനകൾക്കും അനുസൃതമായി ഗ്രഹങ്ങളുടെ രാശിമാറ്റത്തിനും അല്ലെങ്കിൽ അവയുടെ സംയോഗത്തിനും വിധേയമായാണ് ഇത്തരം യോഗങ്ങൾ തേടി വരിക.

അതുപോലെ ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോജവും ഒക്കെ കാര്യമായ നേട്ടങ്ങൾ ജീവിതത്തിൽ കൊണ്ടുവരുന്ന അവസരങ്ങളാണ്. അത്തരത്തിൽ വിശേഷാൽ അവസരങ്ങളിൽ ഇവയുടെ സംയോഗം രാജയോഗങ്ങൾ പോലെയുള്ള ഗുണങ്ങളും ജാതകകാരൻമാർക്കും രാശിക്കാർക്കും നൽകി വരുന്നുണ്ട് എന്നതാണ് മറ്റൊരു കാര്യം. അങ്ങനെ വരുമ്പോൾ തന്നെ ഇത്തരം സംയോഗങ്ങൾ വളരെ പ്രാധാന്യത്തോടെ വേണം കാണാൻ.

mahalakshmi rajayogam

എന്നാൽ രാജയോഗങ്ങളോ ധനയോഗങ്ങളോ മാത്രമാണോ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ട് വരുന്നതെന്ന് ചോദിച്ചാൽ ഒരിക്കലുമല്ലെന്ന് തന്നെ പറയേണ്ടി വരും. അതിനെ സ്വാധീനിക്കുന്ന ഒട്ടേറെ ഘടകങ്ങൾ വേറെയുമുണ്ട്. ഓരോ രാശിക്കാരുടെയും നിയോഗം പോലെ പലതും അവരുടെ ജീവിതത്തിൽ നടക്കും, അതൊരു പക്ഷെ ഇത്തരം യോഗങ്ങൾ കൊണ്ട് മാത്രമായിരിക്കില്ല. കൂടാതെ വേറെ പല കാര്യങ്ങളും അവരെ സ്വാധീനിക്കും.

ജ്യോതിഷം പറയുന്നത് അനുസരിച്ച് ചൊവ്വ-ചന്ദ്ര സംയോഗം മഹാലക്ഷ്‌മി രാജയോഗം സൃഷ്‌ടിക്കുമെന്നതാണ് കാര്യം. ഗ്രഹങ്ങൾ ഇടയ്ക്കിടെ മറ്റ് ഗ്രഹങ്ങളുമായി സംയോജിച്ച് ശുഭയോഗങ്ങളും രാജയോഗങ്ങളും സൃഷ്‌ടിക്കുന്ന പതിവുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മനുഷ്യജീവിതത്തെയും ലോകത്തെയും ഒരുപോലെ സ്വാധീനിക്കുന്ന ഒരു കാര്യമാണിത്. ആർക്കും തടയാനും കഴിയാത്ത പ്രതിഭാസമാണ് അത്.

അത്തരത്തിൽ വളരെ സുപ്രധാനമായ ഒരു മാറ്റമാണ് വരാനിരിക്കുന്നത്, എന്ന് വച്ചാൽ അടുത്ത ദിവസങ്ങളിൽ തന്നെ ഇത് സംഭവിക്കും. ഫെബ്രുവരി 16ന് ചന്ദ്രൻ ചൊവ്വ ഇതിനകം സ്ഥിതി ചെയ്യുന്ന മകരം രാശിയിലേക്ക് സംക്രമിക്കുമെന്നതാണ് കാര്യം. 18 മാസങ്ങൾക്ക് ശേഷം ചൊവ്വ മകരം രാശിയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. ഈ സംയോഗമാണ് മഹാലക്ഷ്‌മി യോഗം ഉണ്ടാക്കുന്നത്. ഏതൊക്കെ രാശിക്കാർക്ക് ഗുണമാവും എന്ന് നോക്കാം.

മകരം രാശി

ഈ രാജയോഗം മകരം രാശിക്കാരുടെ ലഗ്നത്തിൽ രൂപം കൊള്ളുന്നു. ഇത് ഇക്കൂട്ടരുടെ വ്യക്തിത്വം വികസിപ്പിക്കും. ധൈര്യവും വീര്യവും കൂടാൻ സഹായിക്കും. വിവാഹിതർക്ക് അതിശയകരമായ ദാമ്പത്യ ജീവിതം മുന്നിലുണ്ടാവും. അവിവാഹിതർക്ക് നല്ല വിവാഹാലോചനകൾ വരാനും. ഈ സമയത്ത് പ്രധാനപ്പെട്ട ജോലികൾ ചെയ്‌തു തീർക്കും. സാമ്പത്തികമായി ഇവർ ഉന്നതിയിലേക്ക് കുതിക്കുക തന്നെ ചെയ്യും.

വൃശ്ചികം രാശി

ഈ രാജയോഗത്തിന്റെ രൂപീകരണം വൃശ്ചിക രാശിക്കാർക്ക് നല്ല ഗുണങ്ങൾ ആയിരിക്കും നൽകുക. ഈ രാശിയിലെ ഭാഗ്യ ഗൃഹത്തിൽ രാജയോഗം രൂപം കൊള്ളുന്നു. അതുകൊണ്ട് തന്നെ ഭാഗ്യം ഇവർക്ക് അനുകൂലമായിരിക്കും. രാജ്യത്തിനകത്തോ വിദേശത്തോ കൂടുതൽ യാത്ര ചെയ്യാം. മതപരമോ ശുഭകരമോ ആയ പരിപാടികളിലും പങ്കെടുക്കാനും അവസരമുണ്ടാകും. ജോലി ചെയ്യുന്ന വ്യക്തികൾക്ക് മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് പിന്തുണ ലഭിക്കാനിടയുണ്ട്. ശമ്പള വർധന ഉണ്ടാവാൻ ഇടയുണ്ട്.

മേടം രാശി

ഇവരുടെ കർമ്മഭാവത്തിൽ ഈ രാജയോഗ രൂപം കൊള്ളുന്നതിനാൽ മഹാ ലക്ഷ്‌മി രാജയോഗ രൂപീകരണം എന്തുകൊണ്ടും അനുകൂലമായി ഭവിക്കും. അതിനാൽ ഈ സമയത്ത് ഇവരുടെ ജോലിയിലോ ബിസിനസിലോ പുരോഗതി ഉറപ്പാണ്. തൊഴിലില്ലാത്ത വ്യക്തികൾക്ക് അനുയോജ്യമായ സമയമാണ് ഇത്. ബിസിനസിൽ ലാഭം ഉണ്ടാവാൻ ഇടയുണ്ട്. പുതിയ അവസരങ്ങൾ ഉയർന്നുവന്നേക്കും. ഭാവിയിൽ നിങ്ങളുടെ കരിയറിന് പുതിയ ദിശാബോധം നൽകാൻ ഏറ്റവും നല്ല സമയം ആയിരിക്കും ഇത്. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+