ഈ രാശിക്കാർ പുതിയ കാർ ഉടൻ വാങ്ങും; എതിരാളികളെ കീഴടക്കി മുന്നേറും, ജോലിയിൽ പ്രമോഷൻ ഉറപ്പ്!
ഭാരതീയ ജ്യോതിഷത്തിൽ ഒരുപാട് രാജയോഗങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അതിൽ ഭൂരിഭാഗവും പല രാശിക്കാർക്കും നല്ല ഗുണങ്ങൾ നൽകുന്നവയാണ്. എന്തെന്നാൽ ഓരോ രാശിമാറ്റവും നമ്മുടെ ജീവിതത്തെ പല തരത്തിൽ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നതാണ് ഇതിലെ പ്രധാന കാര്യം. സാധാരണയായി പല കാലഗണനകൾക്കും അനുസൃതമായി ഗ്രഹങ്ങളുടെ രാശിമാറ്റത്തിനും അല്ലെങ്കിൽ അവയുടെ സംയോഗത്തിനും വിധേയമായാണ് ഇത്തരം യോഗങ്ങൾ തേടി എത്താറുള്ളത്.
പലപ്പോഴും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കാര്യമാണ് മാറ്റങ്ങൾ ഒക്കെ. എല്ലാ ഗ്രഹങ്ങൾക്കും ഇത്തരത്തിൽ ഓരോ രീതികളും മാറ്റങ്ങളും സ്വാഭാവികമായും ഉണ്ടാവുമെന്നതാണ് പ്രധാന കാര്യം. അതിലേക്ക് നയിക്കുന്നത് കാലഗണന മാത്രമാണ് എന്നതാണ് വേറൊരു പ്രത്യേകത. കൃത്യമായ ഇടവേളകളിൽ ഗ്രഹങ്ങൾ രാശി മാറ്റം നടത്തുകയും മാറി സഞ്ചരിക്കുകയും ഒക്കെ ചെയ്യുകയാണ് സാധാരണയുള്ള പതിവ്. ഈ ഇടവേളകൾ നമ്മൾ അറിയേണ്ടത് നിർബന്ധമാണ്.

ഗ്രഹങ്ങളുടെ രാശിമാറ്റം അത്ര പുതുമയുള്ള കാര്യമൊന്നും അല്ല. അത് അടിക്കടി സംഭവിക്കുന്നൊരു സംഗതി മാത്രമാണ്. എങ്കിലും ഇത്തരം രാശിമാറ്റങ്ങൾ മൂലം ഉണ്ടാവുന്ന കാര്യങ്ങൾ അത്ര ചെറുതല്ലെന്ന് നമ്മൾ ഓർക്കണം. എന്തെന്നാൽ അത്രയധികം പുതുകാര്യങ്ങൾക്ക് അവസരം ഉണ്ടാവുകയും പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ തേടി വരികയും ഒക്കെ ചെയ്യുന്നത് ഈ ഗ്രഹ സംയോഗം പോലെയുള്ളവ മൂലമാണ്. അല്ലെങ്കിൽ ഇത്തരം ഗ്രഹങ്ങളുടെ സംക്രമണം മൂലമാണെന്നും പറയാം.
അവിടം കൊണ്ട് തീർന്നില്ല. ഗ്രഹങ്ങളുടെ കൂടിച്ചേരലും ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്. ചില ഗ്രഹങ്ങൾ പ്രത്യേക ദിശയിൽ സഞ്ചരിക്കുമ്പോൾ കൂടിച്ചേരുകയും അതുവഴി ചില രാശിക്കാർക്കും നക്ഷത്രക്കാർക്കും വലിയ മുന്നേറ്റം കൊണ്ട് നൽകുകയും ചെയ്യുന്ന പതിവുണ്ട്. അത്തരത്തിൽ വളരെ പ്രധാനപ്പെട്ട ഒരു മാറ്റമാണ് അടുത്ത ദിവസങ്ങളിൽ വരാനിരിക്കുന്നത്.
വേദ ജ്യോതിഷം പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിന്റെ രാശി മാറ്റുന്ന പതിവുണ്ട്. അതിന്റെ ഫലം 12 രാശികളിലും കാണാൻ കഴിയുകയും ചെയ്യും. അത് പക്ഷേ ഓരോരുത്തർക്കും ഓരോ രീതിയിൽ ആയിരിക്കും വന്ന് ഭാവിക്കുക. അങ്ങനെ വരുമ്പോൾ നമ്മൾ ഓരോ രാജയോഗത്തെയും വ്യത്യസ്‌ത രീതിയിൽ വേണം നോക്കികാണുവാൻ. കാരണം അവയുടെ ഗുണങ്ങളും അതിന് അനുസരിച്ചുള്ളത് ആയിരിക്കുമല്ലോ.
അത്തരത്തിൽ ചില ഗ്രഹങ്ങളുടെ രാശിമാറ്റം മൂലമുണ്ടാകുന്ന സവിശേഷമായ രാജയോഗങ്ങളിൽ ഒന്നാണ് മഹാലക്ഷ്‌മി രാജയോഗം. ഡിസംബര്‍ 9ന് ചൊവ്വ ധനു രാശിയിലേക്കും ഡിസംബര്‍ 20ന് ചന്ദ്രന്‍ ധനു രാശിയിലേക്കും മാറുന്നു എന്നതാണ് ഇതിന് കാരണമായി വിലയിരുത്തുന്നത്. ഇതാണ് മഹാലക്ഷ്‌മി രാജയോഗത്തിലേക്ക് നയിക്കുന്നത്. ഈ രാജയോഗം രൂപീകരിക്കപ്പെടുമ്പോൾ ചില രാശിക്കാരുടെ ജീവിതം തന്നെ മാറിമറിയും.
വൃശ്ചികം രാശി: ജീവിതത്തില്‍ സന്തോഷവും സമാധാനവും സമൃദ്ധിയും ഒക്കെ വർധിക്കുകയും നല്ല രീതിയിൽ മുന്നേറാൻ സാധിക്കുകയും ഒക്കെ ചെയ്യും. എതിരാളികളെ തോല്‍പ്പിച്ച് ജോലിയില്‍ മുന്നേറാനും നല്ല നിലയിൽ എത്താനും ഒക്കെ സാധിക്കും. ആരോഗ്യ പ്രശ്‌നങ്ങളും നിങ്ങളെ ബാധിക്കാനുള്ള സാധ്യതകൾ ഒന്നുമില്ല. ഈ രാശിക്കാരുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുനിറയുമെന്നതാണ് മറ്റൊരു കാര്യം.
മീനം രാശി: ഇക്കൂട്ടർക്ക് ജോലിയില്‍ ഉത്തരവാദിത്വവും സ്ഥാനക്കയറ്റവും ലഭിക്കാനിടയാകും എന്നതാണ് പ്രധാന കാര്യം. പുതിയ ബിസിനസ് സംരഭം ആരംഭിക്കാന്‍ ഇത് കാരണമാവും. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഇവരെ തേടിയെത്തും. സാമ്പത്തികമായ നേട്ടം കൈവരുമെന്ന് മാത്രമല്ല ഇവർക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവും. കുടുംബത്തിൽ സ്വസ്ഥതയും വന്നുചേരും.
കന്നി രാശി: ഇക്കൂട്ടരുടെ സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും എല്ലാം ഒത്തുചേരും. ബിസിനസിലും മികച്ച മാറ്റങ്ങൾ ഉറപ്പായും കൈവരും. വാഹനം വാങ്ങാനും ഭൂമി വാങ്ങാനും മികച്ച സമയമായിരിക്കും ഇത്. പുതിയ കാർ സ്വന്തമാക്കും. ബാങ്ക് ബാലന്‍സ് കൂടും. ആഗ്രഹിക്കുന്നതെല്ലാം നേടാനാകും.












Click it and Unblock the Notifications