നവരാത്രിയിൽ അടിപൊളി രാജയോഗം; വാഹനമോ വീടോ വാങ്ങാൻ കഴിയും! സമ്പത്ത് കൂടും, ഈ രാശിക്കാരാണോ?
ഭാരതീയ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ കൂടിച്ചേരൽ പല രാജയോഗങ്ങൾക്കും ധനയോഗങ്ങൾക്കും കാരണമാവുന്നതായി എല്ലാവർക്കും അറിയാം. പൊതുവെ ഗ്രഹങ്ങളും നക്ഷത്രങ്ങളും കാലാകാലങ്ങളിൽ അവയുടെ ചലനങ്ങൾ മാറുമെന്നതാണ് ഇതിന് കാരണം. അപ്പോൾ അവ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ചില മാറ്റങ്ങൾക്ക് കാരണമാവും എന്നാണ് പറയപ്പടുന്നത്. അങ്ങനെയുള്ള മാറ്റങ്ങൾ വരുമ്പോൾ നമ്മുടെ ജീവിതത്തിന് പുതിയ രീതി തന്നെ കൈവരുന്നുണ്ട്.
ഇത്തരത്തിൽ പലരും രാജയോഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുക എന്നത് സാധാരണയായി നടക്കുന്ന കാര്യമാണ്. എന്നാൽ അതൊന്നും ശരിക്കും നമ്മുടെ കൈയിലല്ല. ഗ്രഹങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ രീതിയിലാണ് സഞ്ചരിക്കുന്നതും മുന്നോട്ട് പോവുന്നതും. അതുകൊണ്ട് തന്നെ അവ ഏതൊക്കെ യോഗങ്ങൾ കൊണ്ടുവരുമെന്നോ എന്തൊക്കെ നേട്ടങ്ങൾ ലഭിക്കുമെന്നോ നമുക്കൊരിക്കലും പറയാൻ കഴിയില്ലെന്നതാണ് സത്യം. എങ്കിലും അവയുടെ സഞ്ചാരം നിരീക്ഷിച്ചാൽ ചിലതൊക്കെ നമുക്ക് മനസിലാക്കാൻ സാധിക്കും.

അത്തരത്തിൽ ചിലപ്പോഴൊക്കെ നാം ചില യോഗങ്ങളെ കുറിച്ച് അറിയുകയും അതിന് കാത്തിരിക്കുകയും ഒക്കെ ചെയ്യാറുണ്ട്. സാമ്പത്തികമായും കുടുംബപരമായും മാനസികമായും ഒക്കെ പ്രതീക്ഷിക്കാത്ത മുന്നേറ്റങ്ങൾ നിങ്ങൾക്ക് നൽകാൻ കെൽപ്പുള്ള ഒന്നാണ് ഇത്തരം യോഗങ്ങൾ. അവയുടെ ഫലമായി എല്ലാ തരത്തിലുള്ള മാറ്റങ്ങളും നമ്മെ തേടിയെത്തും. ഇക്കുറി നവരാത്രിയാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് എന്ന് അറിയാമല്ലോ.
നവരാത്രിയിൽ സവിശേഷമായ പല യോഗങ്ങളും വരികയും അതൊക്കെ നേട്ടങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. ഇക്കുറി സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെയാണ് നവരാത്രിയുടെ കാലയളവ്. ഓരോ രാശിക്കാർക്കും നക്ഷത്രക്കാർക്കും നല്ല കാലവും നവരാത്രി കൊണ്ട് തരുന്നുണ്ട്. പലവിധത്തിലുള്ള ധന, രാജയോഗങ്ങളും നവരാത്രിയുടെ ഫലമായി വന്നുചേരുന്നുണ്ട്. അവ വഴി ഉണ്ടാവുന്ന നേട്ടങ്ങൾ നിങ്ങൾ പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും.
സെപ്റ്റംബർ 24ന് ചന്ദ്രൻ തുലാം രാശിയിൽ പ്രവേശിച്ചു കഴിഞ്ഞു. അവിടെ ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ ഇതിനകം തന്നെ നിലകൊള്ളുന്നുണ്ട്. ചൊവ്വയുടെയും ചന്ദ്രന്റെയും ഈ സംയോജനം സവിശേഷമായ മഹാലക്ഷ്‌മി രാജയോഗത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. ഇത് ചില രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരുന്ന ഒന്നാണ്. അതിലൂടെ അവർക്ക് സമ്പത്തും സ്വത്തും സമ്പാദിക്കാൻ സാധിക്കുകയും ചെയ്യുമെന്നതാണ് പ്രത്യേകത.
സാധാരണയായി ചൊവ്വയും ചന്ദ്രനും ഒരുമിച്ച് വരുമ്പോഴാണ് മഹാലക്ഷ്‌മി യോഗം ഉണ്ടാകുന്നത്. ചൊവ്വയുടെയും ചന്ദ്രന്റെയും സംയോഗം ജാതകത്തിലെ രണ്ടാമത്തെയോ ഒമ്പതാമത്തെയോ പത്താമത്തെയോ പതിനൊന്നാമത്തെയോ ഭാവങ്ങളിൽ വരുമ്പോൾ അത് വലിയ സാമ്പത്തിക നേട്ടങ്ങൾ നൽകുന്നുവെന്ന് പറയപ്പെടുന്നു. ജ്യോതിഷത്തിൽ ഈ യോഗത്തെ വളരെ ശക്തമായി കണക്കാക്കുന്നു. ഈ യോഗം ഏതൊക്കെ രാശിക്കാർക്ക് ഗുണം നൽകുമെന്ന് നോക്കാം.
കന്നി രാശി: സവിശേഷമായ മഹാലക്ഷ്‌മി രാജയോഗം ഇവരുടെ സമ്പത്തിന്റെയും സംസാരത്തിന്റെയും ഭാവത്തിലാണ് രൂപപ്പെടുന്നത്. അതിനാൽ ഇടയ്ക്കിടെ നിങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാവാൻ സാധ്യത ഏറെയാണ്. നിങ്ങളുടെ സംസാരം ആളുകളെ ആകർഷിക്കുകയും ചെയ്യും. ഏതെങ്കിലും കാരണവശാൽ കുടുങ്ങിക്കിടക്കുന്ന പണം തിരികെ കിട്ടും. ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ കഴിയും, ജോലിയിൽ സ്ഥാനക്കയറ്റമുണ്ടാകും.
കർക്കിടകം രാശി: ഈ രാജയോഗത്തിന്റെ രൂപീകരണം കർക്കിടകം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഈ രാശിയുടെ സ്വത്തിന്റെയും ഭൗതിക സുഖങ്ങളുടെയും ഗൃഹത്തിലാണ് ഈ രാജയോഗം രൂപം കൊള്ളുന്നത്. അതിനാൽ, ഈ സമയം ഇവരുടെ സുഖസൗകര്യങ്ങളും ആഡംബരങ്ങളും വർധിക്കും. റിയൽ എസ്‌റ്റേറ്റ്, സ്വത്ത്, ഏർപ്പെട്ടിരിക്കുന്നവർക്ക് ഗണ്യമായ ലാഭം കാണാൻ കഴിയും. പുതിയ വാഹനമോ വീട് വാങ്ങാൻ സാധിക്കും.
കുംഭം രാശി: മഹാലക്ഷ്‌മി രാജയോഗം നിങ്ങൾക്ക് എക്കാലവും അനുകൂലമായിരിക്കും. ഈ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് രാജയോഗം രൂപപ്പെടുന്നത്. അതിനാൽ ഈ കാലയളവിൽ നിങ്ങൾക്ക് ഭാഗ്യം അനുകൂലമായിരിക്കും, നിങ്ങൾക്ക് മതപരമോ ശുഭകരമോ ആയ പരിപാടികളിൽ പങ്കെടുക്കാനും സാധിക്കുമെന്നതാണ് പ്രധാനം. വിദ്യാർത്ഥികൾക്ക് പരീക്ഷകളിലും മത്സരങ്ങളിലും മികച്ച ഫലങ്ങൾ നേടാൻ സാധിക്കും. ജോലിയിൽ സ്ഥാനക്കയറ്റം, മൂലധന നിക്ഷേപങ്ങളിൽ നിന്നും നേട്ടങ്ങൾ എന്നിവയ്ക്ക് സാധ്യത.












Click it and Unblock the Notifications