Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇവർക്ക് കൈനിറയെ പണവും സമ്പത്തും; ഇവരുടെ കടങ്ങൾ എല്ലാം തീരും! ജീവിതത്തിൽ ആഡംബരം വരും

ഹിന്ദുമതത്തിൽ പരമപ്രാധാന്യമുള്ള ദൈവമാണ് മഹാവിഷ്‌ണു, അത് സർവ്വ പ്രപഞ്ചങ്ങളുടെയും സംരക്ഷകനായി കണക്കാക്കപ്പെടുന്നു. സമ്പൂർണ്ണമായ പ്രപഞ്ചങ്ങളുടെയും സംരക്ഷകൻ, പരിപാലകൻ, എന്നീ ഗുണങ്ങളിൽ അതീതമായ പ്രതിപാദ്യമായ ദൈവം ആണ്. മഹാവിഷ്‌ണു ക്ഷീരസാഗരത്തിൽ അനന്തസർപ്പത്തിൽ ശയിച്ചിരിക്കുന്നതും, ത്രിഗുണങ്ങളില്‍ സത്ഗുണം മുഖ്യമായിരിക്കുന്നതും വിശ്വസിക്കപ്പെടുന്നു.

ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത എന്തെന്നാൽ വിവിധ കാലഘട്ടങ്ങളിൽ നിരവധി അവതാരങ്ങൾ എടുക്കുകയും മനുഷ്യരാശിയെ രക്ഷിക്കുകയും ചെയ്‌തിട്ടുള്ള ദൈവമാണ് മഹാവിഷ്‌ണു. ലോകത്ത് അധർമ്മം തലയുയർത്തി ധർമ്മത്തെ ഉപദ്രവിക്കുമ്പോഴെല്ലാം അദ്ദേഹം അവതരിക്കുന്നു. വിഷ്‌ണു എന്നാൽ സർവ്വവ്യാപി എന്നാണ് അർത്ഥമാക്കുന്നത്. ദശാവതാരം എടുത്ത് ലോകത്തെ രക്ഷിക്കുവാൻ അദ്ദേഹത്തിനായിരുന്നു നിയോഗം.

vishnuzodiacslatest

പ്രത്യേകിച്ച് മനുഷ്യരുമായി ചേർന്ന് നിൽക്കുന്ന അദ്ദേഹത്തിന്റെ രാമാവതാരവും കൃഷ്‌ണാവതാരവും മനുഷ്യജീവിതത്തിന് വിവിധ പാഠങ്ങൾ പഠിപ്പിക്കുന്നു. സൃഷ്‌ടി, സംരക്ഷണം, സംഹാരം എന്നീ മൂന്ന് തൊഴിലുകളിൽ പ്രവർത്തിക്കുന്ന മഹാവിഷ്‌ണു, ലോകത്തിൽ ജനിച്ച എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കുകയും ചെയ്യുന്നു.

മഹാവിഷ്‌ണുവിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന് തന്നെ പറയാം. എന്നിരുന്നാലും, ജ്യോതിഷ കണക്കുകൂട്ടലുകൾ പ്രകാരം ചില രാശിചിഹ്നങ്ങളോട് അദ്ദേഹത്തിന് ഒരൽപ്പം പ്രിയം കുറച്ച് കൂടും. അദ്ദേഹം എപ്പോഴും അവരോട് കരുണയുള്ളവരായിരിക്കും എന്നതാണ് പ്രധാന കാര്യം. എല്ലാതരം കുഴപ്പങ്ങളിൽ നിന്നും അദ്ദേഹം അവരെ ഉടനടി സംരക്ഷിക്കുന്നു.

മഹാവിഷ്‌ണുവിന് പ്രിയപ്പെട്ടവരായതിനാൽ അവർ ലക്ഷ്‌മി ദേവിക്കും ഈ രാശിക്കാർ എല്ലാം പ്രിയപ്പെട്ടവരാകുന്നു. അതിനാൽ അവരുടെ ജീവിതത്തിൽ ഒരിക്കലും പണത്തിന് ഒരു കുറവുമുണ്ടാകില്ല, എന്ന് മാത്രമല്ല അവരൊക്കെയും ആഡംബരത്തിൽ മുങ്ങി കുളിക്കുകയും ചെയ്യും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്നാണ് നമുക്ക് നോക്കാം, അവർക്ക് ലഭിക്കുന്ന നേട്ടങ്ങൾ എന്തൊക്കെ എന്നും അറിയാം.

ഇടവം രാശി: മഹാവിഷ്‌ണുവിന് ഇടവം രാശിക്കാരെ വളരെ അധികം പ്രിയമാണ്. അദ്ദേഹത്തിന്റെ കൃപ എപ്പോഴും അവരോടൊപ്പമുണ്ടാകും. അവർ ചെയ്യുന്ന ഏതൊരു കാര്യത്തിലും വലിയ വിജയം കണ്ടെത്താൻ സാധിക്കും. മറ്റു രാശിക്കാരെ അപേക്ഷിച്ച് ചെറിയ പ്രയത്നത്തിലൂടെ മികച്ച വിജയം നേടാനും സാധിക്കും. ഇവരുടെ ജീവിതത്തിൽ സാമ്പത്തിക പ്രതിസന്ധി എന്ന വാക്കിന് സ്ഥാനമേ ഉണ്ടാവില്ല.

കർക്കടക രാശി: ജീവിതത്തിലുടനീളം ഇവർക്ക് മഹാവിഷ്‌ണുവിന്റെ കൃപയുണ്ടാകും. അവരുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ അവരെ സഹായിക്കാൻ എപ്പോഴും അദ്ദേഹം കൂടെയുണ്ടാകും. ഒരു സാഹചര്യത്തിലും അവരുടെ ജീവിതത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാകില്ല എന്നതാണ് പ്രത്യേകത. കർക്കടക രാശിക്കാർ മഹാലക്ഷ്‌മിയുടെ അനുഗ്രഹത്താൽ കടങ്ങൾ പെട്ടെന്ന് വീട്ടുകയും അവരുടെ ജീവിതം നല്ല നിലയിൽ മുന്നോട്ട് കൊണ്ട് പോവുകയും ചെയ്യും.

ചിങ്ങം രാശി: ഹിരണ്യകശിപുവിനെ വധിക്കാൻ നരസിംഹാവതാരമെടുത്ത മഹാവിഷ്‌ണുവിന്റെ കൃപ ചിങ്ങം രാശിക്കാർക്ക് എക്കാലവും ഉണ്ടായിരിക്കും. വിഷ്‌ണുവിന്റെയും ലക്ഷ്‌മിയുടെയും കൃപയാൽ, ഈ രാശിക്കാർക്ക് അതുല്യമായ ശ്രദ്ധ ലഭിക്കുന്നു. അവർക്ക് വിവിധ സ്രോതസുകളിൽ നിന്നുള്ള വരുമാനം തുടരും. ചിങ്ങം രാശിക്കാർ പൊതുവെ ധനം സമ്പാദിക്കുകയും ലൗകിക സുഖങ്ങളെല്ലാം ആസ്വദിക്കുകയും ചെയ്യുന്ന കൂട്ടരാണ്. ലക്ഷ്‌മി ദേവിയുടെ കൃപയാൽ ആകർഷകമായ വ്യക്തിത്വവും ആഡംബര ജീവിതം നയിക്കാൻ ഇവർക്ക് സാധിക്കും.

കന്നി രാശി: മഹാവിഷ്‌ണുവിന്റെ പൂർണ്ണമായ കൃപ എപ്പോഴും അവരോടൊപ്പമുണ്ടാകും. അവർ ചെയ്യുന്ന ഏതൊരു കാര്യത്തിലും വലിയ വിജയം കണ്ടെത്താൻ സാധിക്കും. മറ്റു രാശിക്കാരെ അപേക്ഷിച്ച് ചെറിയ പ്രയത്നത്തിലൂടെ മികച്ച വിജയം നേടാൻ ഇവർക്ക് കഴിഞ്ഞേക്കും. അവരുടെ ജീവിതത്തിൽ സാമ്പത്തിക പ്രതിസന്ധി ഒരു കാലത്തും ഉണ്ടാവില്ല. മാത്രമല്ല കുടുംബത്തിൽ സമാധാനവും സന്തോഷവും നിറയുമെന്നതാണ് പ്രത്യേകത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+