മകര സംക്രാന്തിയിൽ ചിലർ ഭയക്കണം; ഈ രാശിക്കാരെ കാത്തിരിക്കുന്നത് അപകടം, സുഹൃത്തുക്കൾ ചതിക്കും!
ജ്യോതിഷത്തിന് വലിയ പ്രാധാന്യമുണ്ട് ഹിന്ദു മതത്തിൽ. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.
ജ്യോതിഷം പറയുന്നത് അനുസരിച്ച് 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

ഇവ കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.
ഇത്രയുമൊക്കെ പറഞ്ഞത് എന്തിനാണ് എന്നാവും നിങ്ങൾ ആലോചിക്കുന്നത്. അതായത് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ തോതിൽ ചലനങ്ങൾ ഉണ്ടാക്കുന്ന ഒരു കാര്യമാണ് എന്നാണ് ഉദ്ദേശിച്ചത്. അതായത് നിങ്ങളുടെ രാശിയെ ഗ്രഹങ്ങൾ പല തരത്തിൽ ഇവ സ്വാധീനിക്കുന്നു എന്ന്. എന്നാൽ അതൊന്നുമില്ലാതെ ചില വിശേഷ അവസരങ്ങൾ മാറ്റങ്ങൾ കൊണ്ട് വരാൻ സാധ്യത ഉണ്ട്. അതിന്റെ പ്രധാന കാരണം ചില മാറ്റങ്ങളാണ്.
മകര സംക്രാന്തി ദിനത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതും നമ്മൾ അറിയേണ്ടതുമായ നിരവധി ജ്യോതിഷമാറ്റങ്ങള്‍ സംഭവിക്കുന്നു എന്നതാണ് പ്രത്യേകത. അത് എപ്രകാരം ഓരോ രാശിക്കാരേയും ബാധിക്കുന്നു എന്നത് നിർബന്ധമായും അറിയണം. ഇപ്പോള്‍ സൂര്യന്‍ ധനു രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. ജനുവരി 14-ന് സൂര്യന്‍ മകരത്തിലേക്ക് മാറുന്നു. ഈ രാശിമാറ്റത്തിലാണ് മകര സംക്രാന്തി ആഘോഷിക്കപ്പെടുന്നത്.
സാധാരണഗതിയിൽ ജ്യോതിഷപ്രകാരം സൂര്യന്‍ എല്ലാ മാസവും ഓരോ രാശിയിലേക്ക് മാറുന്നു എന്നതാണ് പ്രധാന കാര്യം. ഇത് ശുഭകരവും അശുഭകരവുമായ മാറ്റങ്ങള്‍ക്ക് കൂടിയാണ് സാക്ഷ്യം വഹിക്കുക. ഇത്തവണത്തെ മകരസംക്രാന്തിയില്‍ സൂര്യന്റെ മാറ്റം ചില രാശിക്കാരില്‍ പ്രതീക്ഷിക്കാത്ത പ്രതിസന്ധികള്‍ പ്രദാനം ചെയ്യുമെന്നതാണ് കാര്യം. എന്തൊക്കെ നഷ്‌ടങ്ങൾ ഏതൊക്കെ രാശിക്കാർക്ക് നൽകുമെന്ന് നോക്കാം.
മിഥുനം രാശി: ഇവർക്ക് മകര സംക്രാന്തി ദിനം മുതല്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടേണ്ടി വരും. ആരോഗ്യ പ്രശ്‌നങ്ങൾ ഇവരെ തേടിയെത്താൻ സാധ്യതകൾ ഏറെയാണ്. ചിലവുകള്‍ വര്‍ധിക്കുന്നതിനും മറ്റ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കും വഴിയൊരുക്കും. ഇവരുടെ കുടുംബ ജീവിതത്തിൽ പലവിധ വെല്ലുവിളികൾ ഉണ്ടാവും. സാമ്പത്തികമായി അച്ചടക്കം പാലിച്ചില്ലെങ്കിൽ ബുദ്ധിമുട്ടേണ്ടി വരും.
വൃശ്ചികം രാശി: ഇവർക്ക് മാനസിക പ്രതിസന്ധികള്‍ നേരിടേണ്ടി വരും. ഇവരുടെ സമ്മര്‍ദ്ദം വര്‍ധിക്കുകയും മാനസികാരോഗ്യത്തെ പ്രശ്‌നത്തിലാക്കുകയും ചെയ്യും. അടുത്ത സുഹൃത്തുക്കള്‍ പോലും ഇവരെ ചതിക്കും. ബിസിനസ് സംബന്ധമായ കാര്യങ്ങളിൽ ഇവർക്ക് ബുദ്ധിമുട്ട് ഉണ്ടാവും. സാമ്പത്തിക സ്ഥിതി എത്ര മെനക്കെട്ടാലും താഴ്ന്ന് തന്നെ നിൽക്കും. പ്രതീക്ഷിക്കുന്നതിനേക്കാള്‍ ലാഭം കുറവാണ് എല്ലാത്തിൽ നിന്നും കിട്ടുക.
ധനു രാശി: അഭിപ്രായ വ്യത്യാസങ്ങളും മറ്റും ഇവരുടെ ജീവിതത്തെ പ്രശ്‌നത്തിലേക്ക് എത്തിക്കാൻ സാധ്യത. സാമ്പത്തിക സ്ഥിതി മോശമാവും. എല്ലാ കാര്യത്തിലും അതീവ ശ്രദ്ധ പുലർത്തണം. അനാവശ്യ ആശങ്കകള്‍ ബാധിക്കും. സാമ്പത്തികമായി മറ്റുള്ളവരെ സഹായിക്കുമ്പോൾ പോലും കരുതൽ വേണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. പലവിധ അപകടങ്ങൾ നിങ്ങളെ തേടി വരാൻ സാധ്യതയുണ്ട്, അതിനാൽ ജാഗ്രത വേണം.












Click it and Unblock the Notifications