ഈ രാശിക്കാർക്ക് വിവാഹാലോചന വരും; പുതിയ കാർ തന്നെ വാങ്ങിക്കും! വിദേശ യാത്രയ്ക്ക് അവസരം!
ഭാരതീയ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ കൂടിച്ചേരലും അവ മൂലമുണ്ടാകുന്ന പ്രത്യേക യോഗങ്ങൾക്കും വളരെ ഏറെ പ്രാധാന്യമാണ് കൽപ്പിച്ചിരിക്കുന്നത്. പൊതുവെ ഗ്രഹങ്ങളും നക്ഷത്രങ്ങളും കാലാകാലങ്ങളിൽ അവയുടെ ചലനങ്ങൾ മാറുമെന്നത് അറിയേണ്ട കാര്യമാണ്. അവ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ചില മാറ്റങ്ങൾക്ക് കാരണമാവും എന്നാണ് പറയപ്പെടുന്നത്. അങ്ങനെയുള്ള മാറ്റങ്ങൾ വരുമ്പോൾ നമ്മുടെ ജീവിതത്തിന് പുതിയ ഭാവം തന്നെ കൈവരും.
അതിനാൽ തന്നെ പലരും രാജയോഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുക എന്നത് സാധാരണയായി നടക്കുന്ന കാര്യമാണ്. എന്നാൽ അതൊന്നും ശരിക്കും നമ്മുടെ കൈയിൽ നിൽക്കുന്നതല്ല. ഗ്രഹങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ രീതിയിലാണ് സഞ്ചരിക്കുന്നതും മുന്നോട്ട് പോവുന്നതും എല്ലാം. ഇക്കാരണത്താൽ തന്നെ അവ ഏതൊക്കെ യോഗങ്ങൾ കൊണ്ടുവരുമെന്നോ എന്തൊക്കെ നേട്ടങ്ങൾ ലഭിക്കുമെന്നോ നമുക്കൊരിക്കലും പറയാൻ കഴിയില്ലെന്നതാണ് വാസ്‌തവം.

എങ്കിലും ചില രാജയോഗങ്ങളുടെ വരവ് നമുക്ക് മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്നതാണ്. അത്തരത്തിൽ ഈ വർഷം ഇനി വരാനിരിക്കുന്ന രണ്ട് വലിയ യോഗങ്ങളുണ്ട്. കുറച്ച് കാലം കാത്തിരുന്നാൽ ചില രാശിക്കാർക്ക് ലഭിക്കാൻ പോവുന്നത് അത്രയും വലിയ നേട്ടങ്ങളായിരിക്കും. സാമ്പത്തികമായും കുടുംബ പരമായും സാമൂഹികമായും ഒക്കെയുള്ള നേട്ടങ്ങൾക്ക് ഇത് സഹായിക്കും എന്നതാണ് ശ്രദ്ധേയമായ കാര്യം. മാളവ്യ,രുചക യോഗങ്ങളാണ് വരാനിരിക്കുന്നത്.
സാധാരണ രാജയോഗങ്ങളിൽ നിന്ന് വ്യത്യസ്‌തമായി മാളവ്യ രാജയോഗം മൂലം ഒരുപാട് രാശിക്കാർക്ക് ഒന്നും ഫലം നൽകുന്നില്ല. ഈ രാജയോഗത്താൽ എല്ലാ രാശികളെയും സ്വാധീനിക്കും എന്നത് യാഥാർഥ്യമാണ്. എങ്കിലും ചില രാശിക്കാർക്ക് അത് കൂടുതൽ ഗുണകരമാവും എന്നതാണ് ഇതിലൂടെ നമുക്ക് വ്യക്തമാവുന്നത്. ശുക്രൻ സ്വന്തം രാശിയിൽ പ്രവേശിക്കുന്നതോടെയാണ് മാളവ്യ രാജയോഗം സൃഷ്‌ടിക്കുന്നത്.
മറുവശത്ത് രുചക മഹാപുരുഷ യോഗവും രൂപം കൊള്ളുന്നുണ്ട്. ചൊവ്വ സ്വന്തം രാശിയായ വൃശ്ചികത്തിലേക്ക് പ്രവേശിക്കുന്നതിലൂടെയാണ് രുചക് രാജയോഗം രൂപപ്പെടുന്നത്. ചൊവ്വയുടെ രാശിമാറ്റത്തിലൂടെയാണ് ജ്യോതിഷത്തിലെ പ്രധാനപ്പെട്ട രാജയോഗങ്ങളിലൊന്നായ രുചക് യോഗം രൂപപ്പെടുന്നത്. ചൊവ്വ അതിന്റെ ഉച്ച രാശിയായ മകരം രാശിയിലോ അതിന്റെ മൂല ത്രികോണ രാശിയായ മേടം രാശിയിലോ സ്വന്തം വൃശ്ചിക രാശിയിലോ എത്തുമ്പോൾ ഇത് വരുന്നു.
പറഞ്ഞുവന്നത് ഈ നവംബർ മാസത്തിൽ സവിശേഷമായ ഈ രണ്ട് യോഗങ്ങളും ഒരുമിച്ച് വന്നുചേരുകയാണ്. അതിനെക്കൊണ്ട് ചില രാശിക്കാർക്ക് വളരെ വലിയ ഗുണങ്ങളാണ് ഉണ്ടാവാൻ പോവുന്നത്. അവർക്ക് എല്ലാത്തരം നേട്ടങ്ങളും ഇവ കൊണ്ട് നൽകും. സാമ്പത്തികമായി മാത്രമല്ല,ദാമ്പത്യജീവിതത്തിലെ ജോലിയിലും ഒക്കെ നല്ല മാറ്റങ്ങൾ വരും. ഏതൊക്കെയാണ് ആ ഭാഗ്യ രാശികളെന്ന് അറിയാം.
തുലാം രാശി: ഇവർക്ക് രണ്ട് രാജയോഗങ്ങളും ഗുണം ആവും. നിങ്ങളുടെ ലഗ്ന ഗൃഹത്തിൽ മാളവ്യ രാജയോഗം രൂപപ്പെടുന്നു. രുചക് രാജയോഗം നിങ്ങളുടെ രാശിയുടെ സമ്പത്ത് ഗൃഹത്തിലും സൃഷ്‌ടിക്കും. ഈ സമയത്ത് നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും, ആത്മവിശ്വാസം നല്ല രീതിയിൽ ഉയരും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. വിവാഹിതർക്ക് സന്തോഷകരമായ ദാമ്പത്യ ജീവിതം തന്നെ ലഭിക്കും. അവിവാഹിതർക്ക് വിവാഹാലോചനകൾ വന്നേക്കും.
കുംഭം രാശി: രുചക്, മാളവ്യ രാജയോഗങ്ങളുടെ രൂപീകരണം ഇവർക്കും നേട്ടമാകും. മാളവ്യ രാജ്യയോഗം ഇവരുടെ ഭാഗ്യ ഗൃഹത്തിലും രുചക് രാജയോഗം ഇവരുടെ കർമ്മ ഗൃഹത്തിലും രൂപപ്പെടും. ഈ സമയത്ത് ഇവരുടെ ഭാഗ്യം തെളിയും, രാജ്യത്തിനകത്തോ വിദേശത്തോ യാത്ര ചെയ്യാനുള്ള അവസരം. യുവാക്കൾക്ക് ലക്ഷ്യങ്ങൾ നേടാനുള്ള വഴി എളുപ്പമാകും, സമൂഹത്തിൽ ഒരു പുതിയ വ്യക്തിത്വം ആയിരിക്കും നിങ്ങൾക്കുണ്ടാവുക.
മകരം രാശി: രുചക് രാജയോഗത്തിന്റെയും മാളവ്യ രാജയോഗത്തിന്റെയും രൂപീകരണം ഇവർക്ക് നല്ല ദിനങ്ങൾ കൊടുക്കും. മാളവ്യ രാജയോഗം ഈ രാശിയിലെ കർമ്മഭാവത്തിലും, രുചക് രാജയോഗം ഈ രാശിയിലെ വരുമാന ഭാവത്തിലും ആവും സ്വാധീനിക്കുക. ഇവരുടെ ജോലിയിലും ബിസിനസിലും പുരോഗതി, തൊഴിലില്ലാത്ത വ്യക്തികൾക്ക് തൊഴിൽ എന്നിവയ്ക്ക് സാധ്യത. വരുമാനം ഗണ്യമായി ഉയരും. തൊഴിലിലുള്ളവർക്ക് സ്ഥാനക്കയറ്റം, കുടുംബത്തിൽ നിന്ന് പൂർണ്ണ പിന്തുണ, സ്വത്തോ വാഹനമോ വാങ്ങാൻ അവസരം.












Click it and Unblock the Notifications