Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലിക്കാർക്ക് ബോണസ്, വിദേശ യാത്രയ്ക്ക് അനുകൂല സമയം; പണം വരുന്ന വഴി അറിയില്ല, ഈ രാശിക്കാരാണോ?

വേദ ജ്യോതിഷത്തിൽ രാജയോഗങ്ങൾ ഒട്ടനവധിയുണ്ട്, പല തരത്തിലുള്ള സവിശേഷതകൾ ഉള്ളവയാണ് അവ. അതിനാൽ തന്നെ ഓരോന്നിനും ഓരോ ഫലങ്ങളാണ് ലഭിക്കുക. ജ്യോതിഷപ്രകാരം രാജയോഗങ്ങൾ വരുന്നത് എന്തെങ്കിലും പ്രത്യേകതകൾ ഉള്ള സമയങ്ങളിലാണ്. പ്രധാനമായും ഗ്രഹങ്ങളുടെ രാശിമാറ്റവും അവയുടെ സംയോഗവും ഒക്കെയാണ് ഇത്തരത്തിൽ രാജയോഗങ്ങൾ കൊണ്ടുവരാൻ സഹായിക്കുന്നത്. രാജയോഗങ്ങൾ വരാൻ കാത്തിരിക്കുന്ന രാശിക്കാറും കുറവല്ല.

ഇതിന് പലപ്പോഴും കാരണമാവുന്നത് ഗ്രഹങ്ങളാണ്. അവയുടെ രാശിമാറ്റം നിരന്തരമായി നടന്നു കൊണ്ടിരിക്കുന്ന പ്രക്രിയയാണ്. ഈ സംവിധാനം ഓരോരിക്കലും ഓരോ രാശിക്കാർക്ക് വലിയ നേട്ടങ്ങളാണ് പ്രദാനം ചെയ്യുക. ഗ്രഹങ്ങൾ മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുകയും സംക്രമണം നടത്തുകയും ഒക്കെ ചെയ്യുമ്പോഴും ഇപ്രകാരം പലവിധ മാറ്റങ്ങൾ ആളുകളുടെ ജീവിതത്തിൽ വരികയെന്നത് ചെറിയൊരു കാര്യമല്ലെന്ന് അറിയുക.

astromalavyarajayogam

അപ്രകാരം രണ്ട് ഗ്രഹങ്ങൾ കനിഞ്ഞു നൽകുന്ന സവിശേഷമായ ഒരു രാജയോഗത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ബുധന്റെ മിഥുനം രാശിയിലെ സംക്രമണത്തിലൂടെ ഭദ്രരാജയോഗം രൂപപ്പെടുകയും, ശുക്രൻ ഇടവം രാശിയിലേക്ക് പ്രവേശിക്കുന്നതോടെ മാളവ്യ രാജയോഗവും രൂപപ്പെടുമെന്നതാണ് ചില രാശിക്കാരെ കാത്തിരിക്കുന്ന വലിയൊരു മാറ്റം.

നമ്മുടെയൊക്കെ നിത്യ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഒരു ഗ്രഹമാണ് ബുധൻ. ബൗദ്ധിക കാര്യങ്ങളുടെ ഗ്രഹം ബുധനാണെന്ന് സൂചന നൽകുന്ന ഒരു ചൊല്ല് തന്നെയുണ്ട് പണ്ട് കാലത്ത്. ബുധൻ സമം ബുദ്ധി എന്നാണത്. മാത്രമല്ല നിത്യജീവിതത്തെ സ്വാധീനിക്കുന്ന പല മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന ഗ്രഹം കൂടിയാണ് ബുധനെന്ന് പറഞ്ഞാൽ അതും നിങ്ങളെ ആശ്ചര്യപ്പെടുത്തും.

യുവരാജ പദവിയാണ് ബുധന് ഗ്രഹങ്ങളുടെ അധികാര ശ്രേണിയിൽ നൽകിയിട്ടുള്ളത്. ചന്ദ്രന്റെയും താരയുടേയും മകനാണ് ബുധനെന്ന് ചില പുരാണങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എഴുത്ത്, ഗണിതം, വാക്ക്, ആശയ വിനിമയം, കളി, കൗശലം, എഞ്ചിനിയറിംഗ്, കമ്പ്യൂട്ടർ വിജ്ഞാനം, അനുകരണപരത, പ്രസംഗം എന്നിങ്ങനെയുള്ള കാര്യങ്ങളെയാണ് പൊതുവെ ബുധൻ പ്രതിനിധീകരിക്കുന്നത്.

സമാനമായ മറ്റൊരു പ്രധാന ഗ്രഹമാണ് ശുക്രൻ. ജ്യോതിഷത്തിലെ ശുഭനായ ഗ്രഹമാണ് ശുക്ര൯ എന്ന് കൂടി പറയപ്പെടുന്നു. ശുക്രനാല്‍ ഭരിക്കപ്പെടുന്ന ജീവിത മണ്ഡലങ്ങള്‍ നിരവധിയാണ്. ലൈംഗികത, വിഷയാസക്തി, സ്നേഹം, പ്രേമം, വിവാഹം, ലൗകിക സുഖ സൗകര്യങ്ങള്‍, ആഡംബര വസ്‌തുക്കൾ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ് ശുക്രൻ എന്നുകൂടി പറയപ്പെടുന്നു.

ഈ ഗ്രഹത്തിന്റെ ചലനങ്ങൾ ജ്യോതിഷ പ്രകാരം വലിയ പ്രാധാന്യമുള്ള ഒന്ന് തന്നെയാണ്. 12 രാശികളെയും ശുക്രന്റെ ചലനത്തിലെ മാറ്റങ്ങൾ ബാധിക്കുമെങ്കിലും അത് പക്ഷേ ഒരുപോലെ ആയിരിക്കില്ലെന്ന് മാത്രമാണ് പറയാനുള്ളത്. അത്തരത്തിൽ ശുക്രൻ നൽകുന്ന മാറ്റങ്ങൾക്കും രാജയോഗങ്ങൾ കൊണ്ട് വരാനുള്ള കഴിവുണ്ട്.

ഇരു ഗ്രഹങ്ങളുടെയും രാശി മാറ്റങ്ങൾ മൂലം വളരെയധികം പ്രത്യേകതകൾ ഉള്ള മാളവ്യ ഭദ്രരാജയോഗമാണ് കാത്തിരിക്കുന്നത്. ഇവയുടെ രാശിമാറ്റം ഒരുവിധം എല്ലാ രാശികളിലും സ്വാധീനം ചെലുത്തുമെങ്കിലും അവ ഒരുപോലെ ആയിരിക്കില്ലെന്ന് മാത്രം. 50 വർഷത്തിന് ശേഷമാണ് ഈ രാജയോഗം എത്തുന്നതെന്ന് കൂടി ഈ സമയത്ത് ഓർക്കണം. ഏതൊക്കെ രാശിക്കാരെയാണ് ഈ രാജയോഗം സ്വാധീനിക്കുക എന്ന് നോക്കാം.

ചിങ്ങം രാശി: മാളവ്യ ഭദ്ര രാജയോഗം മൂലം ഈ രാശിക്കാർക്ക് തൊഴിൽമേഖലയിൽ പുതിയ അവസരങ്ങൾ വന്നുചേരും. തൊഴിൽരംഗത്തെ വെല്ലുവിളികളെ ഇവർ എളുപ്പത്തിൽ തരണം ചെയ്യും. ഇക്കൂട്ടരുടെ ശമ്പളം കാര്യമായി തന്നെ വർധിക്കും. ഇവർക്ക് ബിസിനസിൽ നേട്ടമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയും.

കന്നി രാശി: ഈ രാജയോഗങ്ങളിലൂടെ നിരവധി നേട്ടങ്ങൾ കന്നിക്കാർക്ക് സ്വന്തമാക്കാനാകും. ജോലി സംബന്ധമായി വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള ഭാഗ്യം വന്നുചേരും. ജീവിതത്തിൽ നിന്ന് പ്രയാസങ്ങൾ അകലുകയും സന്തോഷം കളിയാടുകയും ചെയ്യും. ഇവർക്ക് സ്വന്തമായി നേട്ടങ്ങളുണ്ടാക്കാനാകും. ആഗ്രഹിച്ച രീതിയിൽ കാര്യങ്ങൾ നടക്കും. ബിസിനസുകാർക്ക് അനുകൂല സമയമായിരിക്കും ഇത്. ജോലിക്കാർക്ക് ബോണസ് ലഭിക്കാനുള്ള സാധ്യതയും തെളിയുന്നുണ്ട്.

മകരം രാശി: രാജയോഗങ്ങൾ ഇവർക്കു വലിയ സാമ്പത്തിക നേട്ടങ്ങളുണ്ടാക്കും. ജീവിതത്തിൽ നിന്ന് പ്രയാസങ്ങൾ അകന്ന് ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമായിരിക്കും ഇത്. പുതിയ ബിസിനസ് ആരംഭിക്കാൻ സാഹചര്യം ഒത്തുവരും. ഇവരുടെ സ്വത്ത് വർധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+