ഡബിൾ രാജയോഗം ഭാഗ്യം കൊണ്ടുവരും; പൊന്നും പണവും മാത്രമല്ല, സർവൈശ്വര്യങ്ങളും കൈവരും, ഈ രാശിക്കാരോ?
ഭാരതീയ ജ്യോതിഷ പ്രകാരം രാജയോഗങ്ങൾ വരികയെന്നാൽ ആ രാശിക്കാർക്കോ നക്ഷത്രക്കാർക്കോ നിനയ്ക്കാത്ത അത്രയും നേട്ടങ്ങൾ തേടി വരുമെന്നാണ് അർത്ഥമാക്കുന്നത്. അതൊരുപക്ഷേ സാമ്പത്തികമായ നേട്ടം മാത്രമായിരിക്കില്ല, ഒപ്പം നിങ്ങളുടെ ജോലിയിലോ അല്ലെങ്കിൽ കുടുംബ ജീവിതത്തിലോ ശുഭകരമായ കാര്യങ്ങൾ സംഭവിക്കാനുള്ള സാധ്യതകളെ കൂടിയാണ് വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ രാജയോഗങ്ങൾ വലിയ ഭാഗ്യം തന്നെ കൊണ്ടുവരും.
ഇത്തവണ ചില രാശിക്കാരെ കാത്തിരിക്കുന്നത് സാധാരണ രാജയോഗമല്ല, മറിച്ച് ഡബിൾ രാജയോഗമാണ്. ശുക്രനുമായി ബന്ധപ്പെട്ടിരിക്കുന്ന മാളവ്യ രാജയോഗമാണ് മികച്ച നേട്ടങ്ങൾ കൊണ്ടുവരിക. ഏതെങ്കിലും വ്യക്തിയുടെ ജാതകത്തിൽ ശുക്രൻ ലഗ്നത്തിൽ നിന്നോ ചന്ദ്രനിൽ നിന്നോ കേന്ദ്ര ഭവനങ്ങളിൽ സ്ഥിതി ചെയ്യുന്നുവോ അപ്പോഴാണ് ഈ രാജയോഗം രൂപപ്പെടുക. അതിനാണ് വരും ദിവസങ്ങളിൽ ചില രാശിക്കാർ സാക്ഷ്യം വഹിക്കുക.

ഈ ബംപർ രാജയോഗം വരികയാണെങ്കിൽ ആ വ്യക്തിയുടെ ജീവിതം കൂടുതൽ ഐശ്വര്യ പൂർണമാവുകയും നല്ല നേട്ടങ്ങൾ തേടിയെത്തുകയും ചെയ്യും. സാധാരണയായി ജ്യോതിഷത്തിൽ നവഗ്രഹങ്ങൾക്ക് വലിയ പ്രാധാന്യമാണുള്ളത്. അവയുടെ രാശിമാറ്റം വ്യക്തികളുടെ ജീവിതത്തെയും സാരമായി ബാധിക്കാറുമുണ്ട്. അടുത്ത വർഷത്തിലെ ആദ്യമാസമായ് ജനുവരിയിൽ അത്തരമൊരു രാശിമാറ്റം വരുന്നുണ്ട്.
ശുക്രൻ അതിന്റെ ഉയർന്ന രാശിയായ മീനത്തിലേക്ക് പ്രവേശിക്കുക ജനുവരിയിലാണ്. ഇതിലൂടെയാണ് മാളവ്യ രാജയോഗം രൂപപ്പെടുക. എന്ന് മാത്രമല്ല ഇതേ കാലയളവിൽ തന്നെ ശനിയുടെ കൃപയാൽ കേന്ദ്ര ത്രികോണ രാജയോഗവും ഉണ്ടാവുന്നു. ജനുവരി 28 മുതൽ മെയ് 31 വരെ നീളുന്ന രാജയോഗമാണ് കാത്തിരിക്കുന്നത്. ഈ മാളവ്യരാജയോഗം ഏതൊക്കെ രാശികളെ നല്ല രീതിയിൽ സ്വാധീനിക്കുമെന്ന് നമുക്ക് നോക്കാം.
മിഥുനം രാശി: വരാനിരിക്കുന്ന വർഷത്തിന്റെ ആരംഭത്തിൽ തന്നെ ശുഭകരമായ കാലയളവാണ് മിഥുനം രാശിക്കാരെ കാത്തിരിക്കുന്നത്. ഈ ഡബിൾ രാജയോഗം ചെറിയ നേട്ടങ്ങളല്ല, ബംപർ നേട്ടങ്ങൾ തന്നെ ഇവർക്ക് നൽകും. ജോലിയിൽ സ്ഥാനക്കയറ്റം ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ കാലയളവിൽ ലഭിക്കാനുള്ള സാധ്യത വളരെയേറെയാണ്. നിങ്ങളുടെ ഇഷ്‌ടമേഖലയിൽ കരിയർ തുടരാനും അത് വളരാനും അവസരം വന്നുചേരും. ജോലിയില്ലാത്തവർക്ക് നല്ല ജോലി ലഭിക്കുകയും ബിസിനസ് നടത്തുന്നവർക്ക് നല്ല ലാഭം വരികയും ചെയ്യും.
കുംഭം രാശി: ഡബിൾ രാജയോഗം വലിയ നേട്ടങ്ങൾ നൽകുന്ന മറ്റൊരു രാശിയാണ് കുംഭം. രണ്ട് രാജയോഗങ്ങൾ ഒരുമിച്ച് വരുമ്പോൾ കാര്യമായ നേട്ടങ്ങൾ തന്നെ ഇവർക്ക് പ്രതീക്ഷിക്കാം. അപ്രതീക്ഷിത ധനലാഭം ഇവരെ തേടിയെത്തും. ഇരട്ട രാജയോഗത്തിലൂടെ പണം ഇരട്ടിയാകും എന്നർത്ഥം. ഈ രാശിക്കാർക്ക് ബിസിനസ് ആരംഭിക്കാൻ ഏറ്റവും അനുകൂലമായ സമയമാണിത്. ഇവരുടെ സാമ്പത്തിക നില ശക്തമാകും. ആരോഗ്യവും മെച്ചപ്പെടും.
ഇടവം രാശി: മാളവ്യ രാജയോഗത്തിലൂടെ നേട്ടമുണ്ടാവുന്ന മറ്റൊരു പ്രധാന രാശിയാണ് ഇത്. ഇവരുടെ വരുമാനം വലിയ തോതിൽ വർധിക്കാൻ രാജയോഗം നിമിത്തമാവും. പുതിയ വരുമാന മാർഗങ്ങൾ തുറന്നുവരാനും സാധ്യതകൾ ഏറെയുണ്ട്. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയം കൂടിയാണിത്. ഭാഗ്യത്തിന് സമ്പൂർണമായ പിന്തുണ നിങ്ങൾക്കുണ്ടാവും, അതുകൊണ്ട് എല്ലാത്തിലും ജയം ഉറപ്പാണ്.












Click it and Unblock the Notifications