ഈ രാശിക്കാർക്ക് ഇനി വിദേശത്ത് ജോലി, പണത്തിന്റെ ഒഴുക്ക്! പ്രണയത്തിൽ വിജയം, കുടുംബത്തിൽ സമാധാനം
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം ഒരിക്കലും പുതുമയുള്ള കാര്യമല്ല. അത് അടിക്കടി ഉണ്ടാവുന്നൊരു സംഗതി മാത്രമാണ്. എങ്കിലും ഇത്തരം രാശിമാറ്റങ്ങൾ മൂലം ഉണ്ടാവുന്ന കാര്യങ്ങൾ അത്ര ചെറുതല്ലെന്ന് മാത്രം ഓർത്താൽ മതി. എന്തെന്നാൽ അത്രയധികം പുതുകാര്യങ്ങൾക്ക് അവസരം ഉണ്ടാവുകയും പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ തേടി വരികയും ഒക്കെ ചെയ്യുന്നത് ഈ ഗ്രഹ സംയോഗം മൂലമായിരിക്കും. അല്ലെങ്കിൽ ഗ്രഹങ്ങളുടെ സംക്രമണം മൂലമാണ്.
ഇക്കാര്യത്തിൽ നവഗ്രഹങ്ങൾ എല്ലാം തന്നെ ഒറ്റക്കെട്ടാണ്. സാധാരണക്കാരായ നമ്മൾ ഇവയുടെ മാറ്റത്തിനായി കാത്തിരിക്കുന്നത് വേറൊന്നും കൊണ്ടല്ല. അത് നമ്മളിൽ ഉണ്ടാക്കുന്ന പ്രധാന ഗുണഫലങ്ങൾ ഓർത്തിട്ടാണ്. അങ്ങനെ ഗജകേസരി യോഗവും വിവിധ ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരിക സ്വാഭാവികമായ കാര്യമാണ്. ഈ യോഗങ്ങളാവും ഒരുപക്ഷേ നിങ്ങളുടെ ഇതുവരെയുള്ള ജീവിതത്തെ മാറ്റി മറിക്കുക.

വേദ ജ്യോതിഷം പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിന്റെ രാശി മാറ്റും. അതിന്റെ ഫലം 12 രാശികളിലും കാണാൻ കഴിയുകയും ചെയ്യും. എല്ലാവർക്കും അറിയാവുന്നത് പോലെ ശുക്രൻ വേദ ജ്യോതിഷത്തിലെ ഏറ്റവും പ്രധാന ഗ്രഹങ്ങളിൽ ഒന്നാണ്. സവിശേഷമായ ഒട്ടേറെ ഗുണങ്ങൾ ശുക്രനിൽ ഉണ്ടെന്നതാണ് ഇതിന്റെ പ്രധാന കാരണം. നമ്മുടെ നിത്യ ജീവിതത്തെ സ്വാധീനിക്കാനും നല്ല നിലയിൽ എത്തിക്കാനും ശുക്രന് സാധിക്കും.
ജ്യോതിഷത്തിലെ ശുഭനായ ഗ്രഹങ്ങളിൽ ഒന്നാണ് ശുക്ര൯. അതുകൊണ്ട് തന്നെ ശുക്രനാല്‍ ഭരിക്കപ്പെടുന്ന ജീവിത മണ്ഡലങ്ങള്‍ നിരവധിയാണ്. ലൈംഗികത, വിഷയാസക്തി, സ്നേഹം, പ്രേമം, വിവാഹം, ലൗകിക സുഖ സൗകര്യങ്ങള്‍, ആഡംബര വസ്‌തുക്കൾ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ് ശുക്രൻ എന്നാണ് പറയപ്പെടുന്നത്.
ഈ ഗ്രഹത്തിന്റെ ചലനങ്ങൾ ജ്യോതിഷ പ്രകാരം വലിയ പ്രാധാന്യമുള്ള ഒന്നാണ്. 12 രാശികളെയും ശുക്രന്റെ ചലനത്തിലെ മാറ്റങ്ങൾ ബാധിക്കുമെങ്കിലും അത് പക്ഷേ ഒരുപോലെ ആയിരിക്കില്ല. ചില രാശിക്കാർക്ക് ഇതിന്റെ ഗുണഫലങ്ങൾ അധികമായിരിക്കും. മറ്റ് ചില രാശിക്കാർക്ക് അത്രത്തോളം ഗുണം ലഭിക്കണമെന്നുമില്ല.
ശ്രാവണ മാസമാണിത്. ജ്യോതിഷത്തിൽ വളരെ പ്രാധാന്യവും പ്രത്യേകതയുമുള്ള കാലമാണിത്. ഈ സമയം നിരവധി ശുഭയോഗങ്ങൾ രൂപം കൊള്ളുന്നു. അങ്ങനെ ഓരോ രാശിക്കാരിലും ഗുണാനുഭവങ്ങൾ പ്രകടമാകുന്നു. മൂന്ന് രാജയോഗങ്ങളാണ് ശ്രാവണ മാസത്തിൽ ഇക്കുറി രൂപപ്പെടുന്നത്. അതിൽ ഏറ്റവും ശ്രേഷ്‌ഠമായ ഒന്നാണ് മാളവ്യരാജയോഗം.
ഈ വർഷത്തെ ശ്രാവണ മാസത്തിൽ ശുക്രൻ സ്വന്തം രാശിയിലാണ് സഞ്ചരിക്കുക എന്ന പ്രത്യേകത കൂടിയുണ്ട്. ഇത് ജീവിതത്തിൽ ചിലർക്ക് നല്ല നേട്ടങ്ങൾ സമ്മാനിക്കും. കൂടാതെ ജൂലൈ 26ന് വ്യാഴവും ശുക്രനും ഒരുമിച്ച് സഞ്ചരിക്കും. ഇത് മൂലം ഗജലക്ഷ്‌മി രാജയോഗവും രൂപപ്പെടുന്നുണ്ട്. മാളവ്യ രാജയോഗത്താൽ 12 രാശികളിൽ മൂന്ന് രാശികൾക്ക് ഭാഗ്യം ലഭിക്കും. അവ ഏതൊക്കെ എന്നറിയാം.
മിഥുനം രാശി: വരാനിരിക്കുന്ന മാളവ്യ രാജയോഗത്തിലൂടെ ഇവർക്ക് സാമ്പത്തിക നേട്ടമുണ്ടാകുന്നു. ജോലിയിൽ ഇവർ പ്രതീക്ഷിക്കുന്നതിലും അപ്പുറം ഉയരങ്ങളിലെത്താൻ കഴിയും. സഹപ്രവർത്തകരിൽ നിന്നും പൂർണ പിന്തുണയും സഹായങ്ങളും കിട്ടും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷമുണ്ടാകും. സന്തോഷവും സമാധാനവും ഉറപ്പ്. വിദേശത്ത് ജോലി ചെയ്യാനുള്ള അവസരം. പണം നിങ്ങളിലേക്ക് ഒഴുകിയെത്തും.
കര്‍ക്കിടകം രാശി: ഇവർക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ജോലികൾ കൃത്യമായി പൂർത്തിയാക്കാൻ സാധിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരും. ഒരുപാട് നേട്ടങ്ങൾ ഇക്കാലയളവിൽ ഇവർക്ക് സ്വന്തമാവും. ഇവർക്ക് പ്രശസ്‌തി നേടാനാകും. സമൂഹത്തിൽ നിങ്ങൾക്കുള്ള ബഹുമാനം വലിയ തോതിൽ വർധിക്കും. ആഗ്രഹിച്ചതൊക്കെ സ്വന്തമാവും.
ധനു രാശി: സന്തോഷകരമായ നിരവധി മാറ്റങ്ങളാവും ഇവരെ തേടി എത്തുക. മാളവ്യ രാജയോഗത്തിലൂടെ ഇവരുടെ ബുദ്ധിമുട്ടുകൾ എല്ലാം അവസാനിക്കും. ജോലിയിലും ഇവർക്ക് നേട്ടങ്ങൾ സ്വന്തമാക്കാനാകും. സാമ്പത്തിക നേട്ടങ്ങളും ഒപ്പമെത്തും. പ്രണയിതാക്കൾക്ക് അനുകൂലമായ സമയമായിരിക്കും ഇത്. മേലുദ്യോഗസ്ഥരുടെ പിന്തുണ എന്നും ഇവർക്കുണ്ടാവും. പ്രണയത്തിൽ ഇവർക്ക് വിജയം ഉറപ്പ്.












Click it and Unblock the Notifications