Get Updates
Get notified of breaking news, exclusive insights, and must-see stories!

മാളവ്യ രാജയോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ നല്ല വാർത്ത, പുതിയ കാർ വാങ്ങാം..!

വേദ ജ്യോതിഷത്തിലെ ഒരു പ്രത്യേക ശുക്ര യോഗങ്ങളിൽ ഒന്നാണ് മാളവ്യ രാജയോഗം. സമ്പത്തും പ്രശസ്‌തിയും നൽകുന്നതിനെയാണ് ഇതുമായി പല ജ്യോതിഷികളും ബന്ധിപ്പിക്കുന്നത്. ചില ശതകോടീശ്വരന്മാരുടെയും ചലച്ചിത്ര താരങ്ങളുടെയും ജാതകത്തിൽ ഈ യോഗം കാണപ്പെടുന്നുണ്ട്. എന്നാൽ, ജാതകത്തിന്റെ ബലവും വ്യക്തിയുടെ ജീവിത തിരഞ്ഞെടുപ്പുകളും അനുസരിച്ച് ഫലങ്ങൾ വ്യത്യാസപ്പെടാം.

ശുക്രൻ തുലാത്തിലേക്ക്; ഈ രാശിക്കാർക്ക് ഇനി തിരിഞ്ഞു നോക്കണ്ട, ബംപർ ലോട്ടറി ഭാഗ്യം തേടി വരും..!
ശുക്രൻ തുലാത്തിലേക്ക്; ഈ രാശിക്കാർക്ക് ഇനി തിരിഞ്ഞു നോക്കണ്ട, ബംപർ ലോട്ടറി ഭാഗ്യം തേടി വരും..!

ശുക്രൻ സ്വന്തം രാശിയിലോ ഉച്ചരാശിയിലോ നിൽക്കുകയും, ലഗ്നത്തിൽ നിന്നോ ചന്ദ്രനിൽ നിന്നോ കേന്ദ്ര ഭാവങ്ങളിൽ (ഒന്ന്, നാല്, ഏഴ്, പത്ത്) സ്ഥിതി ചെയ്യുകയും ചെയ്യുമ്പോഴാണ് സവിശേഷമായ മാളവ്യ രാജയോഗം രൂപപ്പെടുന്നത്. ഈ യോഗം ഫലപ്രദമാകണമെങ്കിൽ ശുക്രന് നല്ല ബലവും മറ്റ് ഗ്രഹങ്ങളുടെ പിന്തുണയും ഉണ്ടായിരിക്കണം എന്നതാണ് മറ്റൊരു പ്രത്യേകത.

malavya rajayogam 2026

മാളവ്യ രാജയോഗത്തെ ശതകോടീശ്വരൻമാരുമായി ബന്ധപ്പെടുത്താൻ, ജ്യോതിഷികൾ സമ്പത്ത് ഭാവങ്ങളെ പരിശോധിക്കാറുണ്ട്. രണ്ട്, അഞ്ച്, ഒൻപത്, പത്ത്, പതിനൊന്ന് എന്നീ ഭാവങ്ങളാണ് ഇതിൽ പ്രധാനം. ഈ ഭാവങ്ങളും ശുക്രനും തമ്മിലുള്ള ശക്തമായ ബന്ധങ്ങൾ ഉയർന്ന വരുമാനത്തെ പിന്തുണയ്ക്കും. വലിയ നേട്ടങ്ങൾക്ക് അനുകൂലമായ ദശാകാലങ്ങളും അനിവാര്യമാണ്.

പറഞ്ഞുവന്നത് മാളവ്യ രാജയോഗത്തെ കുറിച്ചാണ്. ഇപ്പോഴിതാ സെപ്റ്റംബർ മാസം ആരംഭിക്കാനിരിക്കെ അത്തരത്തിൽ ഒരു സവിശേഷമായ യോഗം വന്നുചേരുകയാണ്. മാളവ്യ രാജയോഗം തന്നെയാണ് ഇക്കുറി വരുന്നത്. സെപ്റ്റംബർ 2 ബുധനാഴ്‌ച ശുക്രൻ തുലാം രാശിയിലേക്ക് സംക്രമിക്കുകയാണ്, ഇതാണ് വലിയ നേട്ടങ്ങളിലേക്ക് വഴിയൊരുക്കുന്നത്. ഇത് ഏതൊക്കെ രാശികൾക്ക് എന്തൊക്കെ ഗുണമാവുമെന്ന് നോക്കാം.

ഇടവം

ശുക്രന്റെ സ്വന്തം രാശിയായതിനാൽ ഇവർക്ക് അനുകൂല ഫലങ്ങൾ ലഭിക്കാൻ സാധ്യത ഏറെയാണ്. സാമ്പത്തിക വളർച്ച, സമ്പാദ്യം, സ്വത്ത്, വീട്, വാഹനം തുടങ്ങിയ കാര്യങ്ങളിൽ നേട്ടങ്ങൾ ഉണ്ടാകാം. ബിസിനസ്, ധനകാര്യം, ഫാഷൻ, സൗന്ദര്യം, കല, ഡിസൈൻ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് നല്ല കാലം. സമൂഹത്തിൽ ബഹുമാനവും നല്ല ജീവിത നിലവാരവും നേടാൻ സാധിക്കും. പ്രണയത്തിലും വിവാഹ ജീവിതത്തിലും അനുകൂലമായ വാർത്തകൾ വരും.

തുലാം

തുലാം ശുക്രന്റെ സ്വന്തം രാശിയായതിനാൽ ശക്തമായ സ്വാധീനം ലഭിക്കും. മാളവ്യ രാജയോഗം അനുകൂലമായി പ്രവർത്തിക്കുമ്പോൾ സാമ്പത്തിക നേട്ടം, ബിസിനസിലെ വളർച്ച, പുതിയ അവസരങ്ങൾ, സ്വാധീനമുള്ള വ്യക്തികളുമായുള്ള ബന്ധം എന്നിവ ലഭിക്കാം. ഇവരുടെ സംസാരശൈലിയും പെരുമാറ്റവും മറ്റുള്ളവരെ ആകർഷിക്കാൻ സഹായിക്കും. പ്രണയത്തിലും വിവാഹത്തിലും നല്ല പങ്കാളിത്തം ലഭിക്കാനും സാമൂഹിക പദവിയും പ്രശസ്‌തിയും ഉയരാനും സാധ്യത.

മീനം

മീനരാശിയിൽ ശുക്രൻ ഉച്ചസ്ഥിതിയിലാണ്. അതിനാൽ ശുക്രന്റെ ശക്തമായ ഗുണങ്ങൾ ഇവിടെ പ്രകടമാകാൻ സാധ്യതയുണ്ട്. ഇക്കൂട്ടർക്ക് വിദേശ ബന്ധങ്ങൾ, വിദേശ യാത്രകൾ, വിദേശത്തുനിന്നുള്ള സാമ്പത്തിക അവസരങ്ങൾ എന്നിവയ്ക്കും അവസരമുണ്ട്. പ്രണയബന്ധങ്ങളിൽ ആഴവും അടുപ്പവും വർധിക്കാം. സ്വന്തം കഴിവുകൾക്ക് അംഗീകാരവും സമൂഹത്തിൽ നല്ല പേരും ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ കാർ വാങ്ങാൻ സാധിക്കും.

സെപ്റ്റംബറിൽ 4 ഗ്രഹങ്ങളുടെ മാറ്റം; വലിയ രാജയോഗങ്ങൾ, കാത്തിരുന്ന കല്യാണം, ആവശ്യത്തിന് പണവും!
സെപ്റ്റംബറിൽ 4 ഗ്രഹങ്ങളുടെ മാറ്റം; വലിയ രാജയോഗങ്ങൾ, കാത്തിരുന്ന കല്യാണം, ആവശ്യത്തിന് പണവും!

മകരം

മകരരാശിക്കാർക്ക് ശുക്രൻ വളരെ പ്രധാനപ്പെട്ട ഗ്രഹമാണ്. പ്രത്യേകിച്ച് മകര ലഗ്നത്തിൽ ശുക്രൻ അഞ്ചാം ഭാവത്തിന്റെയും പത്താം ഭാവത്തിന്റെയും അധിപനായതിനാൽ ശക്തമായ യോഗകാരക ഗ്രഹമായി കണക്കാക്കപ്പെടുന്നു. ജോലിയിൽ ഉയർച്ച, ബിസിനസിൽ നേട്ടം, നേതൃത്വ സ്ഥാനങ്ങൾ, അംഗീകാരം എന്നിവ ലഭിക്കാം. കൂടാതെ വിദ്യാഭ്യാസം, പ്രണയം, വിവാഹം എന്നിവയിലും നല്ല മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യത. കുടുംബത്തിൽ ഐശ്വര്യവും സമാധാനവും ഉണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+