മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത!
ജ്യോതിഷം പലരും കരുതുന്നത് പോലെ ഒരിക്കലും ചെറിയ കാര്യമല്ല. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ഇതിൽ വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്നും പലപ്പോഴും പറയപ്പെടുന്നു. ഇതെല്ലം ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും പല രീതിയിൽ വ്യത്യാസപ്പെടും.
ആകെ ജ്യോതിഷത്തിൽ 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

ഇവ കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.
പറഞ്ഞുവന്നത് സവിശേഷമായ ഒരു രാജയോഗത്തെ കുറിച്ചാണ്. ഏപ്രിൽ 9ന് സമ്പത്തിന്റെയും സമൃദ്ധിയുടെയും ഗ്രഹമായ ശുക്രൻ സ്വന്തം രാശിയായ ഇടവത്തിൽ പ്രവേശിക്കുകയാണ് ചെയ്യുന്നത്. ശുക്രൻ സ്വന്തം രാശിയിൽ സഞ്ചരിക്കുന്നത് വളരെ ശുഭകരമായ കാര്യങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. കാരണം ശുക്രൻ ഇടവത്തിൽ പ്രവേശിക്കുന്നതിലൂടെ സുപ്രധാനമായ മാളവ്യ മഹാപുരുഷ രാജയോഗം രൂപം കൊള്ളും.
സാധാരണഗതിയിൽ ശുക്രൻ സ്വന്തം രാശിയിൽ അതായത് ഇടവം അല്ലെങ്കിൽ തുലാം രാശിയിലോ അല്ലെങ്കിൽ അതിന്റെ ഉച്ച രാശിയിൽ അതായത് മീനത്തിൽ ജാതകത്തിന്റെ കേന്ദ്ര ഭാവങ്ങളിൽ (1, 4, 7, അല്ലെങ്കിൽ 10) സ്ഥിതിചെയ്യുമ്പോഴോ അല്ലെങ്കിൽ ഈ സ്ഥാനങ്ങളിൽ ശുക്രൻ സഞ്ചരിക്കുമ്പോഴോ ആണ് സവിശേഷമായ മാളവ്യ രാജയോഗം രൂപം കൊള്ളുന്നത്. ഇക്കുറി അത് മൂന്ന് രാശിക്കാർക്ക് ഗുണകരമായി ഭവിക്കും.
ഇടവം രാശി
ശുക്രന്റെ മാറ്റം ഇവർക്ക് അനുകൂലമായിരിക്കാം. ഇത്തരം മാറ്റങ്ങൾ ഇക്കൂട്ടരുടെ ആത്മവിശ്വാസം വർധിപ്പിക്കും. സമൂഹത്തിൽ ബഹുമാനവും ആദരവും നേടാൻ കഴിയും. സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് ഇത് വഴിതുറക്കും. അവിവാഹിതർക്ക് വിവാഹ യോഗം കാത്തിരിക്കുന്നു, ഒപ്പം പ്രണയ സുരഭിലമായ ദാമ്പത്യവും. കൂടുതൽ തൊഴിൽ അവസരങ്ങൾക്ക് അവസരം. ജോലിയിൽ സ്ഥാനക്കയറ്റത്തിനോ ശമ്പള വർധനവിനോ സാധ്യത ഏറെയാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുവാൻ സാധ്യത.
ചിങ്ങം രാശി
മാളവ്യ രാജയോഗം ഇവരുടെ കരിയറിനും ബിസിനസിനും അനുകൂലമാകും. ഇവരുടെ സംക്രമ ജാതകത്തിലെ കർമ്മഭാവത്തിലാണ് ഇത് രൂപപ്പെടുന്നത്. ഈ സമയത്ത് സ്ഥാനക്കയറ്റം, പുതിയ ഉത്തരവാദിത്തങ്ങൾ, ബഹുമതികൾ എന്നിവയ്ക്കുള്ള സാധ്യതകൾ ഒരുപാടാണ്. തൊഴിലിടത്തിൽ മേലുദ്യോഗസ്ഥരിൽ നിന്ന് പിന്തുണ ലഭിച്ചേക്കാം. സമൂഹത്തിൽ പ്രശസ്‌തി വർധിക്കും. കല, ഫാഷൻ ഡിസൈനിംഗ്, സംഗീതം, മോഡലിംഗ് എന്നീ മേഖലകളിൽ ഉള്ളവർക്ക് നല്ല മുന്നേറ്റത്തിന് സാധ്യത ഉണ്ടാവും.
കന്നി രാശി
ഈ രാശിക്കാർക്ക് മാളവ്യ രാജ്യയോഗം ഗുണകരമായി മാറുമെന്നതിനാണ് യാഥാർഥ്യം. അതിനാൽ ഈ സമയം വിദേശ കാര്യങ്ങളുമായി ബന്ധപ്പെട്ട ജോലികളിൽ നേട്ടങ്ങൾ ഉറപ്പാണ്. പുതിയൊരു കരിയർ മാറ്റം വരുത്തുന്നതിന് മുമ്പ് ശ്രദ്ധാപൂർവം ആലോചിക്കണം, ചാടിക്കയറി തീരുമാനം എടുക്കരുത്. ബിസിനസുകാർക്ക് നിക്ഷേപം ലാഭകരമാകുമെന്നതാണ് മറ്റൊരു നേട്ടം. ഇവർക്ക് ജോലി സംബന്ധമായ യാത്രകൾ, രാജ്യത്തിനകത്തും പുറത്തും നടത്താം.












Click it and Unblock the Notifications