മാളവ്യ രാജയോഗം തലവര മാറ്റും; ഈ രാശിക്കാരുടെ വിവാഹം നടക്കും..! എല്ലാ ആഡംബരവും, യാത്ര ചെയ്യും
ഭാരതീയ ജ്യോതിഷത്തിൽ നിരവധി രാജയോഗങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അതിൽ ഭൂരിഭാഗവും പല രാശിക്കാർക്കും നല്ല ഗുണങ്ങൾ നൽകുന്നവയാണ്. എന്തെന്നാൽ ഓരോ രാശിമാറ്റവും നമ്മുടെ ജീവിതത്തെ പല തരത്തിൽ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നതാണ് ഏറ്റവും പ്രധാന കാര്യം. സാധാരണയായി പല കാലഗണനകൾക്കും അനുസൃതമായി ഗ്രഹങ്ങളുടെ രാശിമാറ്റത്തിനും അല്ലെങ്കിൽ അവയുടെ സംയോഗത്തിനും വിധേയമായാണ് ഇത്തരം യോഗങ്ങൾ നിങ്ങളെ തേടി വരിക.
ഇത്തരം രാജയോഗങ്ങൾ ഉണ്ടാവുമ്പോൾ ആ വ്യക്തിയുടെ സാമ്പത്തിക സ്ഥിതി ശക്തമായി തന്നെ തുടരുകയും ജീവിതത്തിൽ എല്ലാ സന്തോഷവും ലഭിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. അത്തരത്തിലുള്ള സവിശേഷമായ യോഗങ്ങൾ നിങ്ങളുടെ ജീവിതം മാറ്റി മറിച്ചേക്കും. എല്ലാ രാജയോഗങ്ങളും ഒരുപോലെ അല്ലെങ്കിൽ പോലും അവ ബാധിക്കുന്ന രാശിക്കാർക്ക് എല്ലാവിധ സൗഭാഗ്യങ്ങളും നൽകാനും ലഭിക്കാനും ഇടയാക്കുന്നവയാണ്.

ജാതകത്തിൽ ശുക്രന്റെ അനുകൂല സ്ഥാനം സമ്പത്തിന്റെ ദേവനായ കുബേരനിൽ നിന്ന് പ്രത്യേക അനുഗ്രഹങ്ങൾ ലഭിക്കാനിടയാക്കുന്ന ഘടകമാണ്. ശുക്രൻ ഓരോ 26 ദിവസത്തിലും രാശി മാറ്റുന്നു എന്നതാണ് ഇതിന് പ്രധാന കാരണം. അതിന്റെ ഫലങ്ങൾ 12 രാശികളിലും ലോകത്തിൽ എല്ലായിടത്തും അനുഭവപ്പെടുന്നു. മാർച്ച് ആദ്യം അതായത് ഹോളിക്ക് മുമ്പ് ശുക്രൻ മീനത്തിൽ പ്രവേശിക്കുമെന്നതാണ് കാര്യം.
ഏറെ പ്രത്യേകതകളുള്ള ഗ്രഹമായ ശുക്രൻ അതിന്റെ ഉന്നത രാശിയായ മീനത്തിലേക്ക് പ്രവേശിക്കുന്നത് ചില രാശികൾക്ക് സന്തോഷവും സമൃദ്ധിയും ഒപ്പം പലവിധ നേട്ടങ്ങളും നൽകും. ശനി ഇതിനകം ഈ രാശിയിൽ ഉള്ളതിനാലാണ് ഇത്. രണ്ട് ഗ്രഹങ്ങൾ തമ്മിലുള്ള സംയോജനത്തിനും ഇത് കാരണമാകും. ശുക്രൻ ശക്തമായിരിക്കുമ്പോൾ ഉണ്ടാവുന്ന രാജയോഗമാണ് മാളവ്യ യോഗം. അതാണ് ഇവിടെ സംഭവിക്കാൻ ഇരിക്കുന്നത്.
മാർച്ച് 2ന് പുലർച്ചെ 1:01ന് ശുക്രൻ മീനത്തിൽ പ്രവേശിക്കുമെന്നതാണ് കാര്യം. മാർച്ച് 26 വരെ ഈ രാശിയിൽ തുടരും. ഈ സാഹചര്യത്തിൽ, ശുക്രന്റെ മാളവ്യ രാജയോഗത്തിന്റെ രൂപീകരണം മേടം, ചിങ്ങം, വൃശ്ചികം എന്നീ രാശിക്കാരുടെ ജീവിതത്തിൽ നല്ല ഫലങ്ങൾ ഉണ്ടാക്കുമെന്നതാണ് നേട്ടം. ശരിക്കും ഇത് പഞ്ചമഹാ രാജയോഗങ്ങളിൽ ഒന്നാണ്. ശുക്രന്റെ മാളവ്യ രാജയോഗത്താൽ ഏതൊക്കെ രാശിക്കാർക്ക് നേട്ടമുണ്ടാവുമെന്ന് നോക്കാം.
മേടം രാശി
ഇവർക്ക് സവിശേഷമായ ശുക്രന്റെ മാളവ്യ രാജയോഗത്തിന്റെ രൂപീകരണം അനുകൂലമായിരിക്കും. ഇവരുടെ സംക്രമ ജാതകത്തിന്റെ പന്ത്രണ്ടാം ഭാവത്തിൽ ശുക്രൻ വസിക്കുന്നു. അതിനാൽ ഈ രാശിക്കാരുടെ സുഖസൗകര്യങ്ങളിലും ആഡംബരങ്ങളിലും കാര്യമായ ഉന്നതി ഉണ്ടാവും. അവിവാഹിതരായവർക്ക് അനുയോജ്യമായ ഒരു പങ്കാളിയെ കണ്ടെത്താൻ സാധിക്കും. ആരോഗ്യം നല്ലതായി തന്നെ തുടരും. സാമ്പത്തികമായി നല്ല നിലയിൽ എത്തും. ദീർഘദൂര യാത്രകൾ നടത്താനുള്ള സാധ്യത ഏറെയാണ്.
ചിങ്ങം രാശി
മാളവ്യ രാജയോഗത്തിന്റെ രൂപീകരണം ഇവർക്ക് ഗുണകരം. ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ഇക്കാലയളവിൽ നല്ലതായിരിക്കും. പുതിയ വരുമാന സ്രോതസുകൾ തുറന്നേക്കാം. കുടുംബത്തോടൊപ്പം ഗുണനിലവാരമുള്ള സമയം ചെലവഴിക്കാൻ സാധിക്കും. ബിസിനസിൽ നിന്ന് ഗണ്യമായ ലാഭം തന്നെ ഇവർക്ക് ലഭിക്കും. തൊഴിൽ ചെയ്യുന്നവർക്ക് ഈ കാലയളവ് വളരെ നല്ലതായിരിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും കടന്നുവരും.
വൃശ്ചികം രാശി
ഈ രാശിക്കാർക്ക് മാളവ്യ രാജയോഗം ഒരുപാട് നേട്ടങ്ങൾ നൽകും. ഈ രാശിക്കാരുടെ അഞ്ചാം ഭാവത്തിൽ ശുക്രൻ വസിക്കുന്നു. ഇവർക്ക് വിദ്യാഭ്യാസം, സാമ്പത്തിക നേട്ടങ്ങൾ എന്നിവയുടെ പുരോഗതി ദൃശ്യമാകും. കുട്ടികളുമായി ബന്ധപ്പെട്ട നിലവിലുള്ള പ്രതിസന്ധികൾ അവസാനിച്ചേക്കാം. നല്ല പുരോഗതിക്ക് സാധ്യത. വിദ്യാഭ്യാസ മേഖലയിലും കാര്യമായ നേട്ടങ്ങൾ കണ്ടെത്തും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും വരുമാനം ഇരട്ടിയാവുകയും ചെയ്യും.












Click it and Unblock the Notifications