അവിവാഹിതർക്ക് വിവാഹാലോചന, ദാമ്പത്യത്തിൽ സന്തോഷം; വരുമാനം കുത്തനെ കൂടും! ഈ രാശിക്കാരോ?
ഭാരതീയ ജ്യോതിഷത്തിൽ അഥവാ വേദ ജ്യോതിഷത്തിൽ ഒരുപാട് രാജയോഗങ്ങളെ കുറിച്ച് പലഘട്ടത്തിൽ പരാമർശിക്കുന്നുണ്ട്. അതിൽ ഭൂരിഭാഗവും എല്ലാവർക്കും നല്ല ഗുണങ്ങൾ നൽകുന്ന കാര്യങ്ങളാണ്. ഓരോ രാശിമാറ്റവും നമ്മുടെ ജീവിതത്തെ പല തരത്തിൽ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. സാധാരണയായി പല കാലഗണനകൾക്കും അനുസൃതമായി ഗ്രഹങ്ങളുടെ രാശിമാറ്റത്തിനും അല്ലെങ്കിൽ അവയുടെ സംയോഗത്തിനും വിധേയമായാണ് ഇത്തരം യോഗങ്ങൾ തേടിവരിക.
സാധാരണഗതിയിൽ രാജയോഗങ്ങൾ ഉണ്ടാവുമ്പോൾ ആ വ്യക്തിയുടെ സാമ്പത്തിക സ്ഥിതി ശക്തമായി തന്നെ തുടരുകയും ജീവിതത്തിൽ എല്ലാ സന്തോഷവും ലഭിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. അത്തരത്തിലൊരു സവിശേഷമായ യോഗങ്ങൾ നിങ്ങളുടെ ജീവിതം മാറ്റി മറിച്ചേക്കും. എല്ലാ രാജയോഗങ്ങളും ഒരുപോലെ അല്ലെങ്കിൽ പോലും അവ ബാധിക്കുന്ന രാശിക്കാർക്ക് എല്ലാവിധ സൗഭാഗ്യങ്ങളും നൽകാനും ലഭിക്കാനും ഇടയാക്കുന്ന ഒന്ന് തന്നെയാണ്.

വേദ ജ്യോതിഷം പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിന്റെ രാശി മാറ്റുമെന്നതാണ് പ്രത്യേകത. അങ്ങനെ വരുമ്പോൾ അതിന്റെ ഫലം 12 രാശികളിലും കാണാൻ കഴിയുകയും ചെയ്യും. പക്ഷേ എല്ലാ രാശികൾക്കും ഈ ഫലം ഒരുപോലെ ആയിരിക്കുകയില്ല. അതിന്റെ കാരണം എന്തെന്ന് ചോദിച്ചാൽ ഓരോ രീതിയിൽ ആയിരിക്കും ഓരോ രാശികളെയും അത് സ്വാധീനിക്കുക എന്നതാണ്. മാറ്റങ്ങൾ ഗ്രഹങ്ങൾക്കും സുനിശ്ചിതമാണ്.
പ്രധാനമായും ഇക്കാര്യത്തിൽ നവഗ്രഹങ്ങൾ എല്ലാം തന്നെ ഒറ്റക്കെട്ടാണ്. സാധാരണക്കാരായ നമ്മൾ ഇവയുടെ മാറ്റത്തിനായി കാത്തിരിക്കുന്നത് വേറൊന്നും കൊണ്ടല്ല. അത് നമ്മളിൽ ഉണ്ടാക്കുന്ന പ്രധാന ഗുണഫലങ്ങൾ ഓർത്തിട്ടാണ്. അങ്ങനെ ഗജകേസരി യോഗവും വിവിധ ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരിക സ്വാഭാവികമായ കാര്യമാണ്. അവയ്ക്കായി ആശിക്കുന്ന, ആഗ്രഹിക്കുന്ന ആളുകളാണ് നമുക്ക് ചുറ്റും അധികവുമുള്ളത്.
വരാനിരിക്കുന്നത് അത്തരത്തിൽ രാജയോഗമാണ്. നവംബർ ആദ്യം ശുക്രൻ സംക്രമിക്കുകയും അതിലൂടെ മാളവ്യ രാജയോഗം ഉണ്ടാകുകയും ചെയ്യുമെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതൊരിക്കലും ഒരു സാധാരണ രീതിയിൽ ഉള്ള രാജയോഗം അല്ല. വളരെയധികം നേട്ടങ്ങൾ ചില രാശിക്കാർക്ക് ലഭിക്കാൻ ഈ മാറ്റങ്ങൾ ഇടയാക്കും. സാമ്പത്തികമായ മുന്നേറ്റങ്ങളും അതിന് അനുസരിച്ചുള്ള മാറ്റങ്ങളും ആയിരിക്കും പക്ഷേ ഇക്കൂട്ടത്തിൽ ഏറെയും. ഏതൊക്കെ രാശികളെ ഇത് ബാധിക്കുമെന്ന് നോക്കാം.
ധനു രാശി: മാളവ്യ രാജയോഗത്തിന്റെ രൂപീകരണം ധനു രാശിക്കാർക്ക് വരുമാനത്തിലും നിക്ഷേപത്തിലും നേട്ടങ്ങൾക്ക് സാധ്യത ഏറെയാണ്. ശുക്രൻ ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഈ സമയത്ത് വരുമാനം വർധിക്കാൻ സാധ്യത. പുതിയ വരുമാന സ്രോതസ്സുകൾ ഉയർന്നുവരുന്നതിന് അവസരം. നിക്ഷേപങ്ങളിൽ നിന്നും ഇവർക്ക് നേട്ടം ഉറപ്പാണ്. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. അപ്രതീക്ഷിതമായി നേട്ടങ്ങൾ വരികയും വരുമാനം കുത്തനെ കൂടുകയും ചെയ്യും,.
മകരം രാശി: വരാനിരിക്കുന്ന മാളവ്യ രാജയോഗം ഇവർക്ക് ഗുണകരമായിരിക്കും. ഈ രാശിയുടെ പത്താം ഭാവത്തിലാണ് രാജയോഗം രൂപപ്പെടുക. ജോലിയിലും ബിസിനസിലും മുന്നേറ്റത്തിന് വ്യക്തമായ സാധ്യത. തൊഴിലുള്ള വ്യക്തികൾക്ക് പുതിയ ഉത്തരവാദിത്തങ്ങളും സ്ഥാനക്കയറ്റ അവസരങ്ങളും തേടി വരും. ബിസിനസുകാർക്ക് സാമ്പത്തികമായി നേട്ടവും ലാഭവും ഉറപ്പാവും. മാത്രമല്ല പുതിയ കരാറുകളും ഡീലുകളും ഒക്കെ ലഭിക്കാൻ സാധ്യത.
തുലാം രാശി: മാളവ്യ രാജയോഗം ഇവർക്ക് അനുകൂലമായിരിക്കും. ഇവരുടെ വ്യക്തിത്വം ഇക്കാലയളവിൽ മെച്ചപ്പെടും. വിവാഹിതർക്ക് സന്തോഷകരമായ ദാമ്പത്യ ജീവിതം ആസ്വദിക്കാം. അവിവാഹിതർക്ക് അനുയോജ്യമായ വിവാഹാലോചനകൾ വരും. കുടുംബത്തിനുള്ളിൽ സന്തോഷവും ഐക്യവും നന്നായി ഉയരും. വീട്ടിൽ ഒരു ശുഭകരമായ ചടങ്ങ് നടക്കാൻ സാധ്യത. പ്രിയപ്പെട്ടവരുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടും. സാമ്പത്തികമായി നിലവിലുള്ള ബുദ്ധിമുട്ടുകൾ ഒക്കെ തീരും.












Click it and Unblock the Notifications