ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സമ്പൂർണ ഭാഗ്യം; വരുമാനം ഇരട്ടിയാകും, ദാമ്പത്യ ജീവിതത്തിൽ സമാധാനം!
വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം ഒരു പുതുമയുള്ള കാര്യമല്ല. അത് അടിക്കടി സംഭവിക്കുന്നൊരു സംഗതിയാണ്. എങ്കിലും ഇത്തരം രാശിമാറ്റങ്ങൾ മൂലം ഉണ്ടാവുന്ന കാര്യങ്ങൾ അത്ര ചെറുതല്ലെന്ന് നിങ്ങൾ ഓർക്കണം. എന്തെന്നാൽ അത്രയധികം പുതുകാര്യങ്ങൾക്ക് അവസരം ഉണ്ടാവുകയും പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ട് വരുന്നത് ഈ ഗ്രഹ സംയോഗം മൂലമാണ്. അല്ലെങ്കിൽ ഇത്തരം ഗ്രഹങ്ങളുടെ സംക്രമണം മൂലമാണെന്നും പറയാം.
എന്തൊക്കെയായാലും ഇക്കാര്യത്തിൽ നവഗ്രഹങ്ങൾ എല്ലാം തന്നെ ഒറ്റക്കെട്ടാണ്. സാധാരണക്കാരായ നമ്മൾ ഇവയുടെ മാറ്റത്തിനായി കാത്തിരിക്കുന്നത് വേറൊന്നും കൊണ്ടല്ല. അത് നമ്മളിൽ ഉണ്ടാക്കുന്ന പ്രധാന ഗുണഫലങ്ങൾ ഓർത്തിട്ടാണ്. അങ്ങനെ ഗജകേസരി യോഗവും വിവിധ ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരിക സ്വാഭാവികവും അതിലേറെ നല്ലതുമായ കാര്യങ്ങളാണ്.

വേദ ജ്യോതിഷം പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിന്റെ രാശി മാറ്റുന്ന പതിവുണ്ട്. അതിന്റെ ഫലം 12 രാശികളിലും കാണാൻ കഴിയുകയും ചെയ്യും. ചൊവ്വയെ സേനാപതിയായാണ് ജ്യോതിഷത്തിൽ സാധാരണയായി കണക്കാക്കുന്നത്. സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണിത്. ദേവസൈനാധിപനായ സുബ്രഹ്മണ്യനെയാണ് ഇതിന്റെ ദേവതയായി കരുതുന്നത്.
ചൊവ്വയെ ദേവിയായി കണക്കാക്കുമ്പോൾ ഇത് ഭദ്രകാളിയാവുകയും ചെയ്യും. അങ്ങനെ ജ്യോതിഷത്തിൽ സവിശേഷമായ സ്ഥാനം തന്നെ ചൊവ്വയ്ക്ക് ഉണ്ടെന്ന് പലർക്കും അറിയില്ല. ഒരു പുരുഷ ഗ്രഹമായി കണക്കാക്കപ്പെടുന്ന ചൊവ്വ നേതൃത്വം, ശക്തി, അഭിലാഷം, ദൃഢനിശ്ചയം, ശാരീരിക ശക്തി തുടങ്ങിയ ഗുണങ്ങളുമായാണ് കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നത്.
സാധാരണയായി ഒരു വ്യക്തിയുടെ ജാതകത്തിൽ ചൊവ്വയുടെ സ്ഥാനം നല്ല നിലയിലല്ലെങ്കിൽ അവരുടെ ജീവിതത്തിൽ നിരവധി പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കും. എന്നാൽ ശരിക്കും ചൊവ്വയെ അങ്ങനെ ഭയപ്പെടേണ്ടതില്ല. ചൊവ്വ നല്ല നിലയിൽ ആണെങ്കിൽ നിങ്ങൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും അത് പ്രദാനം ചെയ്യും.
ജൂലൈ 28ന് ചൊവ്വ കന്നി രാശിയിലേക്ക് മാറിയിരിക്കുകയാണ്. ഈ രാശിമാറ്റത്തിലൂടെ മാലിക രാജയോഗം രൂപപ്പെട്ടിരിക്കുന്നു. സാധാരണ രാജയോഗങ്ങൾക്ക് സമാനമായ ഒന്നാണ് മാലിക യോഗം. ചൊവ്വക്ക് പിന്നിലായി ഗ്രഹങ്ങൾ ഓരോ രാശിയിലും പരസ്‌പരം മാലപോലെ ഒരുമിച്ച് സ്ഥിതി ചെയ്യുന്നതിനെ മാലിക യോഗം എന്ന് പറയുന്നു. ഇത്തവണ മാലിക യോഗത്തിലൂടെ ആർക്കെല്ലാം ഗുണങ്ങൾ ലഭിക്കുമെന്ന് നാം കണ്ടറിയണം.
കര്‍ക്കിടകം രാശി: മാലിക യോഗത്തിൽ ഇവർക്ക് വളരെ നല്ല കാലമാണിത്. ജീവിതത്തിൽ ധാരാളം നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. ഇവരുടെ സാമ്പത്തിക സ്ഥിതി വളരെയധികം ശക്തിപ്പെടും. കുടുംബത്തിലും സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. ഇക്കൂട്ടരുടെ ആരോഗ്യം തൃപ്‌തികരമായിരിക്കും. ജോലി സംബന്ധമായി ഇവർക്ക് അനുകൂല സമയമാണ്. ഇവരുടെ മനം പോലെ എല്ലാ കാര്യങ്ങളും നടക്കാനുള്ള അവസരവും നടക്കും.
തുലാം രാശി: ഈ കാലയളവിൽ ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്ന് പൂർണമായും മുക്തി നേടാനാകും. ജീവിതത്തിൽ നല്ല മാറ്റങ്ങൾ വരാനുള്ള സാധ്യതകൾ ഏറെയാണ്. പുതിയ ജോലി അവസരങ്ങൾ നിങ്ങളെ തേടിയെത്തുമെന്ന് ഉറപ്പാണ്. ജീവിതത്തിൽ ഇവർക്ക് വിജയം സ്വന്തമാക്കാനാകും. ഇക്കൂട്ടരുടെ വരുമാനം ഇരട്ടിയാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരും.
മകരം രാശി: സവിശേഷമായ മാലിക യോഗത്തിലൂടെ സാമ്പത്തിക നേട്ടങ്ങളുണ്ടാകും. വരുമാനം ഇരട്ടിയാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരും. സാമ്പത്തിക നേട്ടമുണ്ടാകുന്നതനുസരിച്ച് ജീവിത സാഹചര്യവും മാറിമറിയുകയും നല്ല ജോലികൾ ലഭിക്കാനും ഇടയുണ്ട്. കൂടാതെ ദാമ്പത്യജീവിതം നന്നായി വരും.












Click it and Unblock the Notifications