ശമ്പളം രണ്ടിരട്ടി കൂടും, എന്ത് ചെയ്താലും ഭാഗ്യം, അളവറ്റ സമ്പത്തും... ഇന്ന് മുതല്‍ രാജയോഗം; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമുണ്ട്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്താണ് രാശി മാറ്റം നടത്തുന്നത്. ഗ്രഹങ്ങളുടെ ഈ രാശി മാറ്റം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിത്തോടത്തോളം അനിതര സാധാരണമായ ഭാഗ്യമാണ് ഗ്രഹങ്ങളുടെ രാശി മാറ്റം മൂലം കൈവരാന്‍ പോകുന്നത്.
ചിലപ്പോഴെല്ലാം ഗ്രഹങ്ങളുടെ സംക്രമണം വഴി രാജയോഗങ്ങള്‍ സൃഷ്ടിക്കപ്പെടാറുണ്ട്. രാജയോഗം സൃഷ്ടിക്കപ്പെട്ടാല്‍ ഇക്കാലയളവില്‍ ഒരു വ്യക്തിക്ക് ധാരാളം ശുഭഫലങ്ങള്‍ ലഭിക്കും. ഇത് വഴി ആ രാശിക്കാര്‍ക്ക് രാജാവിനെ പോലെ വസിക്കാനും സാധിക്കും. ഏപ്രില്‍ ആറിന് അതായത് ഇന്ന് മുതല്‍ ഇത്തരത്തില്‍ ഒരു രാജയോഗം രൂപപ്പെട്ടിട്ടുണ്ട്. മാളവ്യയോഗം എന്ന രാജയോഗമാണ് രൂപപ്പെട്ടിരിക്കുന്നത്.

സമ്പത്തിന്റെയും മഹത്വത്തിന്റേയും ഐശ്വര്യത്തിന്റെയും ദേവനായ ശുക്രന്റെ സംക്രമണം മൂലം രൂപപ്പെടുന്ന രാജയോഗമാണ് ഇത്. ശുക്രന്‍ സ്വന്തം രാശിയായ ഇടവം രാശിയിലേക്ക് ഇന്ന് പ്രവേശിച്ചിരിക്കുകയാണ്. ഇത് വഴിയാണ് മാളവ്യ രാജയോഗം രൂപപ്പെട്ടിരിക്കുന്നത്. ജ്യോതിഷത്തില്‍ മാളവ്യരാജയോഗത്തെ ഏറ്റവും ശുഭകരമായ രാജയോഗം എന്നാണ് വിശേഷിപ്പിക്കുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് മാളവ്യരാജയോഗം വഴി ഭാഗ്യം വരാന്‍ പോകുന്നത് എന്ന് നോക്കാം.
ഇടവം രാശിക്കാര്‍ക്ക് എന്ത് കാര്യത്തിലും ഭാഗ്യം
ഇടവം രാശിയിലെ ശുക്രന്റെ സംക്രമണം വഴി രൂപീകരിക്കപ്പെടുന്ന മാളവ്യ രാജയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലഫലങ്ങള്‍ സമ്മാനിക്കും. ഇടവം രാശിയുടെ ലഗ്‌നഭാവത്തില്‍ ആണ് ശുക്രന്‍ സഞ്ചരിക്കാന്‍ പോകുന്നത്. അതിനാല്‍ തന്നെ ഇക്കാലയളവില്‍ ഇടവം രാശിക്കാര്‍ക്ക് അളവറ്റ ഭാഗ്യമാണ് കൈവരാന്‍ പോകുന്നത്. എന്ത് കാര്യം ചെയ്താലും ഭാഗ്യത്തിന്റെ പിന്തുണ ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കും.
ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ജീവിതത്തില്‍ സുഖസൗകര്യങ്ങളും സന്തോഷവും ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ബിസിനസിലെ പുത്തന്‍ പരീക്ഷണങ്ങള്‍ വിജയം കാണും. അവിവാഹിതരുടെ വിവാഹം പെട്ടെന്ന് നടക്കും.
ചിങ്ങം രാശിക്കാര്‍ക്ക് സര്‍ക്കാര്‍ ജോലി
ഇടവം രാശിയിലെ ശുക്രന്റെ സംക്രമണം വഴി രൂപീകരിക്കപ്പെടുന്ന മാളവ്യ രാജയോഗം ചിങ്ങം രാശിക്കാര്‍ക്കും നല്ലകാലം സമ്മാനിക്കും. ചിങ്ങം രാശിക്കാരുടെ പത്താം ഭാവത്തിലാണ് മാളവ്യ രാജയോഗം രൂപപ്പെടുന്നത്. ഏറെ നാളായി ജോലി അന്വേഷിച്ച് നടക്കുന്നവര്‍ക്ക് മികച്ച ശമ്പള പാക്കേജോടെ ജോലി ലഭിക്കും. സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്നവര്‍ക്കും അനുകൂല സമയമാണ് എന്ന് കാണുന്നു.
വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടം കൈവരിക്കാന്‍ സാധിക്കും. കച്ചവടം പൊടിപൊടിക്കും. ജോലിയില്‍ ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു. വരുമാനത്തില്‍ അപ്രതീക്ഷിത വര്‍ധന കാണാനാകും. ഇത് വഴി സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലേക്ക് നിങ്ങളുടെ ജീവിതം മാറും. വസ്തു സംബന്ധമായ ഇടപാട് നടത്തുന്നവര്‍ക്ക് അനുകൂല സമയം.
കുംഭം രാശിക്കാരുടെ ശമ്പളം വര്‍ധിക്കും
ഇടവം രാശിയിലെ ശുക്രന്റെ സംക്രമണം വഴി രൂപീകരിക്കപ്പെടുന്ന മാളവ്യ രാജയോഗം കുംഭം രാശിക്കാര്‍ക്ക് ഭാഗ്യനേട്ടങ്ങള്‍ സമ്മാനിക്കും. കുംഭം രാശിയുടെ നാലാം ഭാവത്തില്‍ ആണ് മാളവ്യരാജയോഗം രൂപപ്പെടുന്നത്. പുതിയ വാഹനം വാങ്ങാന്‍ ഇക്കാലളവില്‍ സാധിക്കും. ഏറെ നാളായി മുടങ്ങി കിടക്കുന്ന വീട് നിര്‍മാണത്തിലെ തടസങ്ങള്‍ നീങ്ങികിട്ടും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
ജോലിയില്‍ ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നുണ്ട്. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. ബിസിനസ് കൂടുതല്‍ വിപുലപ്പെടുത്താനുള്ള നിങ്ങളുടെ ആഗ്രഹം സഫലമാകും. വില പിടിപ്പുള്ള വസ്തുക്കള്‍ കൈയില്‍ വന്ന് ചേരും. ബിസിനസ് സംബന്ധമായ ആവശ്യങ്ങള്‍ക്കായി ദീര്‍ഘയാത്ര പോകേണ്ടി വന്നേക്കാം.












Click it and Unblock the Notifications