Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുവർഷം പുതുപ്രതീക്ഷയുമായി ധനയോഗം; ഈ രാശിക്കാർ സമ്പത്തിന്റെ കൊടുമുടി കയറും, ബംപർ നേട്ടം ഉറപ്പ്

പുതുവർഷത്തിന് ഇനി കേവലം മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നതെന്ന് പറഞ്ഞാലും തെറ്റില്ല. മറ്റൊരു വർഷം കൂടി പിന്നിലാവുമ്പോൾ നമ്മൾ ഓരോരുത്തരും പുതിയ പ്രതീക്ഷകളുമായാണ് പുതിയ തുടക്കത്തെ നോക്കി കാണുന്നത്. ജ്യോതിഷത്തിൽ വിശ്വാസമുള്ളവർ പുതിയ വർഷം തങ്ങളുടെ നേട്ടങ്ങൾ എന്തായിരിക്കും, ജീവിതത്തിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരിക്കും എന്നിങ്ങനെയാവും ചിന്തിക്കുന്നത്.

എന്നാൽ നിങ്ങളിൽ പലർക്കും അറിയാത്തൊരു വലിയ മാറ്റവുമായാണ് പുതുവർഷം വിരുന്നെത്തുന്നത്. അടുത്ത വർഷത്തിന്റെ ആദ്യ ദിനത്തിൽ തന്നെ, അതായത് ജനുവരി 1ന് ചന്ദ്രൻ മകര രാശിയിൽ പ്രവേശിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അവിടെ നേരത്തെ തന്നെ ചൊവ്വ ഉണ്ടാകും. അതിലൂടെ അതിശക്തമായ ധനയോഗമാണ് ചില രാശിക്കാരെ കാത്തിരിക്കുന്നത്. ഈ ധനയോഗത്തിലൂടെ സമ്പത്ത് കുതിച്ചുയരും.

dhanayogam2025

നിരവധി ശുഭയോഗങ്ങളാണ് ഈ വർഷം നിങ്ങളെ കാത്തിരിക്കുന്നത്. രാശിപരിവര്‍ത്തനങ്ങളും നക്ഷത്രമാറ്റങ്ങളും ഗ്രഹങ്ങള്‍ക്ക് മുകളില്‍ മറ്റ് ഗ്രഹങ്ങളുടെ ദൃഷ്‌ടി പതിയുകയുമൊക്കെ ചെയ്യുന്ന യോഗങ്ങൾ അനവധിയുണ്ട് ഈ വർഷം. ഇത്തവണ താരമാവുന്നത് ചന്ദ്രനാണ്. ഭാരതീയ ജ്യോതിഷ പ്രകാരം നവഗ്രഹങ്ങളില്‍ അതിവേഗത്തില്‍ സഞ്ചരിക്കുന്ന ഒരു ഗ്രഹമാണ് ചന്ദ്രന്‍.

വെറും രണ്ടരദിവസം മാത്രമാണ് ചന്ദ്രന്‍ ഒരു രാശിയില്‍ നിൽക്കാറുള്ളത്. മറ്റ് ഗ്രഹങ്ങളിൽ നിന്നും ചന്ദ്രനെ വേറിട്ട നിർത്തുന്ന ഘടകവും ഇത് തന്നെയാണ്. ജനുവരി 1ന്, ചന്ദ്രൻ മകരരാശിയിലേക്ക് പ്രവേശിക്കുമെന്നതാണ് പ്രത്യേകത. ചന്ദ്രൻ മകരത്തിൽ എത്തുമ്പോൾ ഈ രാശിയുടെ ഏഴാം ഭാവത്തിൽ ചൊവ്വയുടെ സാന്നിധ്യവും ഒപ്പമുണ്ടാവും. ഇതാണ് ധനയോഗത്തിന് കാരണമാവുന്നത്.

ഇത്തവണത്തെ ചന്ദ്രന്റെ രാശിമാറ്റം ചില വ്യക്തികൾക്ക് സമാനതകളില്ലാത്ത നേട്ടമാകും കൊണ്ടുവരിക. ചില രാശിക്കാർക്ക് മാത്രമാവും പക്ഷേ ഇതിലൂടെ കാര്യമായ നേട്ടങ്ങൾ വന്നുചേരുക. എല്ലാവർക്കും ഇതിന്റെ ഗുണഫലങ്ങൾ ലഭിക്കുമെങ്കിലും ഈ രാശിക്കാരെ സംബന്ധിച്ച് വലിയ മാറ്റമാവും കൊണ്ടുവരിക. ഏതൊക്കെ രാശിക്കാർക്കാണ് നേട്ടം പ്രാപ്‌തമാവുക എന്ന് നമുക്ക് പരിശോധിക്കാം.

ഇടവം രാശി: വലിയ നേട്ടങ്ങളാണ് ഇടവം രാശിക്കാർക്ക് പുതുവർഷത്തിൽ തന്നെ പ്രാപ്‌തമാവുക. ധനയോഗത്തിലൂടെ വലിയ സാമ്പത്തിക നേട്ടങ്ങൾ ഇവർക്ക് ലഭ്യമാവും. പലകാലമായി മുടങ്ങി കിടന്നിരുന്ന ശുഭകാര്യങ്ങൾ വീണ്ടും ആരംഭിക്കാനുള്ള അവസരമാണ് ഉയർന്നുവരുന്നത്. വളരെയധികം ആനുകൂല്യങ്ങൾ ജോലി സ്ഥലത്ത് ഇവർക്ക് ലഭിച്ചേക്കാം. സാമ്പത്തികമായി ജോലിയിൽ നിന്ന് കാര്യമായ നേട്ടങ്ങൾ ഇവരെ തേടിയെത്തും.

വൃശ്ചികം രാശി: അടുത്ത വർഷം ഈ രാശിക്കാരെ സംബന്ധിച്ച് ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ഒരു വർഷം തന്നെയായിരിക്കും. ജോലിയിടങ്ങളിൽ ഇവർ കൂടുതൽ സജീവമാവുകയും നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്യും. നിങ്ങളുടെ കഠിനാധ്വാനത്തിനുള്ള ഫലം ഉറപ്പായും നിങ്ങളെ തേടിയെത്തും. ബിസിനസിൽ അടക്കം നല്ല മുന്നേറ്റത്തിനുള്ള സാഹചര്യമാണ് ഉയർന്നുവരുന്നത്. ശമ്പളത്തിൽ വർധനവ് അടക്കം ലഭിച്ചേക്കും.

ധനു രാശി: വളരെ നല്ല പുതുവർഷമായിരിക്കും ഈ രാശിക്കാർക്കും 2025.മംഗൾ ചന്ദ്ര ധനയോഗത്തിലൂടെ ഇവർക്ക് ബംപർ നേട്ടങ്ങൾ ലഭിക്കും. ജോലിയിലെ മികവിന് പ്രശംസ പിടിച്ചു പറ്റും. ശമ്പള വർധനവും പ്രമോഷനും ലഭിക്കാനുള്ള സാധ്യതയുമുണ്ട്. കൂടാതെ കാലങ്ങളായി തുടരുന്ന കോടതി വ്യവഹാരങ്ങളിലും വിജയത്തിനുള്ള സാഹചര്യം ഉയർന്നുവരും. ദാമ്പത്യജീവിതം കൂടുതൽ നല്ലതാവും. 2025 ഈ രാശിക്കാരെ സംബന്ധിച്ച് കൂടുതൽ കളറാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+