Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളവും വരുമാനവും കൂടും... ഇന്നലെ മുതല്‍ ഇവര്‍ക്ക് നല്ല സമയം, ഇനി തിരിഞ്ഞുനോക്കേണ്ട; ഈ രാശിക്കാരാണോ?

എല്ലാ ഗ്രഹങ്ങള്‍ക്കും ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത് സവിശേഷമായ സ്ഥാനമാണ്. ജ്യോതിഷമനുസരിച്ച് എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു. ഈ രാശി മാറ്റം എല്ലാ രാശിക്കാരിലും സ്വാധാീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂലഫലമായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇതുവഴി വലിയ ഭാഗ്യം തന്നെ വന്നെത്തും.

ചൊവ്വ ജ്യോതിഷത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു ഗ്രഹമാണ്. ചൊവ്വ ഒരാളുടെ ജാതകത്തില്‍ ശരിയായ സ്ഥാനത്ത് വന്നാല്‍ അയാള്‍ക്ക് വലിയ ഭാഗ്യം ലഭിക്കും. തെറ്റായ സ്ഥാനത്താണെങ്കില്‍ വന്‍ ദോഷവും വന്ന് ഭവിക്കും. മേയ് 10 അതായത് ഇന്നലെ മുതല്‍ ചൊവ്വ രാശി മാറിയിരിക്കുകയാണ്. ഇന്നലെ ഉച്ചക്ക് 2.15 ഓടെ ചൊവ്വ ഗ്രഹം കര്‍ക്കടക രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ് എന്നാ് ജ്യോതിഷികള്‍ പറയുന്നത്.

astro

ചൊവ്വയുടെ കര്‍ക്കടക രാശിയിലെ ഈ സംക്രമം ചില രാശിക്കാരെ സംബന്ധിച്ച് അനിതര സാധാരണമായ ഭാഗ്യനാളുകളാണ് സമ്മാനിക്കുക. അടുത്ത 50 ദിവസത്തേക്ക് ഈ രാശിക്കാര്‍ക്ക് ഇനി നല്ല സമയമാണ്. ജീവിതത്തിന്റെ സര്‍വ മേഖലകളിലും വിജയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. അഞ്ച് രാശികള്‍ക്കാണ് ചൊവ്വയുടെ സംക്രമണം ഗുണം ചെയ്യാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.

മിഥുനം

ചൊവ്വയുടെ കര്‍ക്കടക രാശിയിലെ സംക്രമണം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമാണ്. കരിയറില്‍ മികച്ച വിജയം ഇവരെ തേടിയെത്തും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തേണ്ടി വന്നേക്കാം. ആസ്തിയില്‍ വലിയ മാറ്റം സംഭവിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

കര്‍ക്കടകം

ചൊവ്വയുടെ കര്‍ക്കടക രാശിയിലെ സംക്രമണം കര്‍ക്കടക രാശിക്കാര്‍ക്കും അനുകൂലമാണ്. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. സമ്പത്തില്‍ വലിയ വര്‍ധനക്കുള്ള സാധ്യത കാണുന്നു. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ വിജയം കൈവരിക്കാന്‍ സാധിക്കും. വീട്ടില്‍ ഐശ്വര്യദേവത കുടിയിരിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. സുഹൃത്തുക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും എന്ത് കാര്യത്തിനും പിന്തുണ ലഭിക്കും.

തുലാം

ചൊവ്വയുടെ കര്‍ക്കടക രാശിയിലെ സംക്രമണം തുലാം രാശിക്കാര്‍ക്കും അനുകൂലഫലം സമ്മാനിക്കും. ബിസിനസ് രംഗത്ത് വലിയ വളര്‍ച്ച കൈവരിക്കും. ബിസിനസ് വിപുലപ്പെടുത്താന്‍ ആഗ്രഹിക്കുന്നെങ്കില്‍ അനുകൂല സമയമാണ്. സ്വര്‍ണ നാണയങ്ങള്‍ സമ്മാനമായി ലഭിക്കും. പുതിയ സൗഹൃദങ്ങള്‍ ലഭിക്കും. കുടുംബജീവിതം കൂടുതല്‍ മനോഹരമായി മുന്നോട്ട് പോകാന്‍ സാധ്യത കാണുന്നു. പങ്കാളിയോടെയാപ്പം ഏറെ നേരം ചെലവഴിക്കാന്‍ അവസരം ലഭിക്കും.

മകരം

ചൊവ്വയുടെ കര്‍ക്കടക രാശിയിലെ സംക്രമണം മകരം രാശിക്കാര്‍ക്കും അനുകൂലഫലങ്ങള്‍ സമ്മാനിക്കും. സാമ്പത്തികമായി ഏറെ ഉന്നതിയില്‍ എത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. സ്വത്ത് തര്‍ക്കങ്ങളില്‍ അനുകൂല വിധി സമ്പാദിക്കാനാകും. പിതൃസ്വത്ത് താനെ കൈയിലെത്തും. സഹോദരങ്ങളുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു.

Vastu Tips: ഉപ്പ് അടുക്കളയില്‍ ആണോ സൂക്ഷിക്കുന്നത്..? ഈ സാധനമൊക്കെ പെട്ടെന്ന് മാറ്റിക്കോ, ഇല്ലെങ്കില്‍ സര്‍വ്വനാശം

മീനം

ചൊവ്വയുടെ കര്‍ക്കടക രാശിയിലെ സംക്രമണം മീനം രാശിക്കാര്‍ക്കും അനുകൂലമാണ്. ഇക്കാലയളവില്‍ മീനം രാശിക്കാരുടെ വരുമാനത്തില്‍ വലിയ വര്‍ധനവ് ലഭിക്കും. ഏറെ നാളായി പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട ശമ്പള പാക്കേജില്‍ പുതിയ ജോലി ലഭിക്കും. വിദേശയാത്രക്കുള്ള സാധ്യതയും കാണുന്നു. അവിവാഹിതര്‍ക്ക് വിവാഹം പെട്ടെന്ന് നടന്നേക്കാം. വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+