Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം താനെ കൈയിലെത്തും... സമ്പന്നരായി മാറും, ഇനി വിവാഹം മുടങ്ങില്ല; ഈ രാശിക്കാരാണോ നിങ്ങള്‍?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യം വിവക്ഷിക്കുന്നുണ്ട്. എങ്കിലും ചൊവ്വ ഗ്രഹത്തിന് സവിശേഷമായ സ്ഥാനമാണ് ജ്യോതിഷികള്‍ കല്‍പ്പിച്ച് നല്‍കുന്നത്. ആരുടെ ജാതകത്തില്‍ ആണോ ചൊവ്വ ബലമായി നില്‍ക്കുന്നത് അവരുടെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കപ്പെടും എന്നാണ് ജ്യോതിഷം പറയുന്നത്. ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നുണ്ട്.

ഗ്രഹങ്ങളുടെ ഈ രാശി മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും. എങ്കിലും ചില രാശിക്കാര്‍ക്കാര്‍ ഇത് വലിയ നേട്ടങ്ങള്‍ ആയിരിക്കും സമ്മാനിക്കാന്‍ പോകുന്നത്. അത്തരത്തില്‍ ചൊവ്വയും രാശി മാറാന്‍ പോവുകയാണ്. ഇത് വഴി ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങള്‍ കൈവരും. നിലവില്‍ മിഥുനം രാശിയില്‍ ആണ് ചൊവ്വ സഞ്ചരിക്കുന്നത്. എന്നാല്‍ മേയ് മാസത്തില്‍ ചൊവ്വ രാശി മാറും.

astro

അതായത് അടുത്ത മാസം തൊട്ട് ചൊവ്വ കര്‍ക്കടക രാശിയിലേക്ക് പ്രവേശിക്കാന്‍ പോകുകയാണ്. കര്‍ക്കടക രാശിയില്‍ ചൊവ്വ 82 ദിവസം സംക്രമണം നടത്തും. അതിന് ശേഷമാണ് ചിങ്ങം രാശിയിലേക്ക് പ്രവേശിക്കുക. ചൊവ്വയുടെ കര്‍ക്കടക രാശിയിലെ സംക്രമണം ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ ആണ് സമ്മാനിക്കുക. ഏതൊക്കെ രാശിക്കാര്‍ക്ക് ആണ് ചൊവ്വയുടെ സംക്രമണം ഗുണം ചെയ്യുക എന്ന് നോക്കാം.

ഇടവം രാശിക്കാര്‍ക്ക് സമൂഹത്തില്‍ ആദരവും പ്രശസ്തിയും

ചൊവ്വയുടെ കര്‍ക്കടക രാശിയിലെ സംക്രമണം ഇടവം രാശിക്കാര്‍ക്ക് വലിയ ഭാഗ്യങ്ങള്‍ സമ്മാനിക്കും. ഏറെ നാളായി ആഗ്രഹിച്ച ഒരു കാര്യം നടക്കും. വീട്ടില്‍ സന്തോഷവും സമാധാനവും കളിയാടും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തേണ്ടി വന്നേക്കാം. ശത്രുക്കള്‍ക്ക് മേല്‍ വിജയം കൈവരിക്കാന്‍ സാധിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം.

സമൂഹത്തില്‍ നിന്നും ആദരവും ബഹുമാനവും ലഭിക്കും. പങ്കാളിയില്‍ നിന്ന് എന്ത് കാര്യത്തിനും പിന്തുണ ലഭിക്കും. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങളില്‍ അനുകൂല വിധി സമ്പാദിക്കാനാകും. വ്യാപാര രംഗത്തുള്ളവര്‍ക്ക് അനുകൂല സമയമാണ്. ചെറുകിട കച്ചവടക്കാര്‍ നേട്ടം കൊയ്യും. കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വിളകള്‍ക്ക് നല്ല ലാഭം കൊയ്യാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം.

കന്നി രാശിക്കാരുടെ ബിസിനസ് മെച്ചപ്പെടും

ചൊവ്വയുടെ കര്‍ക്കടക രാശിയിലെ സംക്രമണം കന്നി രാശിക്കാര്‍ക്ക് അനുകൂലമാണ്. സാമ്പത്തികമായി ഏറെ മെച്ചപ്പെടാന്‍ കന്നി രാശിക്കാര്‍ക്ക് ഇക്കാലയളവില്‍ സാധിക്കും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് അസൂയാവഹമായ വളര്‍ച്ച സംഭവിക്കും. ബിസിനസില്‍ പുതിയ ശാഖകള്‍ ആരംഭിക്കും. ഇവിടേയും വിജയം തേടിയെത്തും. ഗൃഹനിര്‍മാണം സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിച്ച് പെട്ടെന്ന് പണി പൂര്‍ത്തിയാക്കാന്‍ സാധിക്കും.

നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായ വരുമാനം തേടിയെത്തും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ഏതൊരു കാര്യം ചെയ്യുമ്പോഴും കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പിന്തുണ ലഭിക്കും. പിതൃസ്വത്ത് കൈയിലെത്തും. കുടുംബാംഗങ്ങള്‍ക്കൊപ്പം തീര്‍ത്ഥയാത്ര നടത്താന്‍ അവസരം കൈവരും. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത തെളിയുന്നു

ധനു രാശിക്കാരുടെ സമ്പത്തില്‍ വര്‍ധന

ചൊവ്വയുടെ കര്‍ക്കടക രാശിയിലെ സംക്രമണം ധനു രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. സാമ്പത്തികമായി പെട്ടെന്ന് അഭിവൃദ്ധിപ്പെടാന്‍ ചൊവ്വയുടെ കര്‍ക്കടക രാശിയിലെ സംക്രമണം ധനു രാശിക്കാരെ സഹായിക്കും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കളഞ്ഞ് പോയ വലിയ തുക തിരികെ കൈയിലെത്തും. നിക്ഷേപങ്ങളില്‍ നിന്ന് പണം കൈയിലെത്തും. ഇത് വഴി സാമ്പത്തിക സ്ഥിതി സ്ഥിരമാക്കാന്‍ സാധിക്കും.

Vastu Tips: മണി പ്ലാന്റും തുളസിയും കൈയിലെ പണം ഇരട്ടിയാക്കുമോ..? സ്ഥാനം തെറ്റാതിരുന്നാല്‍ കൈവരും വന്‍ഭാഗ്യം

പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങിക്കാനുള്ള സാധ്യത കാണുന്നുണ്ട്. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയമാണ്. ഏറെ നാളായി സന്താനഭാഗ്യം കൈവരാത്ത ദമ്പതികള്‍ക്ക് സന്തോഷ വാര്‍ത്ത കേള്‍ക്കാനാകും. മാതാപിതാക്കളില്‍ നിന്ന് നല്ല അനുഭവം ഉണ്ടാകും. വസ്തു സംബന്ധമായ ഇടപാട് നടത്തുന്നവര്‍ക്ക് അനുകൂല സമയമാണ് എന്ന് കാണുന്നു.

മീനം രാശിക്കാരുടെ വിവാഹം നടക്കും

ചൊവ്വയുടെ കര്‍ക്കടക രാശിയിലെ സംക്രമണം മീനം രാശിക്കാര്‍ക്ക് വലിയ ഭാഗ്യങ്ങള്‍ കൊണ്ടുവരും. സാമ്പത്തികമായി പുരോഗതി കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് ഇക്കാലയളവില്‍ സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ബിസിനസ് രംഗത്തുള്ളവര്‍ക്ക് വലിയ നേട്ടം കൊയ്യാന്‍ സാധിക്കും. ബിസിനസ് വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട സമയമാണ്.

കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വിദേശത്ത് പഠിക്കാനുള്ള നിങ്ങളുടെ ആഗ്രഹം സഫലമാകും. ഏറെ നാളായി വിവാഹം ആലോചിച്ച് നടക്കുന്നവര്‍ക്ക് ഒടുവില്‍ നല്ല ബന്ധം തന്നെ ലഭിക്കും. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടും. സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ കൈയിലെത്താന്‍ സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+